സ്വീഡൻ: ഇന്ത്യയുടെ 94-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായി മായങ്ക് ചക്രവർത്തി. സ്വീഡനിൽ നടന്ന ഹോട്ടൽ സ്റ്റോക്ക്ഹോം നോർത്ത് ഫസ്റ്റ് ഹോട്ടൽസ് യംഗ് ടാലന്റ്സ് ടൂർണമെന്റിലെ കിരീട നേട്ടത്തോടെയാണ് മായങ്ക് ചക്രവർത്തി ഗ്രാൻഡ്മാസ്റ്റർ നേട്ടം സ്വന്തമാക്കിയത്.
എട്ടാം റൗണ്ടിൽ ഫിലിപ്പ് ലിൻഡ്ഗ്രെനെ തോൽപ്പിച്ചാണ് അദ്ദേഹം കിരീടം നേടിയത്. ഒരു റൗണ്ട് ശേഷിക്കെയാണ് ഗ്രാൻഡ്മാസ്റ്റർ നേട്ടം.
അസം സ്വദേശിയായ പതിനാറുകാരൻ മായങ്ക് നോർത്ത് ഈസ്റ്റ് മേഖലയിൽനിന്ന് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ താരമാണ്.
Tags : Mayank Grandmaster Mayank Chakravarthy chess grandmaster Stockholm Young Talents Tournament