x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ജി​ക്കു​വേ​ണ്ടി ചു​വ​രെ​ഴു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ


Published: March 17, 2026 07:02 AM IST | Updated: March 17, 2026 07:02 AM IST

കാ​ല​ടി: അ​ങ്ക​മാ​ലി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ജി എം. ​ജോ​ണി​ന്‍റെ ഇ​ല​ക്ഷ​ൻ ചു​വ​രെ​ഴു​ത്ത് ഏ​റ്റെ​ടു​ത്ത് കാ​ല​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ അ​നാ​മി​ക ബേ​ബി.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ന്തി​മ​മാ​യി വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ങ്ക​മാ​ലി​യി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞ റോ​ജി എം. ​ജോ​ണി​നു വേ​ണ്ടി കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൗ​ളി ബേ​ബി​യു​ടെ മ​ക​ളും വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​നാ​മി​ക ബേ​ബി ചു​വ​രെ​ഴു​ത്തു​മാ​യി രം​ഗ​ത്തെ​ത്തി.

റോ​ജി എം. ​ജോ​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം കാ​ത്തി​രി​ക്കു​ന്ന കാ​ല​ടി​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​നാ​മി​ക​യു​ടെ ചു​വ​രെ​ഴു​ത്ത്. മ​റ്റൂ​ർ - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ നീ​ലം​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​നാ​മി​ക ചു​മ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റോ​ജി എം. ​ജോ​ണി​ന്‍റെ ആ​രാ​ധി​ക​യും സ്നേ​ഹി​ത​യു​മാ​ണ് അ​നാ​മി​ക.

 

Tags : nattu vishesham Panchayat President'

Recent News

Corehub Up