x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യം തി​രി​ച്ച​ടി​യാ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചോ​ദാ​ൻ​ക​ർ


Published: May 6, 2026 04:13 AM IST | Updated: May 6, 2026 04:13 AM IST

ചെ​ന്നൈ: ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​ത് കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​യെ​ന്ന് ത​മി​ഴ്നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് ഗി​രീ​ഷ് ചോ​ദാ​ൻ​ക​ർ. ത​മി​ഴ്നാ​ട്ടി​ൽ ഏ​റെ സ്വീ​കാ​ര്യ​ത​യു​ള്ള രാ​ഹു​ൽ​ഗാ​ന്ധി​യും വി​ജ​യും ഒ​രു​മി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ 180-190 സീ​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളും വ​നി​ത​ക​ളും ടി​വി​കെ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു. ഡി​എം​കെ​യു​ള്ള സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു രോ​ഷ​മു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രും അ​തേ അ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. അ​വ​ർ ടി​വി​കെ​യ്ക്ക് വോ​ട്ട് ചെ​യ്തു- ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു. ഡി​എം​കെ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​ന് വെ​റും അ​ഞ്ചു സീ​റ്റാ​ണു കി​ട്ടി​യ​ത്. 28 സീ​റ്റി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച​ത്.

Tags : DMK Congress girish chodankar aicc

Recent News

Corehub Up