x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ പ്ര​ധാ​ന തി​രു​നാ​ൾ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

റോ​യി ചേ​ല​മ​ല​യി​ൽ
Published: August 26, 2026 06:26 AM IST | Updated: August 26, 2026 06:26 AM IST

മോ​ർ​ട്ട​ൻ ഗ്രോ​വ് സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ

ഷി​ക്കാ​ഗോ : മോ​ർ​ട്ട​ൻ ഗ്രോ​വ് സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​പ​ണ തി​രു​നാ​ൾ ദ​ർ​ശ​ൻ തി​രു​നാ​ളാ​യി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക​ർ​മ്മ​ങ്ങ​ളും വൈ​വി​ധ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും വ​ർ​ണാ​ഭ​മാ​യ പ്ര​ദ​ക്ഷി​ണ​വും തി​രു​നാ​ളി​നു മാ​റ്റു കൂ​ട്ടി. ഇ​ട​വ​ക​യി​ലെ ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തെ പാ​രീ​ഷ് എ​ക്സി​ക്യൂ​ട്ടീ​വ്സ് ആ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​ർ.

ഓ​ഗ​സ്റ്റ് 2 നു ​ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ തു​ട​ക്കം കു​റി​ച്ച തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 9 നു ​സ​മാ​പി​ച്ചു. ഓ​ഗ​സ്റ്റ് 6 നു ​സി​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും മ​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മ്മ ആ​ചാ​ര​ണ​വും ന​ട​ത്തി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ച്ച ഓ​ഗ​സ്റ്റ് 7 വെ​ള്ളി​യാ​ഴ്ച​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും വ​ച​ന​സ​ന്ദേ​ശ​ത്തി​നും ഷി​ക്കാ​ഗോ രൂ​പ​ത യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളും വി​മ​ൻ​സ് മി​നി​സ്ട്രി​യും തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രും നേ​തൃ​ത്വം ന​ൽ​കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ഓ​ഗ​സ്റ്റ് 8 ശ​നി​യാ​ഴ്ച, ബെ​ൻ​സെ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ ദേ​വാ​ല​യ വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ. ​ജി​ജോ നെ​ല്ലി​ക്കാ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ് ക​ന്നു​വെ​ട്ടി​യേ​ൽ, ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ.​ജോ​സ്കു​ന്ന​ത്ത്കി​ഴ​ക്കേ​തി​ൽ, ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ.​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ. ​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​പ്ലോ​ൻ വാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ഭി​ന​യി​ച്ച മാ​ണി​ക്യ വീ​ണ എ​ന്ന സം​ഗീ​ത നൃ​ത്ത നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ് 9 ഞാ​യ​റാ​ഴ്ച​ത്തെ തി​രു​നാ​ൾ റാ​സ​ക്ക് ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി പ്രൊ​ഫ​സ​ർ ഫാ. ​ജി​ജോ നെ​ല്ലി​ക്കാ​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തി​രു​ഹൃ​ദ​യ ദാ​സ​സ​മൂ​ഹം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ് ക​ന്നു​വെ​ട്ടി​യേ​ൽ വ​ച്ചാ​ണ് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​എ​ബ്ര​ഹാം ക​ടു​തോ​ടി​ൽ, ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ.​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ ശ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വ​ർ​ണ ശ​ബ​ള​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വി.​കു​ര്ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ത്തി. തു​ട​ർ​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി​മാ​രാ​യി സെ​ന്‍റ് ആ​ന്റ​ണി കൂ​ടാ​ര​യോ​ഗ​പ്ര​തി​നി​ധി​ക​ളെ വാ​ഴി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടെ​യും ആ​വേ​ശ​ക​ര​മാ​യ തി​രു​ന്നാ​ൾ ലേ​ല​ത്തോ​ടെ​യും പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ഓ​ഗ​സ്റ് 10 തി​ങ്ക​ളാ​ഴ്ച കൊ​ടി​യി​റ​ക്കു ന​ട​ത്തി.

ഇ​ട​വ​ക ട്ര​സ്റ്റീ കോ​ർ​ഡി​നേ​റ്റ​ർ സേ​വി​യ​ർ ന​ടു​പ​റ​മ്പി​ൽ, ട്ര​സ്റ്റി​മാ​രാ​യ സ​ണ്ണി ക​ണ്ണാ​ല,ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശ്ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, അ​ക്കൗ​ണ്ട​ന്റ് ജെ​യിം​സ് മ​ന്നാ​കു​ളം, പി.​ആ​ർ.​ഒ റോ​യി ചേ​ല​മ​ല​യി​ൽ, തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി​രു​ന്ന സാ​ബു ന​ടു​വീ​ട്ടി​ൽ, ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, ജി​നോ ക​ക്കാ​ട്ടി​ൽ, എ​ന്റ​ർ​ടൈ​ന്മെ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി​രു​ന്ന സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ, ജീ​സ് ച​ക്കു​ങ്ക​ൽ, ബി​നു ഇ​ട​ക്ക​ര, കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച മി​ന്റു മ​ണ്ണൂ​കു​ന്നേ​ൽ, മീ​ന പു​ന്ന​ച്ചേ​രി​ൽ, ഭാ​വ​ന കി​ഴ​വ​ള്ളി​ൽ, നീ​തു വാ​ണി​യ​കു​ന്നേ​ൽ, ലി​സ്മി താ​ന്നി​ച്ചു​വ​ട്ടി​ൽ, സ​വി​ത മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​സു​ദേ​ന്തി​മാ​രും കൂ​ടാ​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളും നി​ര​വ​ധി വോ​ള​ന്റി​യേ​ഴ്സും തി​രു​നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews main feast celebrated on a grand

Recent News

Corehub Up