x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ യോ​ഗ​ത്തി​നി​ടെ നി​യ​മംതെ​റ്റി​ച്ച് പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ്

വെബ് ഡെസ്ക്
Published: September 2, 2026 10:53 PM IST | Updated: September 2, 2026 10:53 PM IST

പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: ടൗ​ണി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത​പ്പോ​ഴും യോ​ഗം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​നം ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പാ​ർ​ക്ക് ചെ​യ്തു. കു​മ​ളി–​മൂ​ന്നാ​ർ ഹൈ​വേ​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ​ഞ്ചാ​യ​ത്തിന്‍റെ വാഹനം അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്തത്. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്. മു​ൻ​പും പ​ഞ്ചാ​യ​ത്ത് വാ​ഹ​നം റോ​ഡി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്ത് പോ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾപോ​ലും സ്വീ​ക​രി​ക്കാ​തെ​യാ​ണ് ഇ​ത്ത​വ​ണ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആ​ർ​ടി​ഒ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തു​മി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി നെ​ടു​ങ്ക​ണ്ട​ത്ത് ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​ക​ൾ യോ​ഗം ചേ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.

ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ സ​മാ​ന്ത​ര സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന​തുമൂ​ലം ബ​സു​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. സ​മാ​ന്ത​ര സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​നു പു​റ​മേ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നും പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Tags : Nattuvishesham Districtnews Deepikanews Panchayat vehicle parked

Recent News

Corehub Up