ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയം കടൽ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യുഡിഎഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ യുഡിഎഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച ഓൺലൈനായാണ് (സൂം) വിജയാഘോഷം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 9.30നും യൂറോപ്പ് സമയം വൈകുന്നേരം അഞ്ചിനും യുകെ - അയർലൻഡ് സമയം വൈകുന്നേരം ആറിനുമാണ് പരിപാടി ആരംഭിക്കുന്നത്.
കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ, കേരള കോൺഗ്രസ് നേതാവ് അപു ജോസ് എംഎൽഎ, എം എൽഎമാരായ റോജി എം. ജോൺ, ആര്യാടൻ ഷൗക്കത്ത്, സജീവ് ജോസഫ്, ഷിബു തെക്കുമ്പുറം, അഡ്വ. വി.എസ്. ജോയ്, കെ.എം. അഭിജിത്, എ.ഡി. തോമസ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കിടാനും ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തെ വരവേൽക്കാനും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഓൺലൈനായി ഒന്നിക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സൂം ലിങ്ക്: മീറ്റിംഗ് ഐഡി: 828 9179 6792, പാസ്കോഡ്: 756011.
Tags : UDF Europe Election Campaign Congress