x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെക്കോർഡുകൾ തച്ചുടച്ചിട്ടും രാജസ്ഥാന്‍റെ തോൽവിയിൽ വിങ്ങിപ്പൊട്ടി 15-കാരൻ വൈഭവ് സൂര്യവംശി

സൂരജ് സുധീർ
Published: May 30, 2026 06:27 PM IST | Updated: May 30, 2026 06:27 PM IST

ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് ഒ​രു അ​ന്താ​രാ​ഷ്ട്ര താ​ര​ത്തി​ന്‍റെ പ​ക്വ​ത​യോ​ടെ പ​ന്തു​ക​ളെ അ​തി​ർ​ത്തി ക​ട​ത്തു​മ്പോ​ഴും, താ​ൻ വെ​റു​മൊ​രു പ​തി​ന​ഞ്ചു​കാ​ര​നാ​ണെ​ന്ന് ലോ​ക​ത്തെ ഓ​ർ​മ്മി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വൈ​ഭ​വ് സൂ​ര്യ​വം​ശി.

ഐ​പി​എ​ൽ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നോ​ട് തോ​റ്റ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പു​റ​ത്താ​യ​പ്പോ​ൾ, ക​ളം വി​ട്ട വൈ​ഭ​വി​ന് ത​ന്‍റെ വി​കാ​ര​ങ്ങ​ൾ അ​ട​ക്കി​നി​ർ​ത്താ​നാ​യി​ല്ല.

ട​വ്വ​ൽ കൊ​ണ്ട് മു​ഖം മ​റ​ച്ച്, ഓ​റ​ഞ്ച് തൊ​പ്പി​യി​ൽ ത​ല പൂ​ഴ്ത്തി ഡ​ഗ്ഔ​ട്ടി​ലി​രു​ന്ന് ക​ണ്ണീ​ർ വാ​ർ​ക്കു​ന്ന ഈ ​കൗ​മാ​ര​ക്കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​യി​ക​പ്രേ​മി​ക​ളു​ടെ നെ​ഞ്ചു​ല​യ്ക്കു​ന്ന​താ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യ​ത്.

47 പ​ന്തി​ൽ 96 റ​ൺ​സെ​ന്ന ത​ക​ർ​പ്പ​ൻ സ്കോ​ർ വൈ​ഭ​വ് പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും, ഗു​ജ​റാ​ത്ത് നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി രാ​ജ​സ്ഥാ​ന്‍റെ ഫൈ​ന​ൽ മോ​ഹ​ങ്ങ​ൾ​ക്ക് വി​ല​ങ്ങി​ടു​ക​യാ​യി​രു​ന്നു.

വെ​റും കൗ​മാ​ര​ക്കാ​ര​നാ​യ ഒ​രു ക​ളി​ക്കാ​ര​ൻ തോ​ൽ​വി​യി​ൽ ഇ​ത്ര​യ​ധി​കം സ​ങ്ക​ട​പ്പെ​ടു​ന്ന​ത് അ​വ​ൻ ക​ളി​നെ എ​ത്ര​ത്തോ​ളം സ്നേ​ഹി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് മ​ത്സ​ര​ശേ​ഷം നാ​യ​ക​ൻ റി​യാ​ൻ പ​രാ​ഗ് പ​റ​യു​ക​യു​ണ്ടാ​യി.

തോ​ൽ​വി​യോ​ടെ രാ​ജ​സ്ഥാ​ന്‍റെ കി​രീ​ട​പ്പോ​രാ​ട്ടം അ​വ​സാ​നി​ച്ചെ​ങ്കി​ലും, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​സ്മ​യ​ക​ര​മാ​യ ഒ​രു ബാ​റ്റിം​ഗ് സീ​സ​ണാ​ണ് വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്ന ഇ​ട​ങ്ക​യ്യ​ൻ ബാ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം 16 ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്നാ​യി 48.5 ശ​രാ​ശ​രി​യി​ലും 237.30 എ​ന്ന അ​വി​ശ്വ​സ​നീ​യ​മാ​യ സ്ട്രൈ​ക്ക് റേ​റ്റി​ലും ഈ 15-​കാ​ര​ൻ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 776 റ​ൺ​സാ​ണ്. ഒ​രു സെ​ഞ്ച്വ​റി​യും അ​ഞ്ച് അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​റ​ൺ​വേ​ട്ട.

ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ച​രി​ത്ര റെ​ക്കോ​ർ​ഡു​ക​ളാ​ണ് ഈ ​ഒ​രൊ​റ്റ സീ​സ​ൺ കൊ​ണ്ട് വൈ​ഭ​വ് ത​ന്‍റെ പേ​രി​ൽ മാ​റ്റി​യെ​ഴു​തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു താ​രം ഐ​പി​എ​ല്ലി​ന്‍റെ ഒ​രു സീ​സ​ണി​ൽ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന നേ​ട്ടം ഇ​നി വൈ​ഭ​വി​ന് സ്വ​ന്ത​മാ​ണ്.

ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ ആ​ദ്യ 50 ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ ആ​ർ​ക്കും ത​ന്നെ ഇ​രു​നൂ​റി​ന് മു​ക​ളി​ൽ സ്ട്രൈ​ക്ക് റേ​റ്റ് ക​ണ്ടെ​ത്താ​നാ​കി​ല്ല, അ​വി​ടെ​യാ​ണ് 237-ല​ധി​കം സ്ട്രൈ​ക്ക് റേ​റ്റോ​ടെ വൈ​ഭ​വ് നാ​ലാ​മ​ത്തെ വ​ലി​യ റ​ൺ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി​യ​ത്.

വേ​ഗ​ത​യു​ടെ കാ​ര്യ​ത്തി​ലും ഈ ​രാ​ജ​സ്ഥാ​ൻ താ​രം പു​തി​യ നാ​ഴി​ക​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു. വെ​റും 440 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ടു​കൊ​ണ്ട് ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 1000 റ​ൺ​സ് തി​ക​യ്ക്കു​ന്ന താ​ര​മെ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക​രു​ത്ത​ൻ ആ​ന്ദ്രേ റ​സ​ലി​ന്‍റെ റെ​ക്കോ​ർ​ഡ് വൈ​ഭ​വ് ത​ക​ർ​ത്തു.

ഇ​ന്നി​ങ്സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ വെ​റും 23 ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ പ​റ​ത്തി​യ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ റെ​ക്കോ​ർ​ഡും ഈ ​പ​തി​ന​ഞ്ചു​കാ​ര​ന് മു​ന്നി​ൽ വ​ഴി​മാ​റി.

72 സി​ക്സ​റു​ക​ളാ​ണ് വൈ​ഭ​വ് ഈ ​സീ​സ​ണി​ൽ ആ​കെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​തി​ൽ ഏ​റ്റ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​ത് പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ലെ താ​ര​ത്തി​ന്‍റെ ബാ​റ്റിം​ഗാ​ണ്.

ടി20 ​ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ലെ പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ൽ മാ​ത്രം 500 റ​ൺ​സ് ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി വൈ​ഭ​വ് മാ​റി.

ആ​ദ്യ ആ​റോ​വ​റു​ക​ളി​ൽ മാ​ത്രം താ​രം അ​ടി​ച്ചു​കൂ​ട്ടി​യ 46 സി​ക്സ​റു​ക​ൾ, ഈ ​സീ​സ​ണി​ലെ മ​റ്റ് അ​ഞ്ച് ടീ​മു​ക​ൾ മൊ​ത്ത​മാ​യി അ​ടി​ച്ച പ​വ​ർ​പ്ലേ സി​ക്സ​റു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രു​ന്നു എ​ന്ന​ത് എ​തി​രാ​ളി​ക​ളി​ൽ അ​വ​ൻ സൃ​ഷ്ടി​ച്ച ഭ​യം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​നു​പു​റ​മേ പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നാ​ല് ത​വ​ണ അ​ർ​ദ്ധ​സെ​ഞ്ച്വ​റി ക​ട​ന്ന് ഒ​രു സീ​സ​ണി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​ക താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ആ​ഗോ​ള ഫ്രാ​ഞ്ചൈ​സി ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ന​ട​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​ത്.

വെ​റും 16 പ​ന്തു​ക​ളി​ലോ അ​തി​ൽ താ​ഴെ​യോ നേ​രി​ട്ട് നാ​ല് ത​വ​ണ​യാ​ണ് വൈ​ഭ​വ് അ​ർ​ദ്ധ​സെ​ഞ്ച്വ​റി തി​ക​ച്ച​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ബാ​റ്റ്സ്മാ​നും ഒ​രു സീ​സ​ണി​ൽ ഇ​ത്ര​യും കു​റ​ഞ്ഞ പ​ന്തു​ക​ളി​ൽ ഇ​ത്ര​യ​ധി​കം ത​വ​ണ ഫി​ഫ്റ്റി അ​ടി​ച്ചി​ട്ടി​ല്ല.

മ​ത്സ​ര​ത്തി​ന് ശേ​ഷം ഗു​ജ​റാ​ത്ത് നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ പോ​ലും വൈ​ഭ​വി​നെ നി​ല​വി​ലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യി വി​ശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി.

മ​ത്സ​ര​ത്തി​നി​ട​യി​ൽ കാ​ഗി​സോ റ​ബാ​ഡ​യു​ടെ മൂ​ർ​ച്ച​യേ​റി​യ ബൗ​ൺ​സ​ർ ഹെ​ൽ​മെ​റ്റി​ൽ കൊ​ണ്ടി​ട്ടും ത​ള​രാ​തെ പോ​രാ​ടി​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ഈ ​സീ​സ​ൺ ക​ണ്ണീ​രി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ വ​രും​ത​ല​മു​റ സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണെ​ന്ന് ഈ ​കൗ​മാ​ര​ക്കാ​ര​ൻ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു.

 

Tags : VaibhavSooryavanshi HallaBol ShubmanGill GujaratTitans RajasthanRoyals

Recent News

Corehub Up