x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഡി​ൽ​സ്ബ്രോ​യി​ൽ റോ​ഡ​പ​ക​ടം: ര​ണ്ട് പോ​ലീ​സു​കാ​രുൾ​പ്പെ​ടെ ഏ​ഴു​ മരണം

പി .പി. ചെ​റി​യാ​ൻ
Published: August 26, 2026 08:01 AM IST | Updated: August 26, 2026 08:01 AM IST

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ മി​ഡി​ൽ​സ്ബ്രോ​യി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർക്ക് ദാ​രു​ണാന്ത്യം. എ66 ​ഹൈ​വേ​യി​ലൂ​ടെ തെ​റ്റാ​യ ദി​ശ​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഫോ​ക്സ്വാ​ഗ​ൺ പ​സാ​ത്ത് കാ​ർ പോ​ലീ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൈ​ക്ക​ൽ റോ​ബ​ർ​ട്ട് കാ​ഹി​ൽ (23), തി​യോ റേ (17), ​കോ​ൾ റോ​ബ​ർ​ട്ട് വ​ർ​ത്തി (16), ജേ​ക്ക​ബ് മ​ടു​സി​യാ​ക് (23), മ​കാ​യ് സാ​ഡിം​ഗ്ട​ൺ (18) എ​ന്നി​വ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​ത്യു ബ്ലേ​ഡ്സ് (38), ടോം ​ക്ലൗ​ഫ് (37) എ​ന്നി​വ​രു​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ച​ത്.

പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണം ക്ലീ​വ്ലാ​ൻ​ഡ് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ഓ​ഫീ​സ് ഫോ​ർ പോ​ലീ​സ് കോ​ൺ​ഡ​ക്റ്റ്  (IOPC) സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Road accident Middlesbrough

Recent News

Corehub Up