x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​ൽ​സി ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​മി​ൽ സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 2, 2026 10:09 AM IST | Updated: June 2, 2026 10:09 AM IST

റോം: ​പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി​എ​ൽ​സി) ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​മി​ലെ ഏ​ഷ്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ പ്ര​മു​ഖ അ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

പി​എ​ൽ​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യർമാൻ മെ​ൽ​വി​ൻ വി​ല്യം​സ്, ഇ​ന്ത്യ പാ​സ്റ്റ​ർ സ​ജി ലൂ​ക്കോ​സ്, ഭാ​ര്യ മോ​നി ഷി​ക്കാ​ഗോ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പി​എ​ൽ​സി ഇ​റ്റാ​ലി​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ് വ​ട്ട​ക്കോ​ട്ട​യി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​പ്പെ​ട്ടു.

സൗ​ഹൃ​ദ​വും സ​ഹോ​ദ​ര​ത്വ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​വി​രു​ന്നി​ൽ പി​എ​ൽ​സി ഇ​റ്റ​ലി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ റ്റെ​ൻ​സ് ജോ​സ്, ബേ​ബി മാ​ളി​യേ​ക്കി​ൽ, സൈ​മ​ൺ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

 

K-Rail Survey

പ്ര​വാ​സി​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ, താ​മ​സ​രേ​ഖ​ക​ൾ, തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, കു​ടും​ബ -​ സ്വ​ത്ത് വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​വാ​സി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​മ​യോ​ചി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ളും വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ ഓ​രോ​രു​ത്ത​രും പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി.

പി​എ​ൽ​സി ഇ​റ്റ​ലി പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും നി​യ​മ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി ഭാ​വി​യി​ലും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളും ച​ർ​ച്ച​ക​ളും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ച​ട​ങ്ങ് സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ങ്ങ​ളോ​ടും വി​രു​ന്നോ​ടും കൂ​ടി സ​മാ​പി​ച്ചു.

Tags : plc italy rome europe

Recent News

Corehub Up