Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat

Kottayam

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ യോ​ഗ​ദി​നാ​ച​ര​ണം

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യും ചേ​ർ​ന്ന് ആ​യു​ഷ്മി​ഷ​ൻ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ചാ​ണ്ടി ഇ. ​ഡാ​നി​യേൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ഞ്ജ​ലി യോ​ഗ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഷാ​ക്കി സ​ജീ​വ്, സേ​തു മാ​ന്താ​ട​ൻ, ത്രേ​സ്യാ​മ്മ ന​ല്ലേ​പ്പ​റ​മ്പി​ൽ, മോ​ഹ​ന​കു​മാ​ർ പൂ​ഴി​ക്കു​ന്നേ​ൽ, ല​താ ശ്രീ​കു​മാ​ർ, ഉ​ഷാ ശ്രീ​കു​മാ​ർ, സൗ​മ്യാ പ്ര​സാ​ദ്, സു​മി​ത എം. ​മോ​ഹ​ൻ, ഷാ​ലി​ജ സു​ന്ദ​രേ​ശ​ൻ, ലേ​ഖാ സാ​ബു, ശ്രീ​ല​താ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​പ​രി​ശീ​ല​ക മ​ഞ്ജു​ഷ വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​പ്ര​ദ​ർ​ശ​ന​വും യോ​ഗ​തി​രു​വാ​തി​ര​യും ന​ട​ത്തി.

Kerala

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട്, പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​മാ​യ കെ.​വി. ശ്രീ​ദേ​വി​യു​മാ​ണു രാ​ജി​വ​ച്ച​ത്. എ​സ്‌​ഡി​പി​ഐ​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ളാ​ണ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും എ​ല്‍​ഡി​എ​ഫി​ന് ഒ​രു പ്ര​തി​നി​ധി​യു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ല്‍.

എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് ആ​റ്, എ​സ്‍​ഡി​പി​ഐ മൂ​ന്ന്, ബി ​ജെ​പി ര​ണ്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം നേ​ര​ത്തെ ത​ന്നെ യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​സ്‍​ഡി​പി​ഐ അം​ഗ​ങ്ങ​ളു​ടെ വോ​ട്ടും കി​ട്ടി​യ​തോ​ടെ പത്തു വോ​ട്ട് എ​സ്. ഗീ​ത​യ്ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ കെ​പി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗീ​ത രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യി​ലാ​ണു കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ എം.​എ. നി​ധീ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​യാ​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up