ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിയേക്കും. ഡിസംബറിൽ നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ പത്തിന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവയ്ക്കുന്നതെന്നാണ് സൂചന. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെക്കുന്നത്.
സെപ്റ്റംബർ 17 ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കാരണം ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സന്ദർശനം റദ്ദാക്കിയിരുന്നു. തുടർന്ന് ഈവർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. അതാണ് ഇപ്പോൾ മാറ്റാൻ നീക്കം നടക്കുന്നത്.