x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്തൊ​ൻ​പ​തി​ന്‍റെ പ​വ​ർ; ക​ന്നി ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​വു​മാ​യി മി​റ ആ​ൻ​ഡ്രീ​വ


Published: June 6, 2026 10:29 PM IST | Updated: June 6, 2026 10:29 PM IST

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം റ​ഷ്യ​യു​ടെ കൗ​മാ​ര വി​സ്മ​യം മി​റ ആ​ൻ​ഡ്രീ​വ​യ്ക്ക്. പാ​രി​സി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ പോ​ള​ണ്ടി​ന്‍റെ ക​രു​ത്ത​യാ​യ താ​രം മ​യ ഫ​ലി​ൻ​സ്‌​ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് 19 വ​യ​സു​കാ​രി​യാ​യ ആ​ൻ​ഡ്രീ​വ ക​രി​യ​റി​ലെ ത​ന്‍റെ ആ​ദ്യ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

സ്കോ​ർ: 6-3, 6-2. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ന്‍റെ ആ​ദ്യ സെ​റ്റി​ൽ ഇ​രു​താ​ര​ങ്ങ​ളും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. അ​ഞ്ചാം ഗെ​യിം വ​രെ ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ മ​ത്സ​ര​ത്തി​ൽ 24കാ​രി​യാ​യ ഫ​ലി​ൻ​സ്ക 3-2 ന് ​ആ​ദ്യം മു​ന്നി​ലെ​ത്തി ആ​ൻ​ഡ്രീ​വ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​നി​ന്ന് ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വാ​ണ് റ​ഷ്യ​ൻ താ​രം ന​ട​ത്തി​യ​ത്.

കൃ​ത്യ​മാ​യ പ്ലേ​സിം​ഗു​ക​ളി​ലൂ​ടെ​യും ക​രു​ത്തു​റ്റ ഷോ​ട്ടു​ക​ളി​ലൂ​ടെ​യും ക​ളം നി​റ​ഞ്ഞ ആ​ൻ​ഡ്രീ​വ തു​ട​ർ​ച്ച​യാ​യി നാ​ല് ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കി 6-3 ന് ​ആ​ദ്യ സെ​റ്റ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ആ​ദ്യ സെ​റ്റി​ലെ ആ​ധി​പ​ത്യം ര​ണ്ടാം സെ​റ്റി​ലും തു​ട​രാ​ൻ ആ​ൻ​ഡ്രീ​വ​യ്ക്ക് ക​ഴി​ഞ്ഞു.

റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ വേ​ഗ​ത​യ്ക്കും ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കും മു​ന്നി​ൽ മ​യ ഫ​ലി​ൻ​സ്‌​ക​യ്ക്ക് മ​റു​പ​ടി​യി​ല്ലാ​താ​യ​തോ​ടെ 6-2 എ​ന്ന സ്കോ​റി​ന് ര​ണ്ടാം സെ​റ്റും മ​ത്സ​ര​വും ആ​ൻ​ഡ്രീ​വ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Tags : French Open Womens Single Mirra Andreeva Maja Chwalinska

Recent News

Corehub Up