മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, സിനിമ, ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇന്റര്കോണ്ടിനെന്റല് ഹോട്ടല് ഗ്രൂപ്പും ഐസ് ക്രീം ബ്രാന്ഡായ ബ്രൂക്ലിന് ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മിസ്റ്റര് പാസ് പെറ്റ് സ്പാ ആന്ഡ് സ്റ്റോര് എല്എല്പിയുടെ ഡയറക്ടറാണ് സാനിയ.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവ്രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില് മുംബൈ ഇന്ത്യന്സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില് ഗോവയുടെ താരമാണ് അര്ജുന്.
Tags : wedding arjun tendulkar saaniya chandhok mumbai