ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ജീവന് രക്ഷിക്കാമായിരുന്നു എന്ന തുറന്നുപറച്ചിലുമായി ഡോക്ടര്‍ മരിയോ സ്കിറ്റര് കോടതിയില്‍.
മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിചാരണ പുനരാരംഭിച്ചപ്പോഴാണ് ഡോക്ടര്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ലളിതമായ ഡൈയുററ്റിക് പ്രയോഗത്തിലൂടെ 48 മണിക്കൂറിനുള്ളില്‍ മാറഡോണയുടെ ആരോഗ്യം മെച്ചപ്പെടുത്താമായിരുന്നു എന്നാണ് മരിയോ സ്കിറ്റര് നല്കിയ മൊഴി.
രണ്ടായിരങ്ങളുടെ തുടക്കത്തില്‍ മാറഡോണയെ ചികിത്സിച്ച ഡോക്ടറാണ് സ്കിറ്റര്. മാറഡോണയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ സ്കിറ്റര് സന്നിഹിതനായിരുന്നു.
Tags : Maradona saved Football Legent