x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രാ​വ​ണ സു​ധ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു

അരുൺ ജോർജ് വാതപ്പള്ളിൽ
Published: August 28, 2026 01:45 PM IST | Updated: August 28, 2026 01:45 PM IST

ജോ​ർ​ജ് വ​ർ​ഗീ​സ് ആ​ൽ​ബം പ്ര​കാ​ശ​നം ചെയ്യുന്നു

ഹെ​റി​ഫോ​ഡ്: പൊ​ന്നി​ൻ ചി​ങ്ങ​മാ​സ​ത്തി​ലെ പൊ​ന്നോ​ണ​ത്തി​ന് ഹെ​റി​ഫോ​ഡ് മ​ല​യാ​ളി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ഓ​ണം മ്യൂ​സി​ക് ആ​ൽ​ബം ഗാ​ന ര​ച​യി​താ​വ് ​ജെ​യ്സ​ൺ ആ​റ്റു​വാ​യും ഗാ​യ​ക​ൻ ​ജോ​ബി ജോ​ണി​യും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ വി​ശി​ഷ്ട സേ​വ​നം ന​ട​ത്തി വി​ര​മി​ച്ച വി​മു​ക്ത ഭ​ട​ൻ ​ജോ​ർ​ജ് വ​ർ​ഗീ​സി​നെ കൊ​ണ്ട് നി​ർ​വ​ഹി​പ്പി​ച്ചു.

ത​ദ​വ​സ​ര​ത്തി​ൽ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഹെ​റി​ഫോ​ഡി​ലെ ക​ലാ പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​വാ​സ ഭൂ​മി​യി​ലെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു കൊ​ണ്ട് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​ർ​മി​ച്ച ഈ ​സം​ഗീ​ത​വി​രു​ന്ന് കു​റ​വു​ക​ൾ ഉ​ൾ​ക്കൊ​ണ്ട് സ്വീ​ക​രി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും മ​ല​യാ​ളി​എ​വി​ടെ ​ആ​യി​രു​ന്നാ​ലും​ അ​വ​ന്‍റെ ​സം​സ്കാ​രം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​ലും മ​റ്റു​ള്ള​വ​രെ​ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ലും ​ഒ​രു​പ​ടി​മു​ൻ​പി​ലാ​ണെ​ന്നും ​ജോ​ർ​ജ് വ​ർ​ഗീ​സ് ഓ​ർ​മിപ്പി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റ്‌ വി​ഷ​നും മ്യൂ​സി​ക് ലി​ങ്കും ചേ​ർ​ന്നാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ഓ​ണ​ത്തി​ന് യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ണ സ​മ്മാ​ന​മാ​ണ് ശ്രാ​വ​ണ സു​ധ​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ ആ​ൽ​ബം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭ്യ​മാ​ണ്.

Tags : Shravana Sudha Album Released

Recent News

Corehub Up