x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻആ​ർഇജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച നടത്തി

വെബ് ഡെസ്ക്
Published: August 18, 2026 10:44 PM IST | Updated: August 18, 2026 10:44 PM IST

എ​ൻആ​ർഇജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ക​ക്കാ​ട​ൻ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
വി​ബി​ജി റാം​ജി നി​യ​മം പി​ന്‍​വ​ലി​ക്കു​ക,അ​ടി​യ​ന്ത​ര​മാ​യി തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക, ഓ​ണം ഫെ​സ്റ്റി​വ​ല്‍ 1,200 രൂ​പ അ​നു​വ​ദി​ക്കു​ക, കൂ​ലി കു​ടി​ശി​ക മു​ഴു​വ​ന്‍ അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു​തീ​ര്‍​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ക​ക്കാ​ട​ന്‍ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ന്‍, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ശി​വാ​ത്മ​ജ​ന്‍,സി​ഐ​ടി​യു പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ , കെ​എ​സ്കെ​ടിയു ​ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പി.​സി. ന​ന്ദ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് പി. ​ശ്രീ​ധ​ര​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ഒ. ​ഷാ​ജി, എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​നി നെ​ല്ലേ​ങ്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​നി​ഷ ക​ട​വ​ത്ത്, ഫാ​ത്തി​മ ന​സീ​റ, പാ​ത്തു​മ്മ ചെ​ട്ടി​പ്പാ​ടം, പി.​കെ. ബീ​ന, എം.​എ. ന​സീ​ര്‍, കെ. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നി​ല​ന്പൂ​ർ:​ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തിയ മാർച്ച് സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ആ​ർ​ഇ​ജി​എ​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യ​ശോ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​വി​ശ്വ​നാ​ഥ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം, എ.​ ഷെ​രീ​ഫ്, ജ​നാ​ർ​ദ​ന​ൻ, കെ. ​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി.

Tags : Local News Nattuvishesham NREG Workers Union Panchayat

Recent News

Corehub Up