x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ–​ഇ​സ–​തെ​രേ​സാ​സ് ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2; കി​രീ​ട​മ​ണി​ഞ്ഞ് അ​പ​ർ​ണ ശൈലേഷ്

അലക്സ് വർഗീസ്
Published: August 26, 2026 07:18 AM IST | Updated: August 26, 2026 07:19 AM IST

യു​ക്മ–​ഇ​സ–​തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം

റോ​ത​ർ​ഹാം: യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച യു​ക്മ–​ഇ​സ–​തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2 മ​ത്സ​ര​ത്തി​ന് ഇ​ത്ത​വ​ണ മ​ത്സ​രാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും കാ​ണി​ക​ളി​ൽ നി​ന്നും ഒ​രു​പോ​ലെ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ന്ത്ര​ണ്ട് മ​ത്സ​രാ​ർ​ത്ഥി​ക​ൾ മാ​റ്റു​ര​ച്ച വേ​ദി​യി​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നു​ള്ള അ​പ​ർ​ണ ശൈ​ലേ​ഷ് മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2 കി​രീ​ടം സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​വീ​ര്യ​വും അ​ഴ​കും ഒ​ത്തു​ചേ​ർ​ന്ന വേ​ദി​യി​ൽ അ​ത്ത​ച്ച​മ​യ​ത്തി​ന്‍റെ ആ​ഘോ​ഷ​പ്പെ​രു​മ​യും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ ക​ലാ–​സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും അ​വ​ത​രി​പ്പി​ച്ച അ​പ​ർ​ണ​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.​അ​പ​ർ​ണ​യ്ക്ക് കി​രീ​ടം ചാ​ർ​ത്തി സ​നൂ​ഷ സ​ന്തോ​ഷ്വി​ജ​യി​യാ​യ അ​പ​ർ​ണ ശൈ​ലേ​ഷി​ന് വി​ശി​ഷ്ടാ​തി​ഥി​യും പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ സ​നൂ​ഷ സ​ന്തോ​ഷ് കി​രീ​ടം ചാ​ർ​ത്തി.

വി​ജ​യി​ക്കു​ള്ള ട്രോ​ഫി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​ൻ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റും തെ​രേ​സാ​സ് ക്രി​യേ​റ്റീ​വ് ഹെ​ഡ് ദീ​പ ബി​ജു സാ​ഷും സ​മ്മാ​നി​ച്ചു.​പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​രം സ​നൂ​ഷ സ​ന്തോ​ഷി​ൽ നി​ന്ന് അ​പ​ർ​ണ കി​രീ​ടം ഏ​റ്റു​വാ​ങ്ങി​യ നി​മി​ഷം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2-ന്റെ ​ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. ഡോ. ​ന​സ്രീ​ൻ എ​ൻ ഒ​ന്നാം റ​ണ്ണ​ർ​അ​പ്.​വൂ​ൾ​വ​ർ​ഹാം​പ്ട​ണി​ൽ നി​ന്നെ​ത്തി​യ ഡോ. ​ന​സ്രീ​ൻ എ​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​ന്നാം റ​ണ്ണ​ർ​അ​പ് ആ​യി.​

വൂ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ എ​ൻ.​എ​ച്ച്.​എ​സ്. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഡോ. ​ന​സ്രീ​ൻ കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ന​സ്രീ​ന്‍റെ​വി​ധ സം​സ്കാ​ര​ങ്ങ​ളോ​ടും വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത​വീ​ക്ഷ​ണ​ങ്ങ​ളോ​ടു​മു​ള്ള താ​ൽ​പ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും വേ​ദി​യി​ലെ പ്ര​ക​ട​ന​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു.​ഡോ. ന​സ്രീ​ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ട്രോ​ഫി സ​മ്മാ​നി​ച്ചു. ഷീ​ജോ വ​ർ​ഗീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും തെ​രേ​സാ​സി​ന്റെ അ​ന്ന തോ​മ​സ് സാ​ഷും സ​മ്മാ​നി​ച്ചു. യു​ക്മ ദേ​ശീ​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യും യു​ക്മ ഷീ ​ലീ​ഡ്‌​സ് നേ​തൃ​ത്വ​നി​ര​യി​ലെ അം​ഗ​വു​മാ​യ റെ​യ്‌​മോ​ൾ നി​ധി​രി ഒ​ന്നാം റ​ണ്ണ​ർ​അ​പ് കി​രീ​ടം അ​ണി​യി​ച്ചു.​അ​മി​ത ഷാ​ജി ര​ണ്ടാം ഉ​പ​വി​ജ​യി​സ്വി​ൻ​ഡ​നി​ൽ നി​ന്നു​ള്ള അ​മി​ത ഷാ​ജി മൂ​ന്നാം സ്ഥാ​നം നേ​ടി ര​ണ്ടാം റ​ണ്ണ​ർ​അ​പ്.

എ​ൻ.​എ​ച്ച്.​എ​സ്. ആ​ശു​പ​ത്രി​യി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന അ​മി​ത​യ്ക്ക് സം​ഗീ​തം, മോ​ഡ​ലിം​ഗ്, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഏ​റെ താ​ൽ​പ​ര്യ​മു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​വും മ​നോ​ഹ​ര​മാ​യ വേ​ദി​യ​വ​ത​ര​ണ​വും അ​മി​ത​യെ വി​ജ​യ​പീ​ഠ​ത്തി​ലെ​ത്തി​ച്ചു.​അ​മി​ത ഷാ​ജി​ക്ക് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ട്രോ​ഫി സ​മ്മാ​നി​ച്ചു. ഡി​ക്സ് ജോ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ക്ഷ്മി ക​മ​ൽ മാ​ണി​ക്ക​ത്ത് സാ​ഷും സ​മ്മാ​നി​ച്ചു.

യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ത തോ​ട്ടം ര​ണ്ടാം റ​ണ്ണ​ർ​അ​പ് കി​രീ​ടം അ​ണി​യി​ച്ചു.​രാ​ജ​ശ്രീ പ്ര​വീ​ൺ നാ​ലാം സ്ഥാ​ന​ത്ത്കൊ​വെ​ൻ​ട്രി​യി​ൽ നി​ന്നു​ള്ള രാ​ജ​ശ്രീ പ്ര​വീ​ൺ നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കൊ​വെ​ൻ​ട്രി​യി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യി ജോ​ലി ചെ​യ്യു​ന്ന രാ​ജ​ശ്രീ​യ്ക്ക് ക​വി​ത​യോ​ടും നൃ​ത്ത​ത്തോ​ടും ഏ​റെ താ​ൽ​പ​ര്യ​മു​ണ്ട്. സാ​ഹ​സി​ക​ത​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന രാ​ജ​ശ്രീ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും ജി​ജ്ഞാ​സ​യും ല​ക്ഷ്യ​ബോ​ധ​വും മ​ത്സ​ര​ത്തി​ലു​ട​നീ​ളം ശ്ര​ദ്ധേ​യ​മാ​യി.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ശം​സ നേ​ടി​യ രാ​ജ​ശ്രീ മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2-ലെ ​മു​ൻ​നി​ര വി​ജ​യി​ക​ളി​ലൊ​രാ​ളാ​യി മാ​റി. ​സ്മി​ത സി​റി​യ​ക്കി​ന് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം​മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ള്ള വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ലീ​ഡ്‌​സി​ൽ നി​ന്നു​ള്ള സ്മി​ത സി​റി​യ​ക്കി​ന് ല​ഭി​ച്ചു. ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ സ്മി​ത​യ്ക്ക് നൃ​ത്തം, സം​ഗീ​തം, സൃ​ഷ്ടി​പ​ര​മാ​യ ആ​വി​ഷ്കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളോ​ടാ​ണ് ഏ​റെ താ​ൽ​പ​ര്യം. മ​ത്സ​ര​ത്തി​ലു​ട​നീ​ളം കാ​ഴ്ച​വ​ച്ച ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ത്തി​നാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ സ്മി​ത​യെ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നു പു​റ​മേ മി​ക​ച്ച പ്ര​തി​ഭ​യ്ക്കു​ള്ള പു​ര​സ്കാ​ര​വും സ്മി​ത സി​റി​യ​ക് സ്വ​ന്ത​മാ​ക്കി.​

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​പ്ര​ധാ​ന കി​രീ​ട​ങ്ങ​ൾ​ക്ക് പു​റ​മേ മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. പീ​പ്പി​ൾ​സ് ചോ​യ്‌​സ് അ​വാ​ർ​ഡ് വി​ഭാ​ഗ​ത്തി​ൽ യോ​വി​ലി​ൽ നി​ന്നു​ള്ള ശാ​ലി​നി റി​ജേ​ഷാ​ണ് വി​ജ​യി​യാ​യ​ത്. ബെ​സ്റ്റ് സ്മൈ​ൽ വി​ഭാ​ഗ​ത്തി​ൽ അ​മി​ത ഷാ​ജി​യും, ബെ​സ്റ്റ് ക്യാ​റ്റ് വാ​ൽ​ക്ക് വി​ഭാ​ഗ​ത്തി​ൽ സി​ൻ​സി റു​ഡോ​ൾ​ഫും, ബെ​സ്റ്റ് ഫോ​ട്ടോ​ജെ​നി​ക് വി​ഭാ​ഗ​ത്തി​ൽ അ​പ​ർ​ണ്ണ ശൈ​ലേ​ഷും വി​ജ​യി​ക​ളാ​യ​പ്പോ​ൾ ബെ​സ്റ്റ് ഫാ​ഷ​ൻ സെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സ​ജി​നി മേ​രി ഫി​ലി​പ്പും ബെ​സ്റ്റ് എ​യെ​സ് വി​ഭാ​ഗ​ത്തി​ൽ ലി​യാ തോ​മ​സു​മാ​ണ് വി​ജ​യി​ക​ളാ​യ​ത്. ബ്യു​ട്ടി​ഫു​ൾ ഹെ​യ​ർ വി​ഭാ​ഗ​ത്തി​ൽ രാ​ജ​ശ്രീ പ്ര​വീ​ണും, ബെ​സ്റ്റ് ക്രി​യേ​റ്റി​വ് ഔ​ട്ട് ഫി​റ്റി​ൽ ദേ​വി​ക ആ​ശാ ശി​വ​ദാ​സും വി​ജ​യി​ച്ച​പ്പോ​ൾ ബെ​സ്റ്റ് സ്കി​ൻ, ബെ​സ്റ്റ് ട്ര​ഡീ​ഷ​ണ​ൽ ലൂ​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ ​ന​സ്രീ​ൻ എ​ൻ, പ്രി​ൻ​സി രാ​ജു എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. ബെ​സ്റ്റ് പേ​ഴ്‌​സ​ണാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ ഡോ ​ഐ​ശ്വ​ര്യ പ്രേ​മ​നും ബെ​സ്റ്റ് ടാ​ല​ന്റ് അ​വാ​ർ​ഡി​ൽ സ്മി​ത സി​റി​യ​കും വി​ജ​യി​ക​ളാ​യി.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews UUKMA-ISA-Teresas Malayali Sundar

Recent News

Corehub Up