x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്റെ 18-ാമ​ത് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ഡാള​സി​ൽ തു​ട​ക്കം​

പി .പി. ചെ​റി​യാ​ൻ
Published: August 26, 2026 06:18 AM IST | Updated: August 26, 2026 06:18 AM IST

ഡാ​ളസ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ

ഡാ​ളസ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ (MTVEA) 18-ാമ​ത് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ഡാ​ളസ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. 2026 ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ. ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തി​യ 700-ൽ ​പ​രം പ്ര​തി​നി​ധി​ക​ളാ​ണ് ആ​ദ്യ​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

വൈ​കു​ന്നേ​രം 5:15-ന് ​ആ​രം​ഭി​ച്ച പ്രൗ​ഢ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റ് റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ സ്വാ​ഗ​ത​വും ആ​മു​ഖ സ​ന്ദേ​ശ​വും ന​ൽ​കി. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​നും ഉ​ദ്ഘാ​ട​ന​ത്തി​നും ശേ​ഷം കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീം ​സോംഗ് അ​വ​ത​രി​പ്പി​ച്ചു.

​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ്, MTVEA വൈ​സ് പ്ര​സി​ഡ​ന്റ് റ​വ. ആ​ശി​ഷ് തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ശ്രീ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, കൊ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ൽ​മാ​ൻ ശ്രീ. ​ബി​ജു മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രൊ​ഫ. സോ​മ​ൻ ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ച്ചു.​പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ശ്രീ. ​സാം അ​ല​ക്സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. റ​വ. എം. ​പി. യോ​ഹ​ന്നാ​ന്റെ പ്രാ​ർ​ത്ഥ​ന​യ്ക്കും റൈ​റ്റ് റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം രാ​ത്രി 7:00 മ​ണി​യോ​ടെ പ്രാ​രം​ഭ​ദി​ന ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു.

വ​ച​ന പണ്ഡി​ത​ൻ റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി​യു​ടെ വ​ച​ന​ശു​ശ്രൂ​ഷ​യും പ്രാ​ർ​ത്ഥ​ന​യും പ്ര​തി​നി​ധി​ക​ൾ​ക്ക് വ​ലി​യ ആ​ത്മീ​യ ഉ​ണ​ർ​വ് സ​മ്മാ​നി​ച്ചു. റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷാ​ജി എ​സ്. രാ​മ​പു​രം (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഫി​ലി​പ്പ് മാ​ത്യു (കോ-​ക​ൺ​വീ​ന​ർ), ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ് (ട്ര​ഷ​റ​ർ), സു​മ എ​ബ്ര​ഹാം (അ​ക്കൗ​ണ്ട​ന്റ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യു​ടെ​യും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ, അ​ക്കോ​മ​ഡേ​ഷ​ൻ ക​മ്മി​റ്റി​ക​ളു​ടെ​യും മി​ക​ച്ച കോ​ർ​ഡി​നേ​ഷ​ൻ കാ​ര​ണം ആ​ദ്യ ദി​ന പ​രി​പാ​ടി​ക​ൾ സു​ഗ​മ​മാ​യി പൂ​ർ​ത്തി​യാ​യി. ഓ​ഗ​സ്റ്റ് 23 വ​രെ തു​ട​രു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews North American Diocesan Evangelical Association

Recent News

Corehub Up