റാന്നി: പഴവങ്ങാടി പഞ്ചായത്തിന്റെ 2026-27 വാര്ഷികപദ്ധതി ഭേദഗതിക്കും സ്പില് ഓവര് പദ്ധതികള്ക്കും അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് പ്രമോദ് മന്ദമരുതി അറിയിച്ചു. 12.06 കോടി രൂപയുടെ പദ്ധതികള്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഭവന നിര്മാണ പുനരുദ്ധാരണ പദ്ധതികള്, റോഡ് വികസനം, പഞ്ചായത്തിന്റെ ആസ്തികളുടെ സംരക്ഷണം, സ്കൂള് കുട്ടികള്ക്കുള്ള സൗജന്യ നേത്രപരിശോധനാ പദ്ധതി (മിഴി), കുടിവെള്ള പദ്ധതികള്, വട്ടാര്ക്കയം സ്കൂളില് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് നിര്മാണം, പിഎച്ച്സിയിലെ ലാബ് ടെക്നീഷന് നിയമനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, കാരികുളം ഗവ. എല്പി സ്കൂള് അറ്റകുറ്റപ്പണി, തെരുവുനായ നിയന്ത്രണം, സ്കൂള് കുട്ടികള്ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി, ബസ് സ്റ്റാന്ഡ് നവീകരണം, കംഫര്ട്ട് സ്റ്റേഷന് അറ്റകുറ്റപ്പണികള്, അങ്കണവാടി വികസനം, കാര്ഷിക മേഖല, മൃഗസംരക്ഷണം, ആരോഗ്യം, സ്വയംതൊഴില്, യുവജനക്ഷേമം, മാലിന്യസംസ്കരണം, വന്യജീവികളുടെ ആക്രമണം തടയല് തുടങ്ങിയ മേഖലകള്ക്കു പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്.
സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ജനക്ഷേമ പദ്ധതികള്ക്കാണ് രൂപം നല്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
Tags : nattu vishesham Pazhavangadi Panchayat