Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friend

സം​സ്ഥാ​ന പ​രി​സ്ഥി​തി​മി​ത്രം പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ത്തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​ന ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള 2026 ലെ ​​​സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി​​​മി​​​ത്രം പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ക പു​​​ര​​​സ്‌​​​കാ​​​രം-​​​പി. എം. ​​​ജീ​​​ജ ഭാ​​​യ്, പ​​​രി​​​സ്ഥി​​​തി ഗ​​​വേ​​​ഷ​​​ക പു​​​ര​​​സ്‌​​​കാ​​​രം-​​​ഡോ.​​​പി.​​​ജെ. സ​​​ർ​​​ലി​​​ൻ, പ്ര​​​ഫ​​​സ​​​ർ & ഹെ​​​ഡ്, പി.​​​ജി. & റി​​​സ​​​ർ​​​ച്ച് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് സു​​​വോ​​​ള​​​ജി, ഫാ​​​ത്തി​​​മമാ​​​താ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ്, കൊ​​​ല്ലം, പ​​​രി​​​സ്ഥി​​​തി അ​​​ച്ച​​​ടി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക പു​​​ര​​​സ്‌​​​കാ​​​രം-​​​ആ​​​ർ. സാം​​​ബ​​​ൻ, ബ്യൂ​​​റോ ചീ​​​ഫ്, ജ​​​ന​​​യു​​​ഗം ഇ​​​ടു​​​ക്കി ജി​​​ല്ലാ ബ്യൂ​​​റോ, തൊ​​​ടു​​​പു​​​ഴ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം ലോ​​​ക പ​​​രി​​​സ്ഥി​​​തി​​​ദി​​​ന​​​മാ​​​യ നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​സ്ഥി​​​തി ദി​​​നാ​​​ച​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​രം​​​ഗ​​​ത്തു വി​​​ജ്ഞാ​​​ന​​​വ്യാ​​​പ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​ത​​​ന​​​വും മാ​​​തൃ​​​കാ​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ, കാ​​​ർ​​​ഷി​​​ക കോ​​​ള​​​ജ്, വെ​​​ള്ളാ​​​യ​​​ണി, മി​​​ക​​​ച്ച പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​മാ​​​യും തൃ​​​ശൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ മി​​​ക​​​ച്ച ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Latest News

Corehub Up