x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആത്മീയ ചൈതന്യം പകർന്ന് "സ്വർഗീയ നാദം വാല്യം 45' സമാപിച്ചു

പി.​പി. ചെ​റി​യാ​ൻ
Published: June 3, 2026 12:50 PM IST | Updated: June 3, 2026 12:50 PM IST

അ​റ്റ്ലാ​ന്‍റാ: പ്ര​മു​ഖ ക്രൈ​സ്ത​വ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​യ "സ്വ​ർ​ഗീ​യ നാ​ദം' അ​തി​ന്‍റെ 45-ാമ​ത് വാ​ല്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

റ​വ. ആ​ശി​ഷ് തോ​മ​സി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് മീ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ്രോ​ഗ്രാ​മി​ലേ​ക്ക് എ​ത്തി​യ ഏ​വ​ർ​ക്കും സ​ണ്ണി പ​റ​വാ​നേ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​നി​ൽ കൈ​പ്പ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​രി​പാ​ട‌ി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം, ത​ന്‍റെ ആ​ത്മീ​യ​വും ആ​ർ​ദ്ര​വു​മാ​യ ശ​ബ്‌ദം കൊ​ണ്ട് ക്രൈ​സ്ത​വ കൈ​ര​ളി​ക്ക് നി​ര​വ​ധി പ്രി​യ​പ്പെ​ട്ട ആ​രാ​ധ​നാ ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ്.

ക്രി​സ്തു​വി​ൽ മാ​ത്രം, എ​ന്‍റെ പാ​ട്ടു​ക​ൾ, നീ ​മാ​ത്രം യേ​ശു​വേ തു​ട​ങ്ങി​യ ജ​ന​പ്രി​യ ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം ഈ ​ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് ഏ​റെ അ​നു​ഗ്ര​ഹ​മാ​യെ​ന്നു "സ്വ​ർ​ഗീ​യ നാ​ദം‌' സം​ഘാ​ട​ക​നാ​യ സ​ണ്ണി പ​റ​വാ​നേ​ത്ത് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ 'ഫേ​സ് ടു ​ഫേ​സ്' സെ​ഷ​ൻ പ്ര​ശ​സ്ത ക്രൈ​സ്ത​വ ഭ​ക്തി​ഗാ​ന - പി​ന്ന​ണി ഗാ​യ​ക​ൻ അ​നി​ൽ കൈ​പ്പ​ട്ടൂ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി​ക്കൊ​ണ്ട് വി​വി​ധ ഗാ​യ​ക​ർ ആ​ല​പി​ച്ച ഭ​ക്തി​ഗാ​ന​ങ്ങ​ൾ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു.

സി​ജി ആ​ന​ന്ദ്, ബീ​ന ഫി​ന്നി, സ​ണ്ണി പ​റ​വാ​നേ​ത്ത്, ഷൈ​ൻ വ​ർ​ഗീ​സ്, ഇ​ഷാ വി​നീ​ഷ്, മേ​ഴ്സി തോ​മ​സ്, ക്രി​സ്റ്റ സാ​റാ സ​ജി, ഡോ. ​ജോ​ൺ മാ​ത്യു, ഡോ. ​മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ മ​നോ​ഹ​ര​മാ​യി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും മി​സ്റ്റ​ർ അ​ല​ക്സ് തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് റ​വ.ഫാ. സു​ബി​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും റ​വ.ഫാ. ആ​ശി​ഷ് തോ​മ​സിന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി മീ​റ്റിം​ഗ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ചു.

വ​രും വാ​ല്യ​ങ്ങ​ളി​ലും ഇ​തി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Swargeeya Naadam Anil Kaipattoor USA

Recent News

Corehub Up