x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ൾ​ഡ് പീ​സ് മി​ഷ​ന് എ​ജി​ഒ​സി​എ​മ്മി​ന്‍റെ അം​ഗീ​കാ​ര​വും പു​ര​സ്കാ​ര​വും

ജീ​മോ​ൻ റാ​ന്നി
Published: August 25, 2026 01:21 PM IST | Updated: August 25, 2026 01:21 PM IST

പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​ഫ്രി​ക്ക​ൻ സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും (AGOCM - African Good Samaritan Organizations and Christian Missionaries) സേ​വ​ന പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​ന​ന്ദ​ന​വും അം​ഗീ​കാ​ര​വും പു​ര​സ്കാ​ര​വും നേ​ടി.

ഭ​ക്ഷ്യ​സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ, ആ​രോ​ഗ്യ​പ​രി​പാ​ല​നം, സ​മാ​ധാ​ന​ബോ​ധ​വ​ൽ​ക്ക​ര​ണം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, യു​വ​ജ​ന വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ പ്ര​തീ​ക്ഷ​യും മാ​റ്റ​വും സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ആ​ഫ്രി​ക്ക​ൻ AGOCM പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി​ക​ളും വ​ർ​ഗ-​മ​ത-​വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ളും മ​റി​ക​ട​ന്ന് മ​നു​ഷ്യ​സേ​വ​ന​മാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. "ഒ​രു ഹൃ​ദ​യം - ഒ​രു ലോ​കം' എ​ന്ന സ​ന്ദേ​ശം ലോ​ക​ജ​ന​ത​യെ ഒ​രു​മി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ മാ​ന​വി​ക ദ​ർ​ശ​ന​മാ​ണെ​ന്നും അ​വ​ർ വി​ല​യി​രു​ത്തി.

ആ​ഫ്രി​ക്ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ടു​ത​ൽ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും സ​മാ​ധാ​ന​വും മാ​ന​വി​ക​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി മാ​ക്സ​ൻ ഡി​വോ​ത്തി അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലു​ള്ള ഡോ. ​സ​ണ്ണി സ്റ്റീ​ഫ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​ർ വാ​ട്സ്ആ​പ് - 91 94471 54999.

Tags : WorldPeaceMission HumanitarianWork AfricanCountries

Recent News

Corehub Up