വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം ഏഴ് പേർ മരിച്ചു. ഗുരുതമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. ഹൂസ്റ്റൺ സ്വദേശിയായ പെെലറ്റ് ജേക്കബ് ഹോസ്മർ (47) അടക്കം മൂന്ന് ജീവനക്കാരും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മെയ്ൻ സംസ്ഥാനത്തെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ബോംബാർഡിയർ ചലഞ്ചർ 600 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സംഭവത്തിൽ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തുകയാണ്.
Tags : Snowstorm Jet crash Seven killed Jacob Hosmer USA