x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ 17 വ​യ​സു​കാ​രി​യും സ​ഹോ​ദ​ര​നും വെ​ടി​യേ​റ്റ് മ​രി​ച്ചു; മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: July 30, 2026 04:20 PM IST | Updated: July 30, 2026 04:20 PM IST

പ്രതിയുടെ ചിത്രം

ഹൂ​സ്റ്റ​ൺ: 17 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യും 29 വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നും ഹൂ​സ്റ്റ​ണി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ മു​ൻ കാ​മു​ക​നാ​യ 19 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ നോ​ർ​ത്ത്സൈ​ഡി​ലെ കാ​നി​നോ റോ​ഡി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി കു​ഞ്ഞി​നൊ​പ്പം വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ പ്ര​തി തോ​ക്കു​മാ​യി എ​ത്തി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ത​ർ​ക്കം ത​ട​യാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​നും പെ​ൺ​കു​ട്ടി​ക്കും നേ​രെ പ്ര​തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യാ​യ എ​യ്ഞ്ച​ൽ ഹാ​വി​ൻ റോ​ഡ്രി​ഗ​സ് പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.

നി​ല​വി​ൽ ഇ​യാ​ൾ ഹാ​രി​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്. മരിച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags :

Recent News

Corehub Up