x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ട്ടോ വി​വാ​ദം: ട്രം​പി​നെ 'വി​ഡ്ഢി' എ​ന്ന് വി​ളി​ച്ച് ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ; യു​എ​സ് - ​ഇ​റ്റ​ലി ന​യ​ത​ന്ത്ര ബ​ന്ധം പ്ര​തി​സ​ന്ധി​യി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 24, 2026 11:45 AM IST | Updated: June 24, 2026 11:54 AM IST

റോം: ജി7 ​ഉ​ച്ച​കോ​ടി​ക്ക് പി​ന്നാ​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം അ​തി​രൂ​ക്ഷ​മാ​കു​ന്നു. മെ​ലോ​നി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച ട്രം​പി​നെ​തി​രേ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ വ​ല​തു​പ​ക്ഷ യാ​ഥാ​സ്ഥി​തി​ക പ​ത്ര​മാ​യ "ലി​ബ​റോ' (Libero) ത​ങ്ങ​ളു​ടെ ശ​നി​യാ​ഴ്ച​ത്തെ മു​ഖ​ചി​ത്ര​ത്തി​ൽ ട്രം​പി​നെ അ​തീ​വ മോ​ശം വാ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

"ട്രം​പ് ഒ​രു വി​ഡ്ഢി​യാ​ണ്' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ​ത്രം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ത്ത​ല​വ​നെ​തി​രേ മ​റ്റൊ​രു രാ​ജ്യ​ത്തെ മു​ൻ​നി​ര പ​ത്രം ഇ​ത്ര​യും ക​ടു​ത്ത വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ "ഫോ​ട്ടോ വി​വാ​ദം'

ഫ്രാ​ൻ​സി​ൽ സ​മാ​പി​ച്ച ജി7 ​ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​റ്റ​ലി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ട്രം​പി​ന്‍റെ വാ​ദം: ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി ത​ന്‍റെ കൂ​ടെ​യൊ​രു ഫോ​ട്ടോ എ​ടു​ക്കാ​നാ​യി "കെ​ഞ്ചി അ​പേ​ക്ഷി​ച്ചു' എ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്.

ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​രോ​ട് അനുകമ്പ തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു.

ട്രം​പി​ന്‍റെ ഈ ​പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തോ​ടെ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി മെ​ലോ​നി ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി. ട്രം​പി​ന്‍റേ​ത് തി​ക​ച്ചും കെ​ട്ടി​ച്ച​മ​ച്ച അ​സം​ബ​ന്ധ​ങ്ങ​ളാ​ണെ​ന്നും താ​നും ഇ​റ്റ​ലി​യും ആ​രു​ടെ​യും മു​ന്നി​ൽ യാ​ചി​ക്കാ​റി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ മെ​ലോ​നി പു​റ​ത്തു​വി​ട്ടു.

ഈ ​വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റ്റാ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ത​ന്‍റെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച അ​മേ​രി​ക്ക​ൻ യാ​ത്ര റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ജി7 ​ഉ​ച്ച​കോ​ടി​യി​ൽ ട്രം​പ് ഒ​പ്പു​വ​ച്ച​തോ​ടെ യൂ​റോ​പ്പും അ​മേ​രി​ക്ക​യും ത​മ്മി​ൽ ന​ല്ലൊ​രു ന​യ​ത​ന്ത്ര ഐ​ക്യം രൂ​പ​പ്പെ​ട്ടു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഈ സംഭവങ്ങൾ.

Tags : Trump-Meloni Rift Giorgia Meloni Donald Trump

Recent News

Corehub Up