കൊല്ലം: 70-ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല തുടര്‍ച്ചയായ നാലാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്മാരായി.
ആദ്യദിനം പാലക്കാട് രണ്ടാമതായിരുന്നു. 174 പോയിന്റാണ് പാലക്കാടിന്. എറണാകുളം (157.5), കോട്ടയം (122.5) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സമാപന ദിനമായ ഇന്നലെ അഞ്ച് മീറ്റ് റിക്കാർഡ് പിറന്നു. മീറ്റിൽ ആകെ 13 റിക്കാർഡ് പിറന്നു.
Tags : Senior Athletics Championship Palakkad champions