ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഡൽഹിയിൽ നടക്കുമെന്നാണ് വിവരം. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഉച്ചയ്ക്ക് 12ന് ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ പങ്കെടുക്കില്ലെന്നാണ് വിവരം. രാവിലെ രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലീഗ് നേതാക്കളോടും സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഐസിസി വാർത്താസമ്മേളനം വിളിച്ചത്.
Tags : Chief Minister AICC Congress