x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ ​ടെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു


Published: May 26, 2026 09:56 PM IST | Updated: May 26, 2026 10:09 PM IST

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ സ്‌​കൂ​ൾ അ​ധ്യാ​പ​ക യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ (കെ ​ടെ​റ്റ്, ഡി​സം​ബ​ർ 2025) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​റ്റ​ഗ​റി I, II, III, IV പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്ന് ഫ​ല​മ​റി​യാം. വി​ര​മി​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​കം ബാ​ക്കി​യു​ള്ള അ​ധ്യാ​പ​ക​ർ കെ ​ടെ​റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​യും നേ​ട​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണു പു​റ​ത്തു വ​ന്ന​ത്.

സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നും കെ ​ടെ​റ്റ് ക​ർ​ശ​ന​മാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഫെ​ബ്രു​വ​രി 2026 വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ ജൂ​ൺ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

Tags : ktet result announced

Recent News

Corehub Up