Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat

മറ്റത്തൂരിലെ ഓപ്പറേഷൻ താമര; പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

തൃ​ശൂ​ർ: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ച്ച മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​ത്തു​പേ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി. ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ല്‍ പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

സു​മ മാ​ഞ്ഞൂ​രാ​ന്‍, ടെ​സി ക​ല്ല​റ​യ്ക്ക​ല്‍, അ​ക്ഷ​യ് കൃ​ഷ്ണ, സി​ജി രാ​ജു, സി​ബി പൗ​ലോ​സ്, ശ്രീ​ജ ടീ​ച്ച​ര്‍, മി​നി ടീ​ച്ച​ര്‍, കെ.​ആ​ര്‍. ഔ​സേ​പ്പ്, ലി​ന്‍റോ പ​ള്ളി​പ്പ​റ​മ്പി​ല്‍, നൂ​ര്‍​ജ​ഹാ​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും നാ​ല് ബി​ജെ​പി അം​ഗ​ങ്ങ​ളും ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ലി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ചി​ല ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി​രു​ന്നു മ​റ്റ​ത്തൂ​രി​ലെ ഓ​പ്പ​റേ​ഷ​ൻ താ​മ​ര നീ​ക്കം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ച്ച എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​ത്.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളാ​ണ് അ​ട്ടി​മ​റി​ക്ക് വ​ഴി​വ​ച്ച​ത്. പി​ന്നാ​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​യും കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണി​പ്പോ​ള്‍ രാ​ജി​വെ​ച്ച എ​ട്ട് അം​ഗ​ങ്ങ​ളെ​യും ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ലി​നെ​യു​മ​ട​ക്കം പു​റ​ത്താ​ക്കി​കൊ​ണ്ടു​ള്ള കോ​ണ്‍​ഗ്ര​സ് ന​ട​പ​ടി.

 

 

 

 

Latest News

Corehub Up