x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ൽ​ക്കാ​ട്ടി​ലെ ജീ​വി​ത​ങ്ങ​ൾ

ആന്‍റോ തുണ്ടുപറന്പിൽ സിഎംഐ
Published: April 19, 2026 06:48 AM IST | Updated: April 19, 2026 06:48 AM IST

നമീബിയൻ തീരത്തെ സ്കെലിറ്റൺ കോസ്റ്റ് കപ്പൽ ശ്മശാനങ്ങൾ മാത്രമല്ല. കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെ വിസ്മയലോകം കൂടിയാണ് ഇവിടം...

സ്കെ​ലി​റ്റ​ൺ കോ​സ്റ്റി​ന്‍റെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ച​രി​ത്ര​വും അ​വി​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ ക​പ്പ​ലു​ക​ളു​ടെ ക​ഥ​ക​ളും ക​ണ്ടു​വ​ല്ലോ. എ​ന്നാ​ൽ ഇ​വി​ടം ഒ​രു ക​പ്പ​ൽ ശ്മ​ശാ​നം മാ​ത്ര​മ​ല്ല. മ​റി​ച്ച് ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നേ​രി​ടു​ന്ന അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സ​സ്യ​ങ്ങ​ളു​ടെ​യും ഒ​രു വി​സ്മ​യ​ലോ​കം കൂ​ടി​യാ​ണ് ഇ​വി​ടം. മ​ര​ണ​ത്തി​ന്‍റെ മ​ണം​പേ​റു​ന്ന ഈ ​മ​ണ്ണി​ൽ ജീ​വി​തം എ​ങ്ങ​നെ ത​ളി​രി​ടു​ന്നു​വെ​ന്ന​ത് വി​സ്മ​യ​ക​ര​മാ​ണ്.

ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ

അ​ത്യ​ന്തം ക​ഠി​ന​മാ​യ പ്ര​കൃ​തി​യു​ള്ള ഒ​രി​ട​മാ​ണെ​ങ്കി​ലും ഇ​വി​ടെ നി​രീ​ക്ഷി​ക്കാ​ൻ ധാ​രാ​ളം ജീ​വ​നു​ക​ളു​ണ്ട്. മ​രു​ഭൂ​മി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട ആ​ന​ക​ൾ, ക​ാണ്ടാ​മൃ​ഗ​ങ്ങ​ൾ, മ​രു​ഭൂ​മി​യി​ലെ സിം​ഹ​ങ്ങ​ൾ, ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ക​ഴു​ത​പ്പു​ലി​ക​ൾ, കു​റു​ക്ക​ന്മാ​ർ, ജി​റാ​ഫു​ക​ൾ, സീ​ലു​ക​ൾ, ഓ​റി​ക്സ്, കു​ഡു, പ്ര​ത്യേ​ക​യി​നം കു​തി​ര​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ ജീ​വി​ക്കു​ന്നു.


മ​ഴ തീ​രെ ല​ഭി​ക്കാ​ത്ത ഈ ​പ്ര​ദേ​ശ​ത്തോ​ട് അ​ത്ഭു​ത​ക​ര​മാ​യ രീ​തി​യി​ൽ പൊ​രു​ത്ത​പ്പെ​ട്ട ചി​ല സ​സ്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​വ നി​ല​നി​ൽ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​നി​ന്ന് ദി​വ​സേ​ന എ​ത്തു​ന്ന മ​ഞ്ഞി​നെ ആ​ശ്ര​യി​ച്ചാ​ണ്. ആ ​സ​സ്യ​ങ്ങ​ൾ ഇ​വ​യാ​ണ്...

വെ​ൽ​വി​റ്റ്ഷ്യ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ചി​ത്ര​മാ​യ സ​സ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. വെ​ൽ​വി​റ്റ്ഷ്യ​യെ "ജീ​വ​നു​ള്ള ഫോ​സി​ൽ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. വെ​ൽ​വി​റ്റ്ഷ്യ സ​സ്യ​ത്തി​ന് അ​തി​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ര​ണ്ടു ഇ​ല​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. കാ​ലം​ചെ​ല്ലും​തോ​റും ഈ ​ഇ​ല​ക​ൾ കാ​റ്റി​ൽ കീ​റി​പ്പ​റി​ഞ്ഞ് പ​ല ഇ​ല​ക​ളാ​യി തോ​ന്നി​പ്പി​ക്കു​മെ​ന്നു മാ​ത്രം! 1000 മു​ത​ൽ 1500 വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മ​രു​ഭൂ​മി​യി​ലെ ക​ഠി​ന​മാ​യ വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തി​ന്‍റെ നീ​ള​മു​ള്ള വേ​രു​ക​ൾ സ​ഹാ​യി​ക്കു​ന്നു. സ​മു​ദ്ര​ത്തി​ൽ​നി​ന്നു​ള്ള മ​ഞ്ഞി​ലെ ഈ​ർ​പ്പം ഇ​ല​ക​ളി​ലൂ​ടെ ആ​ഗി​ര​ണം ചെ​യ്താ​ണ് ഇ​വ നി​ല​നി​ൽ​ക്കു​ന്ന​ത്.

നാ​രാ മെ​ല​ണു​ക​ൾ

ന​മീ​ബ് മ​ണ​ൽ​ക്കു​ന്നു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ സ​സ്യ​മാ​ണി​ത്. ഇ​തി​ന് ഇ​ല​ക​ളി​ല്ല, പ​ക​രം പ്ര​കാ​ശ​സം​ശ്ലേ​ഷ​ണം ന​ട​ത്തു​ന്ന​ത് പ​ച്ച​നി​റ​ത്തി​ലു​ള്ള മു​ള്ളു​ക​ളാ​ണ്. മ​രു​ഭൂ​മി​യി​ലെ മൃ​ഗ​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കും ഇ​തൊ​രു പ്ര​ധാ​ന ഭ​ക്ഷ​ണ​സ്രോ​ത​സാ​ണ്. ഇ​തി​ന്‍റെ ഉ​ള്ളി​ലെ പോ​ഷ​ക​ഗു​ണ​മു​ള്ള കു​രു​ക്ക​ൾ ഔ​ഷ​ധ​മാ​യും ആ​ഹാ​ര​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു.

ലി​ത്തോ​പ്സ്

"ജീ​വ​നു​ള്ള ക​ല്ലു​ക​ൾ’ എ​ന്നാ​ണ് ഇ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. മ​രു​ഭൂ​മി​യി​ലെ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഇ​വ​യെ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ഇ​ല​ക​ൾ ഉ​രു​ണ്ട​തും ക​ല്ലു​ക​ൾ​ക്ക് സ​മാ​ന​മാ​യ നി​റ​മു​ള്ള​തു​മാ​ണ്. മൃ​ഗ​ങ്ങ​ൾ ഭ​ക്ഷി​ക്കാ​തി​രി​ക്കാ​നു​ള്ള ഒ​രു പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ർ​ഗ​മാ​ണി​ത്. മ​ഴ ല​ഭി​ക്കു​മ്പോ​ൾ ഈ ​ഇ​ല​ക​ൾ​ക്കു​ള്ളി​ൽ ധാ​രാ​ളം ജ​ലം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്നു. മാ​സ​ങ്ങ​ളോ​ളം വെ​ള്ള​മി​ല്ലാ​തെ ക​ഴി​യാ​ൻ ഇ​വ​യ്ക്ക് സാ​ധി​ക്കും.

ലി​ച്ചെ​ൻ

മ​രു​ഭൂ​മി​യി​ലെ പാ​റ​ക​ളി​ലും മ​ണ്ണി​ലും പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന ഒ​രു ത​രം സ​സ്യ​വ​ർ​ഗ​മാ​ണി​ത്. പാ​യ​ലു​ക​ളോ​ട് സാ​മ്യ​മു​ള്ള ഇ​വ പ​ല നി​റ​ങ്ങ​ളി​ലു​ണ്ട്. വേ​രു​ക​ളി​ല്ലാ​ത്ത ഈ ​സ​സ്യ​ങ്ങ​ൾ സ​മു​ദ്ര​ത്തി​ൽ​നി​ന്നു​ള്ള മ​ഞ്ഞി​ലെ ജ​ല​ക​ണി​ക​ക​ളെ നേ​രി​ട്ട് ആ​ഗി​ര​ണം​ചെ​യ്യു​ന്നു. മ​ഞ്ഞു ല​ഭി​ക്കു​മ്പോ​ൾ ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​വ പെ​ട്ടെ​ന്ന് പ​ച്ച​നി​റ​മാ​കു​ന്ന​ത് കാ​ണാ​ൻ അ​തി​മ​നോ​ഹ​ര​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ ഇ​വ​യ്ക്ക് നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യും.

പെ​ൻ​സി​ൽ ബു​ഷ്

ഇ​ത് ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഒ​രു സ​സ്യ​മാ​ണ്. പെ​ൻ​സി​ൽ പോ​ലെ നീ​ള​മു​ള്ള​തും പ​ച്ച​നി​റ​ത്തി​ലു​ള്ള​തു​മാ​യ ശാ​ഖ​ക​ളാ​ണ് ഇ​തി​നു​ള്ള​ത്. ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ഇ​വ​യ്ക്കും ഇ​ല​ക​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കും. ശാ​ഖ​ക​ൾ മു​റി​ക്കു​മ്പോ​ൾ പു​റ​ത്തു​വ​രു​ന്ന പാ​ൽ പോ​ലു​ള്ള ദ്രാ​വ​കം വി​ഷാം​ശ​മു​ള്ള​താ​ണ്. മൃ​ഗ​ങ്ങ​ൾ ചെ​ടി തി​ന്നാ​തി​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

ഇ​നി ന​മീ​ബി​യ​ൻ തീ​ര​ത്തെ പ്ര​ധാ​ന വ​ന്യ​ജീ​വി​ക​ളെ​ക്കു​റി​ച്ച​റി​യാം:

മ​രു​ഭൂ​മി​യി​ലെ സിം​ഹ​ങ്ങ​ൾ

ലോ​ക​ത്ത് സ​മു​ദ്ര​തീ​ര​ത്ത് വേ​ട്ട​യാ​ടു​ന്ന ഏ​ക സിം​ഹ വ​ർ​ഗ​മാ​ണി​ത്. ക​ട​ൽ​തീ​ര​ത്തെ സീ​ൽ, സ​മു​ദ്ര​പ​ക്ഷി​ക​ൾ എ​ന്നി​വ​യെ​യാ​ണ് വേ​ട്ട​യാ​ടു​ന്ന​ത്. ക​ട​ൽ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്രോ​ട്ടീ​ൻ ഇ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. വെ​ള്ള​മി​ല്ലാ​തെ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കും. ഇ​ര​ക​ളി​ൽ​നി​ന്നാ​ണ് ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ദ്രാ​വ​കം ക​ണ്ടെ​ത്തു​ന്ന​ത്.

കേ​പ് ഫ​ർ സീ​ലു​ക​ൾ

ന​മീ​ബി​യ​ൻ തീ​ര​ത്തെ "കേ​പ് ക്രോ​സ്’ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സീ​ൽ കോ​ള​നി​ക​ളി​ൽ ഒ​ന്നാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് സീ​ലു​ക​ളാ​ണ് ഇ​വി​ടെ ഒ​ത്തു​കൂ​ടു​ന്ന​ത്. ബെ​ൻ​ഗ്വേ​ല പ്ര​വാ​ഹം കൊ​ണ്ടു​വ​രു​ന്ന ധാ​രാ​ള​മാ​യ മ​ത്സ്യ​സ​മ്പ​ത്താ​ണ് ഇ​വ​രെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ട്ടി​യു​ള്ള രോ​മ​ങ്ങ​ളും കൊ​ഴു​പ്പി​ന്‍റെ പാ​ളി​യും അ​റ്റ്‌​ലാ​ന്‍റി​ക്കി​ലെ മ​ര​വി​പ്പി​ക്കു​ന്ന ത​ണു​ത്ത വെ​ള്ള​ത്തി​ൽ​നി​ന്ന് ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്നു.

മ​രു​ഭൂ​മി​യി​ലെ ആ​ന​ക​ൾ

മ​ണ​ലി​ലൂ​ടെ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നീ​ള​മു​ള്ള കാ​ലു​ക​ളും വി​സ്താ​ര​മു​ള്ള പാ​ദ​ങ്ങ​ളും ഉ​ണ്ട് ഈ ​ആ​ന​ക​ൾ​ക്ക്. ഭൂ​ഗ​ർ​ഭ ജ​ല​സ്രോ​ത​സു​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. വെ​ള്ള​ത്തി​നാ​യി ദി​വ​സം ഏ​താ​ണ്ട് 70 കി​ലോ​മീ​റ്റ​റോ​ളം ഇ​വ​ർ സ​ഞ്ച​രി​ക്കാ​റു​ണ്ട്.

മ​ഞ്ഞി​ൽ‌​നി​ന്ന് വെ​ള്ളം കു​ടി​ക്കു​ന്ന വ​ണ്ടു​ക​ൾ

ഈ ​പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ ഒ​രു ജീ​വി​യാ​ണി​ത്. അ​തി​രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞ് ഉ​ള്ള​പ്പോ​ൾ ഈ ​വ​ണ്ടു​ക​ൾ മ​ണ​ൽ​ക്കു​ന്നു​ക​ളു​ടെ മു​ക​ളി​ൽ ത​ല​കീ​ഴാ​യി നി​ൽ​ക്കും. വ​ണ്ടി​ന്‍റെ പു​റം​തോ​ടി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന മ​ഞ്ഞു​തു​ള്ളി​ക​ൾ ഉ​രു​ണ്ട് നേ​രേ അ​തി​ന്‍റെ വാ​യി​ലേ​ക്ക് എ​ത്തും.

ബ്രൗ​ൺ ഹെ​യ്ന

സ്കെ​ലി​റ്റ​ൺ കോ​സ്റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു "ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി’​യാ​ണ് ബ്രൗ​ൺ ഹെ​യ്ന. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന ഇ​വ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന ച​ത്ത മ​ത്സ്യ​ങ്ങ​ളെ​യും സീ​ലു​ക​ളെ​യും ഭ​ക്ഷി​ക്കു​ന്നു. വ​ള​രെ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന ഹെ​യ്ന മ​രു​ഭൂ​മി​യി​ലെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും പൊ​രു​ത്ത​പ്പെ​ട്ട​വ​രാ​ണ്.

പ​ക്ഷി​ക​ൾ

തീ​ര​പ്ര​ദേ​ശ​ത്ത് ഫ്ലെ​മിം​ഗോ​ക​ൾ, പെ​ലി​ക്ക​ണു​ക​ൾ, കോ​ർ​മോ​റ​ന്‍റു​ക​ൾ എ​ന്നി​വ​യെ ധാ​രാ​ള​മാ​യി കാ​ണാം. സ​മു​ദ്ര​ത്തി​ലെ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ജ​ലം ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു. പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജീ​വ​ൻ എ​ങ്ങ​നെ ത​ളി​ർ​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ന​മീ​ബി​യ​ൻ തീ​രം. ഇ​വി​ട​ത്തെ വ​ന്യ​ജീ​വി​ക​ൾ പ​രി​ണാ​മ​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ക​ഴി​വു​ക​ൾ ശാ​സ്ത്ര​ലോ​ക​ത്തെ ഇ​ന്നും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു

Tags : Life forest sand

Recent News

Corehub Up