കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) സീസണ് ഒന്നിന്റെ മൂന്നാം ദിനത്തില്‍ ആവേശപ്പോരാട്ടങ്ങള്‍.
അണ്ടര്‍-14, അണ്ടര്‍-19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് വിജയക്കുതിപ്പ് തുടര്‍ന്നു. അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സും തൃശ്ശൂര്‍ ടസ്കേഴ്സും ജയം നേടി.
അണ്ടര്‍-14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് 45-34ന് കൊച്ചി സ്റ്റാലിയന്‍സിനെ പരാജയപ്പെടുത്തി. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ കോട്ടയം 53-44ന് കൊച്ചി സ്റ്റാലിയന്‍സിനെ കീഴടക്കി.
അണ്ടര്‍-14 ആണ്‍കുട്ടികളില്‍ കാലിക്കട്ട് കൊച്ചിയെയും (72-29) കോട്ടയം ബൈസണ്‍സ് ആലപ്പുഴയെയും (53-37) തോല്‍പ്പിച്ചു. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ തൃശൂര്‍ ടസ്കേഴ്സ് 61-41ന് ആലപ്പുഴയെ കീഴടക്കി.
Tags : Basketball League Kerala Warriors jump