സുഷൗ (ചൈന): എഎഫ്സി 2026 അണ്ടര്‍ 17 വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 4-0ന് ലെബനോനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ, ലെബനോന് എതിരേ ജയിച്ച് മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.
Tags : Under 17 India quarters Women Asian Cup Football