Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announced

വൈദ്യുതിമുടക്കം തലേന്നറിയണം; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍റെ കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ, ഏതൊക്കെ ഫീഡറുകളിൽ ഏത് സമയത്താണ് വൈദ്യുതി വിഛേദിക്കുകയെന്ന വിവരം തലേദിവസം തന്നെ ഉപയോക്താക്കളെ അറിയിക്കണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.

മുൻകൂട്ടി അറിയിപ്പില്ലാതെ ക്രമരഹിതമായി ഏർപ്പെടുത്തുന്ന ലോഡ്‌ഷെഡിംഗ് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കമ്മീഷന്‍റെ ഈ ഇടപെടൽ.

ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യവും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും തലേദിവസം തന്നെ കൃത്യമായി കണക്കാക്കാൻ സാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഡേ എഹെഡ് മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കാലാവസ്ഥാ വ്യതിയാനങ്ങളും തലേന്നുതന്നെ അറിയാനാകും.

തത്സമയ വിപണിയിലെ വൈദ്യുതി ലഭ്യതയിൽ മാത്രമാണ് നേരിയ അനിശ്ചിതത്വമുള്ളത്. അതുകൊണ്ട് തന്നെ ലോഡ് ഷെഡിംഗ് ആവശ്യമായി വരികയാണെങ്കിൽ, ഓരോ ഫീഡറിലെയും നിയന്ത്രണ സമയം തലേദിവസം വൈകുന്നേരം അഞ്ചോടെ തീരുമാനിച്ച് ഉപയോക്താക്കളെ അറിയിക്കണം. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് നിയന്ത്രണത്തിന്‍റെ ദൈർഘ്യം കുറയ്ക്കാനും കെഎസ്ഇബിക്ക് സാധിക്കും.

ഒരു ഫീഡറിൽ നിയന്ത്രണത്തിനായി ഒരു നിശ്ചിത സമയം നിശ്ചയിച്ചാൽ, അടുത്ത ഒന്നോ രണ്ടോ ആഴ്ചകളിൽ നിയന്ത്രണം വേണ്ടിവരുമ്പോഴെല്ലാം ഇതേ സമയക്രമം തന്നെ പാലിക്കണം. അടിക്കടി ലോഡ് ഷെഡിംഗ് സമയത്തിൽ മാറ്റം വരുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ യുക്തിസഹമാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ ബോർഡ് അടിയന്തരമായി തയാറാകണമെന്നും റഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു.

Sports

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു

മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ടം കൈ​​യ​​ൻ സ്പി​​ന്ന​​ർ വൈ​​ഷ്ണ​​വി ശ​​ർ​​മ​​യും 17കാ​​രി​​യാ​​യ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജി. ​​ക​​മാ​​ലി​​നി​​യും ആ​​ദ്യ​​മാ​​യി ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം പി​​ടി​​ച്ചു. ഭാ​​ര​​തി ഫു​​ൽ​​മാ​​ലി ഒ​​രി​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ര​​ണ്ട് ടീ​​മി​​ലും മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ടം പി​​ടി​​ക്കാ​​നാ​​യി​​ല്ല.

ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച ഹ​​ർ​​ലീ​​ൻ ഡി​​യോ​​ളി​​നെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മി​​ന്നും ഫോ​​മി​​ൽ ബാ​​റ്റ് വീ​​ശു​​ന്ന​​തി​​നി​​ടെ​​യാ​​ണ് താ​​ര​​ത്തെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​തി​​രു​​ന്ന​​ത്.

National

ബി​ഹാ​ര്‍ അ​ങ്കം കു​റി​ച്ചു; വോ​ട്ടെ​ടു​പ്പ് രണ്ട് ഘട്ടം

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വം​ബ​ർ ആ​റ്,11 തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ ന​വം​ബ​ർ 14ന് ​ന‌​ട​ത്തു​മെ​ന്ന് മ​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഗ്യാ​നേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ആ​കെ 7.43 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 3.92 കോ​ടി പു​രു​ഷ​ന്മാ​രും 3.50 കോ​ടി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. 90,712 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ല്ലാ​യി​ട​ത്തും വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. 14 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

243 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ൻ​ഡി​എ - ഇ​ന്ത്യാ മു​ന്ന​ണി​ക​ൾ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്. ബി​ജെ​പി, ജ​ന​താ​ദ​ൾ (യു​നൈ​റ്റ​ഡ്), ലോ​ക് ജ​ൻ​ശ​ക്‌​തി പാ​ർ​ട്ടി എ​ന്നി​വ​രാണ് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലു​ള്ള​ത്. ആ​ർ​ജെ​ഡി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങും. ബി​ജെ​പി (80), ജെ​ഡി​യു (45), ആ​ർ​ജെ​ഡി (77), കോ​ൺ​ഗ്ര​സ് (19) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.

Latest News

Corehub Up