x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ഡി​യാ​പ്ല​സും മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സും ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു


Published: June 9, 2026 12:17 PM IST | Updated: June 9, 2026 12:17 PM IST

ദോ​ഹ: പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ള്‍ വ​രും​ത​ല​മു​റ​ക​ള്‍​ക്കാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മി​പ്പി​ച്ച് മീ​ഡി​യാ​പ്ല​സും മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സും സം​യു​ക്ത​മാ​യി ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ദോ​ഹ​യി​ലെ ഉ​മ്മു​സ​നീം പാ​ര്‍​ക്കി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​രി​സ്ഥി​തി റാ​ലി​യും ച​ര്‍​ച്ചാ സം​ഗ​മ​വും ന​ട​ന്നു. കെബിഎ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും പ്ര​കൃ​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും കൈ​കോ​ര്‍​ക്കു​മ്പോ​ള്‍ മാ​ത്ര​മേ പ​രി​സ്ഥി​തി വെ​ല്ലു​വി​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ചാ സം​ഗ​മ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. എ​ഫ്സിസി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ്‌​മാ​ന്‍ കി​ഴി​ശേരി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ശ​സ്ത പ​ര്‍​വ​താ​രോ​ഹ​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സ്വ​പ്ന ഇ​ബ്രാ​ഹിം പ്ര​കൃ​തി​യു​മാ​യു​ള്ള മ​നു​ഷ്യന്‍റെ ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചു. പ്ര​കൃ​തി​യെ സ്‌​നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ത​ശൈ​ലി വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ അ​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.

മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട് ആ​ഗോ​ള​ത​ല​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ പ​രി​സ്ഥി​തി ബോ​ധ​വ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

 

K-Rail Survey

ലോ​ക കേ​ര​ള​സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി വ​രും​ത​ല​മു​റ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ഭൂ​മി കൈ​മാ​റേ​ണ്ട​ത് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജിആ​ര്‍സിസി ഉ​പ​ദേ​ഷ്ടാ​വ് സു​ബൈ​ര്‍ പാ​ണ്ട​വ​ത്ത് പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു.

മ​നഃ​ശാ​സ്ത്ര​ജ്ഞ ആ​യി​ഷ സൈ​ബൂ​ല്‍ മ​നു​ഷ്യ​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​വും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധ​വും സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചു. പ്ര​കൃ​തി​യോ​ട് അ​ടു​ക്കു​ന്ന ജീ​വി​ത​ശൈ​ലി വ്യ​ക്തി​ക​ളു​ടെ മാ​ന​സി​ക സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യ​ക​ര​മാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്പ്രിം​ഗ് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ എംഡി ഫ​ഹ​ദ് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ള്ളൂ​ര്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​ഡി​യാ​പ്ല​സ് സിഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ച​ര്‍​ച്ചാ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി മാ​റു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ത്ഥ മാ​റ്റ​മു​ണ്ടാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"Inspired by Nature. For Climate. For Our Future' എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് പ്ര​കൃ​തി​യെ​യും കാ​ലാ​വ​സ്ഥ​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള കൂ​ട്ടാ​യ പ്ര​തി​ജ്ഞ പ​രി​പാ​ടി പ​ങ്കു​വ​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​നു​മാ​യി കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags : World Environment Day Celebration

Recent News

Corehub Up