കൊച്ചി: കാഴ്ചപരിമിതര്‍ക്കായുള്ള ആദ്യ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ശ്രീലങ്കയിലെ കൊളംബോ പി സാറ ഓവല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 109 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 റണ്‍സും രണ്ട് റണ്ണൗട്ടിന് അവസരവുമൊരുക്കിയ ഇന്ത്യയുടെ ബസന്തി ഹന്സാദയാണു കളിയിലെ താരം.
രണ്ടാം സെമിയിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ നേപ്പാളാണ് ഇന്ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി. കൊളംബോയിലെ പി. ശരവണമുട്ടു സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
Tags : Women's World Cup visually impaired India final Women's World Cup cricket