Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AICC

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ഐ​സി​സി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ക​ട​ക്കു​ന്നു. മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി അ​ധ്യ​ക്ഷ​നാ​യ എ​ഐ​സി​സി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രും.

മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന രാ​പ​ക​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ത​ല​സ്ഥാ​ന​ത്തു​ണ്ട്. സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ്ര​ധാ​ന​നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 16 ന് ​നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. ഈ ​മാ​സം 19ന് ​കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കും.

 

Latest News

Corehub Up