x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ സെ​ല്‍​ഫ് ടി​ക്ക​റ്റിം​ഗ് സോ​ണു​ക​ള്‍


Published: June 6, 2026 10:57 PM IST | Updated: June 6, 2026 10:57 PM IST

പ​​​​ര​​​​വൂ​​​​ര്‍: റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ടി​​​​ക്ക​​​​റ്റ് കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലെ നീ​​​​ണ്ട ക്യൂ​​​​വി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​ജി​​​​റ്റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കാ​​​​ന്‍ റെ​​​​യി​​​​ല്‍​വേ.

രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ റെ​​​​യി​​​​ല്‍​വ​​​​ണ്‍ സെ​​​​ല്‍​ഫ് ടി​​​​ക്ക​​​​റ്റിം​​​​ഗ് സോ​​​​ണ്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സ്ഥാ​​​​പി​​​​ക്കും. എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍​ട്ര​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​ധാ​​​​ന സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് സം​​​​വി​​​​ധാ​​​​നം ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ല്‍ ടി​​​​ക്ക​​​​റ്റിം​​​​ഗി​​​​ന്‍റെ വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജ​​​​ന​​​​പ്രീ​​​​തി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​ത്യേ​​​​ന​​​​യു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ള്‍ ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു പ​​​​ദ്ധ​​​​തി. എ​​​​റ​​​​ണാ​​​​കു​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്കാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ക​​​​രാ​​​​ര്‍.

ഓ​​​​ണ​​​​ത്തി​​​​നു​​​മു​​​​മ്പാ​​​​യി സെ​​​​ല്‍​ഫ് ടി​​​​ക്ക​​​​റ്റിം​​​​ഗ് സോ​​​​ണു​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ല്‍​വേ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ല്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ 100 മീ​​​​റ്റ​​​​ര്‍ ചു​​​​റ്റ​​​​ള​​​​വി​​​​ല്‍ എ​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് റെ​​​​യി​​​​ല്‍​വ​​​​ണ്‍ ആ​​​​പ്പ് വ​​​​ഴി നേ​​​​രി​​​​ട്ടു ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്യാ​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​മു​​​​ണ്ട്.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്തെ നി​​​​ര്‍​ദി​​​​ഷ്‌​​​ട ക്യു​​​​ആ​​​​ര്‍ കോ​​​​ഡു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ അ​​​​വ​​​​സാ​​​​ന​​​നി​​​​മി​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​റു​​​​ണ്ട്. പു​​​​തി​​​​യ സ​​​​മ​​​​ര്‍​പ്പി​​​​ത സോ​​​​ണു​​​​ക​​​​ള്‍ വ​​​​രു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കും.

Tags : Self ticketing zones railway stations

Recent News

Corehub Up