റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 2-0ന് അല്‍ അഹ്ലിയെ തോല്‍പ്പിച്ചു.
ഗോള്‍രഹിതമായ 75 മിനിറ്റിനുശേഷം 76-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ ലീഡ് നേടി. 90-ാം മിനിറ്റില്‍ കിംഗ്സ്ലി കോമാനിലൂടെ അല്‍ നസര്‍ ജയം ഉറപ്പിച്ചു. വിവിധ കോമ്പറ്റീഷനുകളിലായി അല്‍ നസറിന്റെ തുടര്‍ച്ചയായ 20-ാം ജയമാണ്.
970 ഗോള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രഫഷണല്‍ കരിയറില്‍ 970 ഗോള്‍ തികച്ചു. 1000 ഗോളിലേക്ക് ഇനി വെറും 30 എണ്ണത്തിന്റെ അകലം മാത്രം. അല്‍ നസര്‍ എഫ്സിക്കായി സിആര്‍7 ഇതുവരെ 126 ഗോള്‍ നേടി.
സൗദി പ്രൊ ലീഗ് 2025-26 സീസണില്‍ റൊണാള്‍ഡോ 25 ഗോള്‍ തികച്ചു. കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന അല്‍ നസറിന് 20 മത്സരങ്ങളില്‍നിന്ന് 79 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്സിക്ക് 29 മത്സരങ്ങളില്‍നിന്ന് 71 പോയിന്റാണുള്ളത്.
Tags : Cristiano Ronaldo Al Nassr FC won Saudi Pro League Football