x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ബാ​ൾ​ട്ടി​മൂ​ർ - സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ നി​റ​വി​ൽ

ഷാജി വർഗീസ്
Published: May 13, 2026 05:15 AM IST | Updated: May 13, 2026 09:48 AM IST

ബാ​ൾ​ട്ടി​മൂ​ർ: 1972-ൽ ​സ്ഥാ​പി​ത​മാ​യ ബാ​ൾ​ട്ടി​മൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ദേ​വാ​ല​യ പ്ര​തി​ഷ്ഠ​യു​ടെ 25-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ മേ​യ് 16-ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

2025 ഡി​സം​ബ​ർ 31-ന് ​സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി, ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് 2026 മെ​യ് 2-ന് “​ജൂ​ബി​ലി നൈ​റ്റ്” സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​ജി​ക് ഷോ, ​ഗാ​ന​മേ​ള, സ​ന്ധ്യാ ന​മ​സ്കാ​രം, ധ്യാ​നം, ഡി​ന്ന​ർ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. റ​വ. ഫാ. ​ഡോ. ബോ​ബി വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​സ​മ്മേ​ള​നം മേ​യ് 16 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30-ന് ​ന​ട​ക്കും. അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ (ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ്) ദെ​ബേ​ഷ് കു​മാ​ർ ബെ​ഹ്‌​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ വി​കാ​രി​മാ​ർ, വൈ​ദി​ക​ർ, സാം​സ്കാ​രി​ക-​ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ICON Charities-നൊ​പ്പം ചേ​ർ​ന്ന് ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മ്മി​ച്ച് ന​ൽ​കും. ഇ​ട​വ​ക​യു​ടെ ച​രി​ത്ര​പ​ഥ​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്ന സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും, ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഉ​ണ്ടാ​യി​രി​ക്കും. സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഡി​ന്ന​റോ​ടു​കൂ​ടി സ​മ്മേ​ള​നം സ​മാ​പി​ക്കും.

മേയ് 17 ഞാ​യ​റാ​ഴ്ച അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ്തി​യാ​കും.​ഇ​ട​വ​ക വി​കാ​രി ബ​ഹു. ടോ​ബി​ൻ മാ​ത്യു അ​ച്ച​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ . ​സാ​ബു കു​ര്യ​ൻ,  ഗീ​താ സു​സൈ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ​ജോ​ൺ മാ​ത്യു, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ​എ.​വി. വ​ർ​ഗീ​സ്, ഫ​ണ്ട് റൈ​സിംഗ് ക​ൺ​വീ​ന​ർ  ജ​യ്മി ജോ​ഷ്വാ, സു​വ​നി​ർ ക​ൺ​വീ​ന​ർ  ഷെ​റീ​ൻ മാ​ത്യൂ​സ്, ഫു​ഡ് ക​ൺ​വീ​ന​ർ  ​റോ​ണി മാ​ത്യൂ​സ്, ഇ​ട​വ​ക ട്ര​ഷ​റ​ർ  ​അ​ജി​ത് മാ​ത്യു, സെ​ക്ര​ട്ട​റി  റെ​ജീ​നാ ജോ​ർ​ജ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളും മാ​നേ​ജിംഗ്ങ്ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കു​ന്നു.

ബാ​ൾ​ട്ടി​മൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് - ച​രി​ത്ര വ​ഴി​ക​ളി​ലൂ​ടെ

അ​മേ​രി​ക്ക​യി​ലെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​ത്തി​ൽ നി​ർ​ണ്ണാ​യ​ക സ്ഥാ​ന​മാ​ണ് ബാ​ൾ​ട്ടി​മൂ​ർ സെ​ന്റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​നു​ള്ള​ത്. 1960-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ​ഭാ​ശു​ശ്രൂ​ഷ​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ഇ​ട​വ​ക രൂ​പം​കൊ​ണ്ട​ത്.


1972-ൽ ​വാ​ഷിം​ഗ്ട​ൺ ഡി.​സി.-​യി​ൽ താ​മ​സി​ച്ചി​രു​ന്ന റ​വ. ഫാ. ​എം. ടി. ​കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ൾ​ട്ടി​മൂ​റി​ലെ ജോ​ൺ​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ൽ ആ​ദ്യ മ​ല​യാ​ളം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു.

ബാ​ൾ​ട്ടി​മൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ സ്ഥാ​പ​ക വി​കാ​രി​യാ​ണ്  എം. ​ടി. കു​ര്യ​ൻ അ​ച്ച​ൻ. ​സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കു​ക​യോ സ്ഥ​ലം വാ​ങ്ങി ദേ​വാ​ല​യം പ​ണി​യു​ക​യോ ചെ​യ്യ​ണ​മെ​ന്ന ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം 1986-ലെ ​ഇ​ട​വ​ക പൊ​തു​യോ​ഗ​ത്തി​ൽ എം. ​ടി. കു​ര്യ​ൻ അ​ച്ച​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൈ​ക്കൊ​ണ്ടു. നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 1995-ൽ ​സ്ഥ​ലം വാ​ങ്ങി; 2000-ൽ ​ദേ​വാ​ല​യ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

2001 മെ​യ് 13-ന് ​അ​ഭി​വ​ന്ദ്യ മാ​ത്യൂ​സ് മാ​ർ ബ​ർ​ണ​ബാ​സ് തി​രു​മേ​നി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ദേ​വാ​ല​യം ആ​ശീ​ർ​വ​ദി​ച്ച് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് 2017-ൽ ​ദേ​വാ​ല​യം പു​ന​ർ​ന​വീ​ക​രി​ക്കു​ക​യും അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്ര​യോ​സ് തി​രു​മേ​നി കൂ​ദാ​ശ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് 62 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഇ​ട​വ​ക, വി​വി​ധ വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ർ​ത്ത​മ​റി​യം സ​മാ​ജം, സ​ൺ​ഡേ സ്കൂ​ൾ, എംജിഒ​സിഎ​സ്എം., FOCUS തു​ട​ങ്ങി​യ ആ​ത്മീ​യ സം​ഘ​ട​ന​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ്.

2022-ൽ ​ആ​റാ​മ​ത് വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ. ഫാ. ​ടോ​ബി​ൻ മാ​ത്യു അ​ച്ച​ൻ ത​ല​മു​റ​ക​ളെ കോ​ർ​ത്തി​ണ​ക്കി ഇ​ട​വ​ക​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

Tags : St. Thomas Indian Baltimore - Silver Jubilee Celebration

Recent News

Corehub Up