കൊച്ചി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവിജയം നേടുന്നതിനായി എസ്ബിഐ മ്യൂച്വല്‍ ഫണ്ട് നിക്ഷേപക ബോധവത്കരണ പരിപാടി നടത്തി.
ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് നിരന്തരം ഫണ്ടുകള്‍ മാറിമാറി നിക്ഷേപിക്കുന്ന പ്രവണത നിക്ഷേപകര്‍ കാണിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ചികിത്സാച്ചെലവുകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ വരുമ്പോള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെറ്റായ സമയത്തു പിന്‍വലിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് പ്രത്യേകം സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ദീര്‍ഘകാലം നിക്ഷേപിക്കുന്നതിനൊപ്പം വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് എസ്ഐപി തുക കൃത്യമായി വര്‍ധിപ്പിച്ചാൽ വലിയ സാമ്പത്തികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Tags : SBI Mutual Fund investor awareness