Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asian Games

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ൽ: പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ് ഡാ​നി​യ​ലും അ​രാ​ഫ​ത്ത് മി​ൻ​ഹാ​സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. സ​യിം അ​യൂ​ബും അ​ബ്രാ​ർ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ഭി​ഷേ​കി​ന് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

നാ​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ പ​ത്ത് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 114 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ അ​ഭി​ഷേ​ക് ശ​ർ​മ (61), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി (15) , സ​ഞ്ജു സാം​സ​ൺ (ര​ണ്ട്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. സെ​മി​ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 124 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. മ​റു​വ​ശ​ത്ത് ബം​ഗ്ലാ​ദേ​ശി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാക്കിസ്ഥാൻ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. 2023ലെ ​ഹാം​ഗ്ചൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഇ​ന്ത്യ​യാ​ണ് പു​രു​ഷ ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്; പൊ​ന്ന​ണി​ഞ്ഞ് അ​നി​ൽ മൊ​ഹോ​ദ്

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സു​വ​ർ​ണ നേ​ട്ടം. വ​നി​ത​ക​ളു​ടെ റി​ക്ക​ർ​വ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി അ​നി​ൽ മൊ​ഹോ​ദ് സ്വ​ർ​ണം നേ​ടി. ശ​ക്ത​മാ​യ തി​രി​ച്ചു​വ​ടി​ലൂ​ടെ കൊ​റി​യ​ൻ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​വ​താ​രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​ന്ത്യ ആ​റ് സ്വ​ർ​ണ​മെ​ഡ​ലു​ക​ളാ​ണ് ഗെ​യിം​സി​ൽ വാ​രി​ക്കൂ​ട്ടി​യ​ത്. അ​മ്പെ​യ്ത്തി​ലെ സ്വ​ർ​ണ​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ബോ​ക്സിം​ഗ് റി​ങ്ങി​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ബോ​ക്സിം​ഗി​ൽ മാ​ത്രം മൂ​ന്ന് സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ​നേ​ട്ടം 77 ആ​യി ഉ​യ​ർ​ന്നു. 17 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 35 വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​യ്ക്കു​ള്ള​ത്. രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 162 സ്വ​ർ​ണ​വും ആ​കെ 317 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

Sports

44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പിന് വി​രാ​മം; ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

നി​ഷി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 44 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ന്ത്യ വ​നി​താ ഹോ​ക്കി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടു​ന്ന​ത്.

ഇ​തി​ന് മു​മ്പ് 1982ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും പ​ത്താം മി​നി​റ്റി​ൽ ഉ​ജ്ജ്വ​ല​മാ​യൊ​രു ടോ​മ​ഹോ​ക്ക് ഷോ​ട്ടി​ലൂ​ടെ ലാ​ൽ​റെം​സി​യാ​മി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ന്ന് ചൈ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധ നി​ര മി​ക​ച്ച രീ​തി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി.

ഇ​തി​നി​ട​യി​ൽ ഗോ​ൾ​കീ​പ്പ​ർ സ​വി​ത പു​നി​യ ചൈ​ന​യു​ടെ പെ​ന​ൽ​റ്റി സ്ട്രോ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ​തും ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യി. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ സ​മ​നി​ല പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. തു​ട​ക്ക​ത്തി​ൽ ത​ന്നെ ര​ണ്ട് പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം ഉ​റ​ച്ചു​നി​ന്നു.

മൂ​ന്നാം ക്വാ​ർ​ട്ട​റി​ലും ചൈ​ന തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം വ​ഴ​ങ്ങി​യി​ല്ല. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലും ചൈ​ന​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ സ​മ​ർ​ഥ​മാ​യി ത​ട​ഞ്ഞ ഇ​ന്ത്യ ലീ​ഡ് കാ​ത്തു​സൂ​ക്ഷി​ച്ചു. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ 1-0ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ വ​നി​താ ഹോ​ക്കി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടി ഇ​ന്ത്യ 44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മി​ട്ട​ത്.

ഇതോടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 16 ആ​യി. 25 വെ​ള്ളി​യും, 35 വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 76 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ ഇ​പ്പോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Sports

പൊ​ന്ന​ണി​ഞ്ഞ് സു​ജീ​ത്; മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ അ​ഞ്ചാ​മ​ത്

ന​ഗോ​യ്: ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ 13-ാം ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് സു​വ​ർ​ണ​നേ​ട്ടം. വ​നി​താ ബോ​ക്സിം​ഗ്, ആ​ർ​ച്ച​റി, പു​രു​ഷ ഗു​സ്തി, പു​രു​ഷ ബോ​ക്സിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ നാ​ല് സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 15 ആ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

15 സ്വ​ർ​ണം, 25 വെ​ള്ളി, 35 വെ​ങ്ക​ലം ഉ​ൾ​പ്പ​ടെ ആ​കെ 75 മെ​ഡ​ലാ​യി. വ​നി​ത​ക​ളു​ടെ 65 കി​ലോ​ഗ്രാം ബോ​ക്സിം​ഗ് ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്‌​പെ​യു​ടെ ചെ​ൻ നി​യെ​ൻ-​ചി​ന്നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ർ​വീ​ൺ ഹൂ​ഡ ഇ​ന്ത്യ​യ്ക്കാ​യി 13-ാം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​ണ് ചെ​ൻ നി​യെ​ൻ ചി​ൻ.

ഒ​രു ഏ​ഷ്യ​ൻ ഗെ​യിം​സ് പ​തി​പ്പി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വ​നി​താ ബോ​ക്സ​ർ​മാ​ർ സ്വ​ർ​ണം നേ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. നേ​ര​ത്തെ വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ചൈ​ന​യു​ടെ ബാ​വോ സി​യെ 5-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ല​വ്‌​ലി​ന ബൊ​ർ​ഗോ​ഹെ​യ്ൻ ഇ​ന്ത്യ​യു​ടെ 12-ാം സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

ഇ​തോ​ടെ ഇ​തി​ഹാ​സ താ​രം മേ​രി കോ​മി​ന് ശേ​ഷം ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ൻ വ​നി​താ ബോ​ക്സ​റാ​യി ല​വ്‌​ലി​ന മാ​റി. അ​തേ​സ​മ​യം ബോ​ക്സിം​ഗ് പു​രു​ഷ​ന്മാ​രു​ടെ 80 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​ങ്കു​ഷ് പം​ഗ​ലും സ്വ​ർ​ണം നേ​ടി.

പി​ന്നാ​ലെ ഗു​സ്‌​തി​യി​ലും ഇ​ന്ത്യ​ക്കാ​യി സു​ജീ​ത് പൊ​ന്ന​ണി​ഞ്ഞു. പു​രു​ഷ​ന്മാ​രു​ടെ ഗു​സ്‌​തി ഫ്രീ​സ്റ്റൈ​ൽ 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​സാ​ണ് സു​ജീ​ത് ക​ൽ​ക​ൽ സ്വ​ർ​ണം നേ​ടി​യ​ത്. 2-9 എ​ന്ന നി​ല​യി​ൽ നി​ന്ന് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് സു​ജീ​ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ബോ​ക്‌​സി​ങ്ങി​ൽ സ്വ​ർ​ണം നേ​ടി ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം ബോ​ക്‌​സി​ങ്ങി​ൽ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ. ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സി​യീ ബാ​വോ​യ്‌​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു (5-0) ല​വ്‌​ലി​ന​യു​ടെ വി​ജ​യം. 29-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ സ്വ​ർ​ണ നേ​ട്ടം.

ഇ​തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ൻ വ​നി​താ ബോ​ക്‌​സ​റാ​യി ല​വ്‌​ലി​ന മാ​റി. 2014-ൽ ​എം.​സി. മേ​രി കോ​മാ​ണ് ഇ​തി​നു​മു​മ്പ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. ല​വ്‌​ലി​ന​യു​ടെ ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലാ​ണി​ത്.

ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ല​വ്ലി​ന, സെ​മി​ഫൈ​ന​ലി​ൽ ക​സാ​ഖി​സ്ഥാ​ന്‍റെ ലോ​ക ചാ​മ്പ്യ​ൻ ന​താ​ലി​യ ബോ​ഗ്ദാ​നോ​വ​യെ 3-2 എ​ന്ന സ്‌​കോ​റി​നാ​ണ് കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്; വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​ൻ ടീം ​ച​രി​ത്ര മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി ഇ​ഷി​ക ചൗ​ധ​രി, ക്യാ​പ്റ്റ​ൻ സ​ലീ​മ ടി​റ്റേ എ​ന്നി​വ​രാ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ക​രു​ത്ത​രാ​യ ചൈ​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. അ​വ​സാ​ന​മാ​യി ഇ​ന്ത്യ ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​ത് 1982ൽ ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഗെ​യിം​സി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ചൈ​ന​യെ തോ​ൽ​പ്പി​ക്കാ​നാ​യാ​ൽ 44 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ്യ​ത്തേ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി സ്വ​ർ​ണം മ​ട​ങ്ങി​യെ​ത്തും.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഹാ​ട്രി​ക് സ്വ​ർ​ണം

ന​ഗോ​യ: എ​ഷ്യ​ൻ ഗെ​യിം​സ് ആ​ർ​ച്ച​റി​യി​ൽ കോ​മ്പൗ​ണ്ട് ഇ​ന​ത്തി​ൽ മൂ​ന്ന് സ്വ​ർ​ണം നേ​ടി ഇ​ന്ത്യ. പു​രു​ഷ​ന്മാ​രു​ടെ കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​തോ​ടെ​യാ​ണ് ഹാ​ട്രി​ക് തി​ക​ച്ച​ത്. ഫൈ​ന​ലി​ൽ ചൈ​ന​യെ തോ​ൽ​പ്പി​ച്ചു.

238-237 എ​ന്ന സ്‌​കോ​റി​നാ​ണ് പു​രു​ഷ​ന്മാ​രു​ടെ കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ ചൈ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കു​ശാ​ൽ, സാ​ഹി​ൽ ജാ​ധ​വ്, ഗ​ണേ​ഷ് മ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ പ​ത്താം സ്വ​ർ​ണ​മാ​ണി​ത്.

നേ​ര​ത്തേ ഇ​ന്ത്യ​ൻ മി​ക്‌​സ്ഡ് കോ​മ്പൗ​ണ്ട് ടീ​മും വ​നി​താ കോ​മ്പൗ​ണ്ട് ടീ​മും സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ചി​കി​ത ത​നി​പ​ർ​ത്തി-​സ​ഹി​ൽ യാ​ദ​വ് എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ മി​ക്‌​സ്ഡ് ക​മ്പൗ​ണ്ട് ടീം ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പാ​ർ​ക്ക് ജം​ഗ് യൂ​ൺ-​ചോ​യ് യോം​ഗ് സ​ഖ്യ​ത്തെ​യാ​ണ് നാ​ട​കീ​യ പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ​രം 157-157 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ഷൂ​ട്ട് ഓ​ഫ് വേ​ണ്ടി​വ​ന്ന​ത്.

വ​നി​താ കോ​മ്പൗ​ണ്ട് ഫൈ​ന​ലി​ൽ ചി​കി​ത ത​നി​പ​ർ​ത്തി, ജ്യോ​തി സു​രേ​ഖ വെ​ന്നം, പ്രീ​തി​ക പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘം ചൈ​ന​യെ 238-234 എ​ന്ന സ്‌​കോ​റി​ന് കീ​ഴ​ട​ക്കി​യാ​ണ് സ്വ​ർ​ണം നി​ല​നി​ർ​ത്തി​യ​ത്.

Sports

ഗെ​യിം​സി​ൽ വീ​ണ്ടും സ്വ​ർ​ണ​ത്തി​ള​ക്കം; ട്രാ​പ്പ് മി​ക്‌​സ​ഡ് ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം  

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ട്രാ​പ്പ് ഷൂ​ട്ടിം​ഗ് മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. നീ​രു ദ​ണ്ഡ​യും കൈ​നാ​ൻ ചെ​നാ​യി​യും അ​ട​ങ്ങി​യ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം നേ​ടി​യ​ത്.

ഗെ​യിം​സി​ന്‍റെ 11-ാം ദി​നം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സ്വ​ർ​ണ​മാ​ണി​ത്. ഫൈ​ന​ലി​ൽ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ നേ​ട്ടം. തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​ക​ൾ​ക്ക് ശേ​ഷം നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ൽ എ​ല്ലാ ഷോ​ട്ടു​ക​ളും കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച ഇ​ന്ത്യ​ൻ ജോ​ഡി, ഖ​ത്ത​റി​നെ ഒ​രു പോ​യി​ന്‍റി​ന് മ​റി​ക​ട​ന്നാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

34 പോ​യി​ന്‍റ​ക​ൾ നേ​ടി ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡ് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ ഈ ​നേ​ട്ടം. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ നീ​രു ദ​ണ്ഡ​യ്ക്ക് ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ്വ​ർ​ണ മെ​ഡ​ലാ​ണി​ത്.

 

Sports

ഏ​ഷ്യ​ൻ‌ ഗെ​യിം​സ് ആ​ർ​ച്ച​റി: മി​ക്സ​ഡ് ടീ​മി​നും സ്വ​ർ​ണം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ആ​ർ​ച്ച​റി​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. മി​ക്സ്ഡ് ടീം ​കോ​മ്പൗ​ണ്ട് ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ ഷൂ​ട്ട് ഓ​ഫി​ൽ കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ ത​നി​പ​ർ​ത്തി ചി​കി​ത - സാ​ഹി​ൽ രാ​ജേ​ഷ് യാ​ദ​വ് സ​ഖ്യം സ്വ​ർ​ണം നേ​ടി.

ഇ​ന്ന് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ സ്വ​ര്‍​ണ​മാ​ണി​ത്. ഫൈ​ന​ലി​ൽ
ഇ​രു ടീ​മു​ക​ളും 157 വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ട്ഓ​ഫി​ലേ​യ്ക്ക് നീ​ണ്ട​ത്. ഷൂ​ട്ട് ഓ​ഫി​ൽ ഇ​ന്ത്യ 20 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ൾ കോ​റി​യ​യ്ക്ക് 10 പോ​യി​ന്‍റ് മാ​ത്ര​മെ നേ​ടാ​ൻ സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ‌​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ എ​ട്ടാം സ്വ​ർ​ണ​മാ​ണ് ആ​ർ​ച്ച​റി മി​ക്സ​ഡ് ടീ​മി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 54 ആ‍​യി.

 

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ബോ​ക്സിം​ഗി​ൽ ന​രേ​ന്ദ​ർ ബെ​ർ​വാ​ളി​ന് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ൻ താ​രം ന​രേ​ന്ദ​ർ ബെ​ർ​വാ​ളി​ന് വെ​ങ്ക​ലം. 90+ വി​ഭാ​ഗ​ത്തി​ലാ​ണ് ന​രേ​ന്ദ​ർ ബെ​ർ​വാ​ളി​ന് വെ​ങ്ക​ലം ല​ഭി​ച്ച​ത്.

സെ​മി​യി​ൽ ക​സാ​ഖി​സ്ഥാ​ന്‍റെ എ​യ്ബ​ക്ക് ഒ​രാ​ൾ​ബേ​യോ​ട് 0-5ന് ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വെ​ങ്ക​ലം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലി​നാ​യി മ​ത്സ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ സെ​മി​യി​ൽ എ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്ക് വെ​ങ്ക​ല മെ​ഡ​ൽ എ​ങ്കി​ലും ഉ​റ​പ്പാ​ണ്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 21 വെ​ങ്ക​ല​മാ​ണ് ന​രേ​ന്ദ​ർ ബെ​ർ​വാ​ളി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ 47 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Kerala

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഷൂ​ട്ടിം​ഗി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി നീ​രു ധ​ണ്ഡ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ഞ്ചാം സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ല്‍ നീ​രു ധ​ണ്ഡ സ്വ​ര്‍​ണം വെ​ടി​വ​ച്ചു​നേ​ടി. ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​ണ് നീ​രു​വി​ന്‍റെ സു​വ​ര്‍​ണ നേ​ട്ടം എ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​രു​പ​ത്താ​റു​കാ​രി​യാ​യ ഈ ​ഹ​രി​യാ​ന സ്വ​ദേ​ശി ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം നേ​ടു​ന്ന​ത്. 2025 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്, 2026 ലോ​ക​ക​പ്പ് എ​ന്നീ പോ​രാ​ട്ട​ങ്ങ​ളി​ലും സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​ന​ലി​ല്‍ 28 പോ​യി​ന്‍റ് നേ​ടി​യാ​ണ് നീ​രു ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്. ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ ലി​യു വാ​ന്‍ യൂ​സി​ന്‍റെ (24) പേ​രി​ലെ റി​ക്കാ​ര്‍​ഡാ​ണ് നീ​രു മാ​യ്ച്ചു ക​ള​ഞ്ഞ​ത്. ചൈ​ന​യു​ടെ യു​നോം​ഗ് സ​ണ്ണി​നാ​ണ് (26) വെ​ള്ളി. കു​വൈ​റ്റി​ന്‍റെ ഹ​ജാ​ര്‍ അ​ബ്ദു​ള്‍​മാ​ലി​ക്ക് (21) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ച​രി​ത്രസ്വ​ര്‍​ണം

ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് നീ​രു​വി​ന്‍റെ സ്വ​ര്‍​ണം എ​ന്ന​തി​ലു​പ​രി, ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ വ​നി​താ വ്യ​ക്തി​ഗ​ത ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ക്കാ​യി സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന ച​രി​ത്ര​വും നീ​രു ധ​ണ്ഡ സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ​യാ​യി അ​ഞ്ച് ഇ​ന്ത്യ​ന്‍ പു​രു​ഷ താ​ര​ങ്ങ​ള്‍ വ്യ​ക്തി​ഗ​ത മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. 1978ല്‍ ​ര​ണ്‍​ധീ​ര്‍ സിം​ഗ് സ്വ​ര്‍​ണം നേ​ടി​യ​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ര​ണ്‍​ധീ​ര്‍ സിം​ഗ് 1982ല്‍ ​വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ര്‍​ണി സിം​ഗ് (1974, വെ​ള്ളി), മാ​ന​വ്ജി​ത് സിം​ഗ് സ​ന്ധു (2006, വെ​ള്ളി), ല​ക്ഷ​യ് ഷി​യോ​റ​ന്‍ (2018, വെ​ള്ളി), കൈ​ന​ന്‍ ചെ​നാ​യി (2022, വെ​ങ്ക​ലം) എ​ന്നി​വ​രാ​ണ് ഈ​യി​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത മെ​ഡ​ല്‍ നേ​ടി​യ മ​റ്റു താ​ര​ങ്ങ​ള്‍.

സ്വ​ര്‍​ണ​വും വെ​ള്ളി​യും

സ്വ​ര്‍​ണ​ത്തി​നു മു​മ്പ്, ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളി​യി​ലും നീ​രു മു​ത്ത​മി​ട്ടു. നീ​രു ധ​ണ്ഡ, ആ​ഷി​മ അ​ഹ് ലാ​വ​ത്, മ​നീ​ഷ കീ​ര്‍ എ​ന്നി​വ​രു​ടെ വ​നി​താ ട്രാ​പ്പ് ടീ​മാ​ണ് വെ​ള്ളി​യി​ലേ​ക്കു തെ​റ്റാ​തെ ഉ​ന്നം​വ​ച്ച​ത്. ഫൈ​ന​ലി​ല്‍ 328 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ മെഡൽ നേ​ട്ടം. 346 പോ​യി​ന്‍റു​മാ​യി ചൈ​ന സ്വ​ര്‍​ണ​വും 325 പോ​യി​ന്‍റു​മാ​യി കു​വൈ​റ്റ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

2018 ഏഷ്യൻ ഗെ​യിം​സി​ലെ സ്വ​പ്നം

2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ല​ക്ഷ​യ് ഷി​യോ​റ​ന്‍ വെ​ള്ളി നേ​ടി​യ​താ​ണ് നീ​രു​വി​നെ ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. നീ​രു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​ണ് ല​ക്ഷ​യ്. 2018 ജ​ക്കാ​ര്‍​ത്ത ഗെ​യിം​സി​ലാ​യി​രു​ന്നു ല​ക്ഷ​യ്‌യു​ടെ വെ​ള്ളി നേ​ട്ടം. അ​തോ​ടെ വീ​ട്ടി​ലെ ഡ​ബി​ള്‍ ബാ​ര​ല്‍ തോ​ക്കു​മാ​യി, വീ​പ്പ​ക​ളി​ലേ​ക്ക് ഉ​ന്നം​വ​ച്ച് നീ​രു ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ല​ക്ഷ​യ്‌യു​ടെ തോ​ക്കു​മാ​യി പി​ന്നീ​ട് പ​രി​ശീ​ല​നം. മ​ധ്യ​പ്ര​ദേ​ശ് അ​ക്കാ​ദ​മി​യി​ലേ​ക്കു സെ​ല​ക്‌ഷ​ന്‍ ല​ഭി​ച്ച​തോ​ടെ പി​ന്നീ​ടെ​ല്ലാം സു​ഗ​മ​മാ​യി.

Sports

ഹ​ർ​ഡി​ൽ​സി​ൽ വി​ത്യ​യു​ടെ കു​തി​പ്പ്; ഇ​ന്ത്യ​ക്ക് വെ​ങ്ക​ല​ത്തി​ള​ക്കം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഇ​ന്ത്യ​യു​ടെ വി​ത്യ രാം​രാ​ജി​ന് വെ​ങ്ക​ലം. 54.75 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് വി​ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. മെ​ഡ​ൽ നേ​ട്ട​ത്തി​നൊ​പ്പം 42 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡും താ​രം തി​രു​ത്തി.

1984ലെ ​ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​മ്പി​ക്സി​ൽ പി.​ടി. ഉ​ഷ കു​റി​ച്ച 55.42 സെ​ക്ക​ൻ​ഡി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് വി​ത്യ മ​റി​ക​ട​ന്ന​ത്. ഫൈ​ന​ലി​ൽ യു​എ​ഇ​യു​ടെ മ​റി​യം ക​രീം 54.31 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് സ്വ​ർ​ണം നേ​ടി. ക​സാ​ക്കി​സ്ഥാ​ന്‍റെ അ​ദെ​ലി​ന സെം​സ് 54.58 സെ​ക്ക​ൻ​ഡി​ൽ വെ​ള്ളി സ്വ​ന്ത​മാ​ക്കി.

മ​ല​യാ​ളി താ​രം അ​നു രാ​ഘ​വ​ൻ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഇ​ന്ത്യ​യു​ടെ ത​മി​ഴ​ര​ശ​ൻ സ​ന്തോ​ഷ് കു​മാ​ർ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ്: സെ​മി​യി​ൽ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ര്?; നാ​ളെ അ​റി​യാം

നി​ഷി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ സെ​മി എ​തി​രാ​ളി​ക​ൾ ആ​രെ​ന്ന് ചൊ​വ്വാ​ഴ്ച അ​റി​യാം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന നേ​പ്പാ​ൾ-​ശ്രീ​ല​ങ്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ വി​ജ​യി​ക​ളെ​യാ​ണ് ഇ​ന്ത്യ വ്യാ​ഴാ​ഴ്ച ര​ണ്ടാം സെ​മി​യി​ൽ നേ​രി​ടു​ക.

നി​ഷി​നി​ലെ കൊ​റോ​ഗി സ്പോ​ർ​ട്സ് പാ​ർ​ക്ക് ത​ന്നെ​യാ​ണ് സെ​മി പോ​രാ​ട്ട​ത്തി​ന്‍റെ​യും വേ​ദി. അ​തേ​സ​മ​യം ഇ​ന്ത്യ - അ​ഫ്ഗാ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തി​ൽ അ​ഫ്ഗാ​ൻ താ​രം മു​ഹ​മ്മ​ദ് അ​ക്രം സ​സാ​യ് നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് നി​യ​മ​പ്ര​കാ​രം നോ​ക്കൗ​ട്ട് മ​ത്സ​രം മ​ഴ​യോ മോ​ശം കാ​ലാ​വ​സ്ഥ​യോ മൂ​ലം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നാ​ൽ ഉ​യ​ർ​ന്ന സീ​ഡിം​ഗു​ള്ള ടീ​മി​നാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം.

ഐ​സി​സി ടി20 ​റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​ഡിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നേ​ക്കാ​ൾ റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള ഇ​ന്ത്യ​യ്ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: കു​റാ​ഷി​ൽ പി​ങ്കി ബ​ൽ​ഹാ​ര​യ്ക്ക് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് 2026ൽ ​കു​റാ​ഷി​ൽ ഇ​ന്ത്യ​യു​ടെ പി​ങ്കി ബ​ൽ​ഹാ​ര​യ്ക്ക് വെ​ങ്ക​ലം. വ​നി​ത​ക​ളു​ടെ 78 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് പി​ങ്കി ബ​ൽ​ഹാ​ര മെ​ഡ​ൽ നേ​ടി​യ​ത്.

സെ​മി​ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ മോ ​സു​മി​നോ​ട് 0-5 എ​ന്ന സ്കോ​റി​ന് പി​ങ്കി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വെ​ങ്ക​ലം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഇ​ന​ത്തി​ൽ വെ​ങ്ക​ല പോ​രാ​ട്ടം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സെ​മി​ഫൈ​ന​ലി​സ്റ്റാ​യ പി​ങ്കി​ക്ക് വെ​ങ്ക​ലം ല​ഭി​ച്ച​ത്.

ആ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 18-ാം വെ​ങ്ക​ലം പി​ങ്കി നേ​ടി​യ​ത്. ഇ​ന്ത്യ ഇ​തു​വ​രെ 39 മെ​ഡ​ലു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Sports

ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ത്‌ല​റ്റി​ക്‌​സി​ല്‍ ശ്രീ​ശ​ങ്ക​ര്‍ ഇ​ന്നി​റ​ങ്ങും


ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ത്‌ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്കി​ന്നു മെ​ഡ​ല്‍ പ്ര​തീ​ക്ഷാ​ദി​നം. പു​രു​ഷ ലോം​ഗ്ജം​പി​ല്‍ മ​ല​യാ​ളി താ​രം ശ്രീ​ശ​ങ്ക​ര്‍, വ​നി​താ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ മ​ല​യാ​ളി ആ​ര്‍. അ​നു, പു​രു​ഷ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ല്‍ അ​വി​നാ​ശ് സാ​ബ്‌ലെ, ​പു​രു​ഷ ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ രോ​ഹി​ത് യാ​ദ​വ്, യ​ഷ് വീ​ര്‍ സിം​ഗ്, വ​നി​താ ഡി​സ്‌​ക​സ്‌​ത്രോ​യി​ല്‍ സീ​മ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​ണ്.

യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 7.84 മീ​റ്റ​ര്‍ ശ്രീ​ശ​ങ്ക​ര്‍ കു​റി​ച്ചു. ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ അ​ന്‍​വ​ര്‍ അ​ന്‍​വ​റോ​വാ​ണ് (8.00) യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.25 മു​ത​ലാ​ണ് ഫൈ​ന​ല്‍.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് ലോം​ഗ്ജം​പ്: ആ​ൻ​സി സോ​ജ​ന് വെ​ള്ളി

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം ആ​ൻ​സി സോ​ജ​ന് വെ​ള്ളി. 6.53 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ് ആ​ൻ​സി വെ​ള്ളി നേ​ടി​യ​ത്. അ​വ​സാ​ന ശ്ര​മം വ​രെ മു​ന്നി​ലാ​യി​രു​ന്ന ആ​ൻ​സി​ക്ക് ചെ​റി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്.

6.55 മീ​റ്റ​ർ ദൂ​രം ചാ​ടി​യ ചൈ​നീ​സ് താ​രം യിം​ഗ്‌​യിം​ഗ് ഹു​വാം​ഗാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ചൈ​ന​യു​ടെ ത​ന്നെ മെം​ഗ്‌​യി ടാ​ൻ ആ​ണ് വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സി​ലാ​ണ് ആ​ൻ​സി വെ​ള്ളി നേ​ടു​ന്ന​ത്.

Sports

സ്ക്വാ​ഷ് വനിതാ സിം​ഗി​ൾ​സ്; അ​നാ​ഹ​ത് സിം​ഗി​ന് വെ​ള്ളി

നാ​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് സ്ക്വാ​ഷ് സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട വെ​ള്ളി നേ​ട്ടം. വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ കൗ​മാ​ര താ​രം അ​നാ​ഹ​ത് സിം​ഗ് വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഈ ​ഇ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം എ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് അ​നാ​ഹ​ത് കു​റി​ച്ച​ത്.

ആ​വേ​ശ​ക​ര​മാ​യ വ​നി​താ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും മ​ലേ​ഷ്യ​ൻ താ​ര​വു​മാ​യ ശി​വ​സം​ഗ​രി സു​ബ്ര​ഹ്മ​ണ്യ​ത്തോ​ടാ​ണ് അ​നാ​ഹ​ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ർ: 4-11, 4-11, 7-11. സെ​മി ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ ക​രു​ത്ത​യാ​യ താ​രം സ​തോ​മി വ​ത​നാ​ബെ​യോ​ട് ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പി​ന്നി​ലാ​യ ശേ​ഷം അ​വി​ശ്വ​സ​നീ​യ​മാ​യി തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് താ​രം ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സി​ലും ഇ​ന്ത്യ​യു​ടെ അ​ഭ​യ് സിം​ഗും വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. മ​ലേ​ഷ്യ​യു​ടെ എ​ൻ​ജി എ​യ്ൻ യോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് അ​ഭ​യ് സിം​ഗ് വെ​ള്ളി മെ​ഡ​ലി​ൽ ഒ​തു​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് പു​റ​മെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ജോ​ഷ്ന ചി​ന്ന​പ്പ - വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ സ​ഖ്യം ഇ​ന്ത്യ​യ്ക്കാ​യി വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഷോ​ട്ട്പു​ട്ടി​ൽ ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗി​ന് വെ​ള്ളി

ന​ഗോ​യ: ഏ​ഷ്യ​ൻ‌ ഗെ​യിം​സ് ഷോ​ട്ട്പു​ട്ടി​ൽ ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗി​ന് വെ​ള്ളി. 20.64 മീ​റ്റ​ർ ദൂ​ര​ത്തേ​യ്ക്ക് എ​റി​ഞ്ഞാ​ണ് ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗ് വെ​ള്ളി നേ​ടി​യ​ത്. അ​ഞ്ചാം ശ്ര​മ​ത്തി​ലാ​ണ് ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗി​ന് 20.64 മീ​റ്റ​ർ ദൂ​ര​ത്തേ​യ്ക്ക് എ​റി​യാ​നാ​യ​ത്.

20.81 മീ​റ്റ​ർ ദൂ​ര​ത്തേ​യ്ക്ക് എ​റി​ഞ്ഞ ഇ​റാ​ന്‍റെ മു​ഹ​മ്മ​ദ്രെ​സ ത​യെ​ബി​സെ​യ്ക്ക് ആ​ണ് സ്വ​ർ​ണം. സൗ​ദി അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ് തോ​ലു വെ​ങ്ക​ലം നേ​ടി.

ക​ഴി​ഞ്ഞ ര​ണ്ട് ഏ​ഷ്യ​ൻ ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടി​യ ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗി​ന് ഇ​ത്ത​വ​ണ നി​സാ​ര വ്യ​ത്യാ​സ​ത്തി​ലാ​ണ് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടെ തു​ട​ർ‌​ച്ച​യാ​യ മൂ​ന്ന് ഏ​ഷ്യ​ൻ ഗെ​യിം​സു​ക​ളി​ലും ഷോ​ട്ട്പു​ട്ടി​ൽ മെ​ഡ​ൽ നേ​ടു​ന്ന താ​ര​മാ​യി ത​ജീ​ന്ദ​ർ​പാ​ൽ സിം​ഗ്.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 28 ആ​യി. നാ​ല് സ്വ​ർ​ണ​വും 11 വെ​ള്ളി​യും 13 വെ​ങ്ക​ല​വും ആ​ണ് ഇ​തു​വ​രെ ഇ​ന്ത്യ നേ​ടി​യ​ത്. നി​ല​വി​ൽ ഗെ​യിം​സി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

 

 

 

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഷോ​ട്ട്പു​ട്ടി​ൽ മ​ൻ​പ്രീ​ത് കൗ​റി​ന് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ ഇ​ന്ത്യ​യു​ടെ മ​ൻ​പ്രീ​ത് കൗ​റി​ന് വെ​ങ്ക​ലം. 17.17 മീ​റ്റ​റാ​ണ് മ​ൻ​പ്രീ​ത് എ​റി​ഞ്ഞ​ത്. 16.32 മീ​റ്റ​റി​ൽ തു​ട​ങ്ങി​യ മ​ൻ​പ്രീ​ത് നാ​ലാം ശ്ര​മ​ത്തി​ലാ​ണ് ഈ ​ദൂ​രം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ശ്ര​മം പാ​ഴാ​യി.

അ​ത്‌​ല​റ്റി​ക്‌​സി​ലെ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ മെ​ഡ​ലാ​ണി​ത്. വ​നി​ത​ക​ളു​ടെ പ​തി​നാ​യി​രം മീ​റ്റ​റി​ൽ സീ​മ വെ​ങ്ക​ല​വും 400 മീ​റ്റ​ർ മി​ക്‌​സ​ഡ് റി​ലേ ടീം ​വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

19.40 മീ​റ്റ​ർ എ​റി​ഞ്ഞ ചൈ​ന​യു​ടെ ജി​യാ​ൻ​യു​വാ​ൻ സോം​ഗ് സ്വ​ർ​ണ​വും 18.14 മീ​റ്റ​ർ എ​റി​ഞ്ഞ ലി​ൻ റു ​ഷാ​ങ് വെ​ള്ളി​യും നേ​ടി. മ​ല​യാ​ളി താ​രം കൃ​ഷ്ണ ജ​യ​ശ​ങ്ക​ർ മേ​നോ​ന് 16.57 മീ​റ്റ​ർ എ​റി​ഞ്ഞ് അ​ഞ്ചാ​മ​താ​യി. ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ഈ ​ദൂ​രം ക​ണ്ടെ​ത്തി​യ കൃ​ഷ്ണ​യ്ക്ക് പി​ന്നീ​ട് മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് ഷൂ​ട്ടിം​ഗ്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം. വ​നി​ത​ക​ളു​ടെ സ്‌​കീ​റ്റ് ടീം ​ഇ​ന​ത്തി​ൽ മ​ഹേ​ശ്വ​രി ചൗ​ഹാ​ൻ, പ​രീ​നാ​സ് ധാ​ലി​വാ​ൾ, റൈ​സ ധി​ല്ല​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ സ​ഖ്യം വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.

മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന യോ​ഗ്യ​താ റൗ​ണ്ടു​ക​ൾ​ക്കൊ​ടു​വി​ൽ 331 പോ​യി​ന്‍റോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ ചൈ​ന 357 പോ​യി​ന്‍റോ​ടെ സ്വ​ർ​ണ​വും ക​സാ​ഖി​സ്താ​ൻ 336 പോ​യി​ന്റോ​ടെ വെ​ള്ളി മെ​ഡ​ലും നേ​ടി.

വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ത്തി​ൽ, പ​രീ​നാ​സ് ധാ​ലി​വാ​ളും റൈ​സ ധി​ല്ല​നും 111 പോ​യി​ന്റു​ക​ൾ വീ​തം നേ​ടി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ മ​ഹേ​ശ്വ​രി ചൗ​ഹാ​ൻ 109 പോ​യി​ന്‍റു​ക​ൾ നേ​ടി. യോ​ഗ്യ​താ റൗ​ണ്ടി​ൽ റൈ​സ എ​ട്ടാം സ്ഥാ​ന​ത്തും പ​രീ​നാ​സ് ഒ​ൻ​പ​താം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്ത് വ​നി​താ സ്‌​കീ​റ്റ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ന്‍റെ ഫൈ​ന​ലി​ലേ​ക്കും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

ഈ ​നേ​ട്ട​ത്തോ​ടെ ഐ​ച്ചി-​നാ​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം എ​ട്ടാ​യി ഉ​യ​ർ​ന്നു. ഷൂ​ട്ടിം​ഗ് റെ​യ്ഞ്ചി​ൽ നി​ന്ന് മാ​ത്രം നാ​ല് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഇ​ന്ത്യ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് ഷൂ​ട്ടിം​ഗ്: മ​നു ഭാ​ക്ക​ർ ഫൈ​ന​ലി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ നാ​ലാം ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ​മ്മി​ശ്ര തു​ട​ക്കം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഇ​ര​ട്ട ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ മ​നു ഭാ​ക്ക​ർ 579 പോ​യി​ന്‍റോ​ടെ നാ​ലാം സ്ഥാ​ന​ക്കാ​രി​യാ​യി വ്യ​ക്തി​ഗ​ത ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന മ​നു ഭാ​ക്ക​ർ‌ ആ​റാം സീ​രീ​സി​ൽ 98 പോ​യി​ന്‍റു​ക​ൾ മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ സ്വ​ർ​ണ​മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ ടീം ​ഇ​ന​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല.

Kerala

ഏ​ഷ്യ​ൻ ഗെ​യിം​സ്: പു​രു​ഷ ഹോ​ക്കി​യി​ൽ ശ്രീ​ല​ങ്കയെ ത​ക​ർ​ത്ത് ഇ​ന്ത്യ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ഹോ​ക്കി​യി​ൽ ശ്രീ​ല​ങ്ക​യെ ത​ക​ർ​ത്ത് ഇ​ന്ത്യ. പൂ​ൾ എ ​മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ 16 ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ജു​ഗ്രാ​ജ് സിം​ഗ് നാ​ല് ഗോ​ൾ നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​കും ദി​ൽ​പ്രീ​തും ഹാ​ട്രി​ക് നേ​ടി. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ജ​യ​മാ​ണി​ത്.

മ​ത്സ​രം ആ​രം​ഭി​ച്ച് അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ഇ​ന്ത്യ ഗോ​ള​ടി​ക്ക് തു​ട​ക്ക​മി​ട്ടു. അ​ഞ്ചാം മി​നി​റ്റി​ൽ മ​ന്ദീ​പ് സി​ങ്ങാ​ണ് ഗോ​ള​ടി​ച്ച​ത്. പി​ന്നാ​ലെ പ​ത്താം മി​നി​റ്റി​ലും പ​തി​നൊ​ന്നാം മി​നി​റ്റി​ലും ഇ​ന്ത്യ ല​ങ്ക​ൻ വ​ല​കു​ലു​ക്കി. 10-ാം മി​നി​റ്റി​ൽ ജു​ഗ്രാ​ജ് സി​ങ്ങും 11-ാം മി​നി​റ്റി​ൽ അ​ഭി​ഷേ​ക് നൈ​നു​മാ​ണ് ഗോ​ള​ടി​ച്ച​ത്.

അ​തോ​ടെ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ത​ന്നെ ഇ​ന്ത്യ മൂ​ന്നു​ഗോ​ളി​ന് മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച ഇ​ന്ത്യ ല​ങ്ക​യെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന​താ​ണ് മൈ​താ​ന​ത്ത് ക​ണ്ട​ത്.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്റെ തു​ട​ക്ക​ത്തി​ൽ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. പി​ന്നാ​ലെ അ​ഭി​ഷേ​കും ജു​ഗ്രാ​ജും മ​ത്സ​ര​ത്തി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം ഗോ​ൾ ക​ണ്ടെ​ത്തി. അ​ഭി​ഷേ​ക് 17-ാം മി​നി​റ്റി​ലും ജു​ഗ്രാ​ജ് 22-ാം മി​നി​റ്റി​ലും വ​ല​കു​ലു​ക്കി.

പി​ന്നാ​ലെ സു​ഖ്ജീ​ത്തും ദി​ൽ​പ്രീ​തും ഗോ​ള​ടി​ച്ച​തോ​ടെ ര​ണ്ടാം ക്വാ​ർ​ട്ട​ർ അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ എ​ട്ടു​ഗോ​ളി​ന് മു​ന്നി​ലെ​ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് ല​ങ്ക​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ലെ ത​ട​യാ​നാ​വാ​തെ ല​ങ്ക കു​ഴ​ങ്ങി. ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​നി​ര ഗോ​ള​ടി​ച്ചു​കൂ​ട്ടു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കാ​നേ ല​ങ്ക​യ്ക്ക് സാ​ധി​ച്ചു​ള്ളൂ.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ന് സ​മാ​ന​മാ​യി മൂ​ന്നാം ക്വാ​ർ​ട്ട​റി​ലും ഇ​ന്ത്യ അ​ഞ്ച് ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി. മ​ൻ​പ്രീ​ത് സി​ങ്ങാ​ണ് മൂ​ന്നാം ക്വാ​ർ​ട്ട​റി​ലെ ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. പി​ന്നാ​ലെ 36-ാം മി​നി​റ്റി​ൽ വി​വേ​കും 38-ാം മി​നി​റ്റി​ൽ ദി​ൽ​പ്രീ​തും ഗോ​ള​ടി​ച്ചു. 42-ാം മി​നി​റ്റി​ൽ ല​ക്ഷ്യം ക​ണ്ട​തോ​ടെ ജു​ഗ്രാ​ജ് ഹാ​ട്രി​ക് തി​ക​ച്ചു. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് മ​ത്സ​ര​ത്തി​ലെ ര​ണ്ടാം ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ന്ത്യ 13-0 ന് ​മു​ന്നി​ലാ​യി.

നാ​ലാം ക്വാ​ർ​ട്ട​റി​ൽ അ​ഭി​ഷേ​കും ദി​ൽ​പ്രീ​തും ഹാ​ട്രി​ക് നേ​ടി. ജു​ഗ്രാ​ജ് മ​ത്സ​ര​ത്തി​ലെ ത​ന്റെ നാ​ലാം ഗോ​ളും ല​ങ്ക​ൻ വ​ല​യി​ലെ​ത്തി​ച്ചു. സു​രേ​ഷ് ര​ത്‌​നാ​യ​കെ​യി​ലൂ​ടെ ല​ങ്ക ആ​ശ്വാ​സ​ഗോ​ളും നേ​ടി. അ​തോ​ടെ 16-1 ന്റെ ​ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇ​ന്ത്യ മ​ട​ങ്ങി.

Sports

മെ​ഡ​ൽ നേ​ട്ടം എ​ട്ട് വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം: വി​ദ​ർ​ശ കെ. ​വി​നോ​ദ്

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ വെ​ള്ള മെ​ഡ​ൽ നേ​ട്ടം എ​ട്ട് വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് മ​ല​യാ​ളി ഷൂ​ട്ടിം​ഗ് താ​രം വി​ദ​ർ​ശ കെ. ​വി​നോ​ദ്. സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു. 2023-24 കാ​ല​ത്ത് ഷൂ​ട്ടിം​ഗ് ഉ​പേ​ക്ഷി​ക്കാ​ൻ പോ​ലും ആ​ലോ​ചി​ച്ചി​രു​ന്നു. പ​ക്ഷേ, ല​ക്ഷ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​ല്ലെ​ന്നും വി​ദ​ര്‍​ശ പ​റ​ഞ്ഞു. ടീ​മി​ന് മി​ക​ച്ച രീ​തി​യി​ൽ പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ന്നും വി​ദ​ര്‍​ശ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​ഷ​മ​വും വി​ദ​ര്‍​ശ പ​ങ്കു​വ​ച്ചു. ഷൂ​ട്ടി​ങ് താ​ര​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് അ​വ​സ​രം ഉ​ണ്ട്. പ​ക്ഷേ, പ്രാ​ക്ടീ​സ് ഇ​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യി ഷോ​ട്ട് എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് പ​ല താ​ര​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. കേ​ര​ള​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ വേ​ണ​മെ​ന്നും വി​ദ​ര്‍​ശ പ​റ​ഞ്ഞു.

മെ​ഡ​ൽ നേ​ട്ട​ത്തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. വെ​ള്ളി മെ​ഡ​ലി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ട​യി​ലും പോ​ഡി​യ​ത്തി​ൽ ദേ​ശീ​യ​ഗാ​നം കേ​ൾ​ക്കാ​നാ​കാ​ത്ത​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന് താ​രം പ്ര​തി​ക​രി​ച്ചു. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി പോ​ഡി​യ​ത്തി​ൽ ദേ​ശീ​യ ഗാ​നം കേ​ൾ​പ്പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് വി​ദ​ര്‍​ശ. സെ​പ്റ്റം​ബ​ർ 26ന് 50 ​മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​നി​ലാ​ണ് വി​ദ​ർ​ശ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് 2026; വ​നി​ത​ ടേ​ബി​ൾ ടെ​ന്നീ​സി​ൽ ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് 2026ൽ ​ഇ​ന്ത്യ​ൻ വ​നി​ത ടീം ​ഏ​ഷ്യ​ൻ ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നി​സ് ടീ​മി​ന​ത്തി​ൽ ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ്രീ​ക്വാ​ർ​ട്ട​റി​ൽ താ​യ്‌​ല​ൻ​ഡി​നെ​യാ​ണ് ഇ​ന്ത്യ തോ​ൽ​പി​ച്ച​ത്. സ്‌​കോ​ർ: 3-2. ക്വാ​ർ​ട്ട​റി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

ആ​ദ്യ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ശ്രീ​ജ അ​കു​ല താ​യ്‌​ല​ൻ​ഡി​ന്റെ ഒ​റാ​വാ​ൻ പാ​രാ​നാം​ഗി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ‌ആ​ദ്യ ര​ണ്ട് ഗെ​യി​മു​ക​ളും സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ശ്രീ​ജ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. പി​ന്നീ​ട് മൂ​ന്ന് ഗെ​യി​മു​ക​ളും സ്വ​ന്ത​മാ​ക്കി​യ താ​യ്ല​ൻ​ഡ് താ​രം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു.

സ്കോ​ർ: 7-11, 1-11, 11-9, 11-6, 12-10. ര​ണ്ടാം സിം​ഗി​ൾ​സി​ൽ യ​ശ​സ്വി​നി താ​യ്‌​ല​ൻ​ഡി​ന്റെ സു​താ​സി​നി സ​വെ​ത്ത​ഭ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. സ്‌​കോ​ർ: 11-8, 5-11, 7-11, 11-9, 11-9. എ​ന്നാ​ൽ, മൂ​ന്നാം സിം​ഗി​ൾ​സി​ൽ ദി​യ ചി​താ​ലെ ജി​ന്നി​പ സ​വേ​ത്താ​ഭ​ട്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ താ​യ്‌​ല​ൻ​ഡി​ന് ലീ​ഡാ​യി. സ്‌​കോ​ർ : 11-7, 5-11, 7-11, 11-7, 13-11.

നാ​ലാം സിം​ഗി​ൾ​സി​ൽ യ​ശ്വി​സി​നി വീ​ണ്ടും മ​ത്സ​രം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ക്കി. പാ​രാം​ഗി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ താ​രം തോ​ൽ​പ്പി​ച്ച​ത്. അ​വ​സാ​ന​മ​ത്സ​ര​ത്തി​ൽ ശ്രീ​ജ, താ​യ്‌​ല​ൻ​ഡി​ന്റെ സു​താ​സി​നി​യെ കീ​ഴ​ട​ക്കി​യ​തോ​ടെ ഇ​ന്ത്യ​ക്ക് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​യി.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ഇ​ന്ത്യ ഫൈ​ന​ലി​ൽ‌

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20 ​യി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ 114 റ​ൺ‌​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 15.4 ഓ​വ​റി​ൽ 81 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 27 റ​ൺ​സെ​ടു​ത്ത ദി​ലാ​ര അ​ക്ത​റി​ന് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ന​ന്ദ​നി ശ​ർ​മ​യും ദീ​പ്തി ശ​ർ​മ‍​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ശ്രീ ​ച​ര​ണി ര​ണ്ട് വി​ക്ക​റ്റും ക്രാ​ന്തി ഗൗ​ഡും ശ്രെ​യാ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 195 റ​ൺ​സെ​ടു​ത്ത​ത്. ഷെ​ഫാ​ലി വ​ർ​മ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ‌ ഹ​ർ​മ​ർ​പ്രീ​ത് കൗ​റി​ന്‍റെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

49 പ​ന്തി​ൽ നി​ന്നാ​ണ് ഷെ​ഫാ​ലി സെ​ഞ്ചു​റി നേ​ടി​യ​ത്. മൂ​ന്ന് ഫോ​റും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 40 റ​ൺ​സും സ്മൃ​തി മ​ന്ദാ​ന 37 റ​ൺ​സു​മെ​ടു​ത്തു.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മ​റു​ഫ അ​ക്ത​റും ശ​ൻ​ജി​ത അ​ക്ത​ർ മേ​ഖ്ല​യും റ​ബേ​യ ഖാ​നും ന​ഹി​ത അ​ക്ത​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഫൈ​ന​ലി​ൽ ശ്രീലങ്ക ആ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

സി​​ക്സി​​ൽ സെ​​ഞ്ചു​​റി

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വ​​നി​​താ ക്രി​​ക്ക​​റ്റ് സെ​​മി​​ഫൈ​​ന​​ലി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ര​​ണ്ട് റി​​ക്കാ​​ർ​​ഡു​​ക​​ളു​​മാ​​യി സ്മൃ​​തി മ​​ന്ദാ​​ന. 19 പ​​ന്തി​​ൽ 37 റ​​ണ്‍​സ​​ടി​​ച്ച താ​​രം ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ 100 സി​​ക്സ് നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​ര​​ത്തി​​ൽ താ​​രം ര​​ണ്ട് സി​​ക്സ് നേ​​ടി​​യി​​രു​​ന്നു.

അ​​ന്താ​​രാ​​ഷ്ട്ര ട്വ​​ന്‍റി20​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് എ​​ന്ന റി​​ക്കാാ​​ർ​​ഡും താ​​രം പേ​​രി​​ലാ​​ക്കി. 4,788 റ​​ണ്‍​സാ​​ണ് താ​​ര​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം.

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് പു​​രു​​ഷ ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ നാ​​ളെ ജ​​പ്പാ​​നെ നേ​​രി​​ടും. രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന ടീ​​മി​​ന് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്താ​​ൻ ജ​​പ്പാ​​ന് സാ​​ധി​​ക്കി​​ല്ലെ​​ന്നി​​രി​​ക്കേ ആ​​ത്മ​​വി​​ശ്വാ​​സത്തോടെയാണ് ഇ​​ന്ത്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ക.

 

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ഇ​ന്ത്യ സെ​മി​യി​ൽ

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20​യി​ൽ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​നെ​തി​രെ അ​നാ​യാ​സ വി​ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​ത്. എ​ട്ട് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ജ​പ്പാ​ൻ ഉ​യ​ർ​ത്തി​യ 58 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ അ​ഞ്ച് ഓ​വ​റി​ൽ മ​റി​ക​ട​ന്നു. 15 പ​ന്തി​ൽ 40 റ​ൺ​സെ​ടു​ത്ത ഷെ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. റി​ച്ച ഘോ​ഷ് 12 റ​ൺ‌​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ഗു​ണാ​ള​ൻ ക​മാ​ലി​നി (0) യു​ടെ​യും ഭാ​ർ​തി ഫു​ൽ​മാ​ലി (6) യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. ജ​പ്പാ​ന് വേ​ണ്ടി നോ​നോ​ഹ യ​ശു​മോ​ട്ടോ​യും അ​യാ​ക കാ​റ്റോ-​സ്റ്റാ​ഫോ​ർ​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ജ​പ്പാ​ൻ 19.5 ഓ​വ​റി​ൽ 57 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടൗ​വു​ക​യാ​യി​രു​ന്നു. 25 റ​ൺ​സ് നേ​ടി​യ അ​യാ​ക കാ​റ്റോ-​സ്റ്റാ​ഫോ​ർ​ഡി​ന് മാ​ത്ര​മാ​ണ് ജാ​പ്പ​നീ​സ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ഹ​രു​ണ ഇ​വാ​സാ​ക്കി 10 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രീ ​ച​ര​ണി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഷെ​ഫാ​ലി വ​ർ​മ ര​ണ്ട് വി​ക്ക​റ്റും ശ്രെ​യ​ങ്ക പാ​ട്ടീ​ലും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ വീ​ത​വും വീ​ഴ്ത്തി.

 

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ത​ക​ർ​ന്ന​ടി​ഞ്ഞ് ജ​പ്പാ​ൻ; ഇ​ന്ത്യ​യ്ക്ക് 58 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20 ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​പ്പാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 58 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജ​പ്പാ​ൻ 19.5 ഓ​വ​റി​ൽ 57 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടൗ​വു​ക​യാ​യി​രു​ന്നു.

25 റ​ൺ​സ് നേ​ടി​യ അ​യാ​ക കാ​റ്റോ-​സ്റ്റാ​ഫോ​ർ​ഡി​ന് മാ​ത്ര​മാ​ണ് ജാ​പ്പ​നീ​സ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ഹ​രു​ണ ഇ​വാ​സാ​ക്കി 10 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രീ ​ച​ര​ണി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഷെ​ഫാ​ലി വ​ർ​മ ര​ണ്ട് വി​ക്ക​റ്റും ശ്രെ​യ​ങ്ക പാ​ട്ടീ​ലും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ വീ​ത​വും വീ​ഴ്ത്തി.

 

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ഇ​ന്ത്യ​യ്ക്ക് ടോ​സ്; ജ​പ്പാ​ന് ബാ​റ്റിം​ഗ്

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20 ​ക്വാ​ർ​ട്ട​ർ ഫൈ​നലി​ൽ ജ​പ്പാ​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നി​ശ്ഹി​നി​ലെ കൊ​രോ​ഗി സ്പോ​ർ​ട്സ് പാ​ർ​ക്കി​ൽ രാ​വി​ലെ 10.30 മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ഗു​ണാ​ല​ൻ ക​മാ​ലി​നി, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌ (ക്യാ​പ്റ്റ​ൻ), ഭാ​ർ​തി ഫു​ൽ​മാ​ലി, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, ശ്രീ ​ച​ര​ണി, ശ്രെ​യ​ങ്ക പാ​ട്ടീ​ൽ, ക്രാ​ന്തി ഗൗ​ഡ്, ന​ന്ദി​നി ശ​ർ​മ.

ടീം ​ജ​പ്പാ​ൻ: ഹ​രു​ണ ഇ​വാ​സാ​ക്കി, അ​കാ​രി നി​ഷി​മു​റ കാ​നോ (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​യ് യ​ന​ഗി​ഡ(​ക്യാ​പ്റ്റ​ൻ), ഇ​രി​ക ഒ​ഡ, അ​ഹി​ല്യ ചാ​ൻ​ഡെ​ൽ, ഷി​മാ​കോ കാ​റ്റോ, അ​യാ​ക കാ​റ്റോ-​സ്റ്റാ​ഫോ​ർ​ഡ്, അ​യു​മി ഫു​ജി​കാ​വ, ഹി​നാ​സെ ഗോ​ട്ടോ, ഇ​രി​ക ടോ​ഗു​ച്ചി ക്വി​ൻ, നൊ​നോ​ഹ യ​ഷു​മോ​ട്ടോ.

Sports

ല​ക്ഷ്യം സ്വ​ർ​ണം; വി.​വി.​എ​സ്.​ല​ക്ഷ്‌​മ​ൺ പ​രി​ശീ​ല​ന​ക്കു​പ്പാ​യം വീ​ണ്ടും അ​ണി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ വി.​വി.​എ​സ്.​ല​ക്ഷ്‌​മ​ൺ പ​രി​ശീ​ലി​പ്പി​ക്കും. ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് മേ​ധാ​വി​യാ​യ ല​ക്ഷ്‌​മ​ൺ ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ന്ന് ടീം ​സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

ല​ക്ഷ്‌​മ​ണി​നൊ​പ്പം സു​നി​ൽ ജോ​ഷി, ശു​ഭ​ദീ​പ് ഘോ​ഷ്, ഹൃ​ഷി​കേ​ശ് ക​നി​ത്‌​ക​ർ എ​ന്നി​വ​രും പ​രി​ശീ​ല​ക​സം​ഘ​ത്തി​ലു​ണ്ടാ​കും. ഏ​ഷ്യ​ൻ ഗെ​യിം​സും വെ​സ്റ്റ് ഇ​ൻ​ഡീ​സ് പരമ്പരയും ഒ​രേ​സ​മ​യം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ല​ക്ഷ്‌​മ​ണി​ന് വീ​ണ്ടും പ​രി​ശീ​ല​ക ചു​മ​ത​ല ന​ൽ​കി​യ​ത്. ജ​പ്പാ​നി​ലെ ഐ​ചി-​ന​ഗോ​യ​യി​ലാ​ണ് 19 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ ഏ​ഷ്യ​ൻ ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. 

27 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​ർ ടീ​മി​നൊ​പ്പ​മു​ണ്ടാ​കും. ഇ​തോ​ടെ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക ചു​മ​ത​ല ല​ക്ഷ്‌​മ​ണി​നെ ഏ​ൽ​പ്പി​ച്ച​ത്.

ഇ​ത്ത​വ​ണ​യും ശ​ക്ത​മാ​യ ടീ​മു​മാ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​റ​ങ്ങു​ന്ന​ത്. ശ്രേ​യ​സ് അ​യ്യ​റാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്‌​ദീ​പ് സിം​ഗ് തു​ട​ങ്ങി​യ പേ​സ​ർ​മാ​ർ​ക്കൊ​പ്പം അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്.

Sports

ഏ​ഷ്യ​ൻ ഗെ​യി​സ്: താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: 2026 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം. 35 ഇ​ന​ങ്ങ​ളി​ലാ​യി 492 കാ​യി​ക താ​ര​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു. പ​ട്ടി​ക​യി​ൽ 28 മ​ല​യാ​ളി​ക​ളു​ണ്ട്.

സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു വ​രെ ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. സം​ഘ​ത്തി​ൽ 265 പു​രു​ഷ​ന്മാ​രും 227 വ​നി​ത​ക​ളു​മു​ണ്ട്.73 പേ​രു​ള്ള അ​ത്‌​ല​റ്റി​കാ​സാ​ണ് ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗം. ഹോ​ക്കി​യി​ൽ 40 അം​ഗ​ങ്ങ​ളും ഷൂ​ട്ടിം​ഗി​ലും ക്രി​ക്ക​റ്റി​ലു​മാ​യി 30 താ​ര​ങ്ങ​ളു​മു​ണ്ട്.

Sports

ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​താ ട്ര​യ​ല്‍​സി​ൽ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് തി​രി​ച്ച​ടി; സെ​മി​ഫൈ​ന​ലി​ൽ തോ​റ്റു  

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​താ ട്ര​യ​ല്‍​സി​ല്‍ നി​രാ​ശ. വ​നി​ത​ക​ളു​ടെ 50 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ല്‍ മീ​നാ​ക്ഷി​യോ​ട് തോ​റ്റു. 6-4 എ​ന്ന സ്‌​കോ​റി​നാ​ണ് വി​നേ​ഷ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ 2026-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടാ​മെ​ന്ന വി​നേ​ഷി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് തി​രി​ച്ച​ടി​യേ​റ്റു. ആ​ദ്യം മു​ത​ല്‍ അ​വ​സാ​നം വ​രെ ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ല്‍ വി​നേ​ഷും മീ​നാ​ക്ഷി​യും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യെ​ങ്കി​ലും, നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ല്‍ മേ​ധാ​വി​ത്വം നി​ല​നി​ര്‍​ത്തി​യ മീ​നാ​ക്ഷി വി​ജ​യം ഉ​റ​പ്പാ​ക്കി ഫൈ​ന​ലി​ലേ​യ്ക്ക് യോ​ഗ്യ​ത നേ​ടി.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ല​ക്ഷ്യ​മി​ട്ട് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ വി​നേ​ഷി​ന് ഈ ​തോ​ല്‍​വി വ​ലി​യൊ​രു ആ​ഘാ​ത​മാ​യി. എ​ങ്കി​ലും, മ​ത്സ​ര​ശേ​ഷം ഗോ​ദ വി​ടു​മ്പോ​ള്‍ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ വി​നേ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ കൈ​യ​ടി നേ​ടി​യ ഒ​രു സ​ന്ദേ​ശം ന​ല്‍​കി.

"ഞാ​ന്‍ വീ​ണ്ടും തി​രി​ച്ചു​വ​രും' എ​ന്നാ​യി​രു​ന്നു വി​നേ​ഷി​ന്‍റെ വാ​ക്കു​ക​ള്‍. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ട്ര​യ​ല്‍​സി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് വി​നേ​ഷ് തു​ട​ക്ക​മി​ട്ട​ത്. പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ അ​നു​ഭ​വ​ത്തി​ന് ശേ​ഷം വി​നേ​ഷ് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​മാ​ണി​ത്.

റൗ​ണ്ട് ഓ​ഫ് 16 മ​ത്സ​ര​ത്തി​ല്‍ ജ്യോ​തി​യെ 7-1 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍​ത്ത് വി​നേ​ഷ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യി​രു​ന്നു. ഇ​ട​യ്ക്ക് റി​വ്യൂ മോ​ണി​റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രം 10 മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും അ​ത് വി​നേ​ഷി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ നി​ഷു​വി​നെ​തി​രാ​യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​രം നാ​ട​കീ​യ​വും ത​ര്‍​ക്ക​ങ്ങ​ള്‍ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ വി​നേ​ഷ് 0-5 ന് ​പി​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വി​നേ​ഷ് ന​ട​ത്തി​യ ശ​ക്ത​മാ​യ മു​ന്നേ​റ്റ​ത്തി​നി​ടെ പോ​യി​ന്‍റ് ന​ല്‍​കി​യ​തി​നെ​ച്ചൊ​ല്ലി റ​ഫ​റി​മാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. വി​നേ​ഷ് ന​ല്‍​കി​യ റി​വ്യൂ ച​ല​ഞ്ച് അ​നു​കൂ​ല​മാ​യ​തോ​ടെ താ​രം 6-5 ന് ​മു​ന്നി​ലെ​ത്തി.

Sports

ജ്യോ​തി​യെ മ​ല​ർ​ത്തി​യ​ടി​ച്ചു; വി​നേ​ഷ് ഫോ​ഗ​ട്ട് പ​ട​യോ​ട്ടം തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ഗു​സ്തി ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ സൂ​പ്പ​ർ താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് വി​ജ​യ​ത്തു​ട​ക്കം. ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ട്ര​യ​ൽ​സി​ൽ വ​നി​ത​ക​ളു​ടെ 53 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ലാ​ണ് താ​രം അ​നാ​യാ​സ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഹ​രി​യാ​ന​യു​ടെ ജ്യോ​തി​യെ​യാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ധി​കാ​രി​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വി​നേ​ഷ് ഏ​ഴ് പോ​യി​ന്‍റു​ക​ളു​ടെ വ​ലി​യ മാ​ർ​ജി​നി​ലാ​ണ് ജ്യോ​തി​യെ ഗോ​ദ​യി​ൽ വീ​ഴ്ത്തി​യ​ത്. ഈ ​ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തോ​ടെ വി​നേ​ഷ് അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി വി​നേ​ഷി​ന് മു​ന്നി​ലു​ള്ള​ത്. സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് വി​നേ​ഷ് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ര​ണ്ടു ത​വ​ണ കോ​ട​തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് താ​രം ട്ര​യ​ൽ​സി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്.

വി​നേ​ഷ് പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​തി​രെ റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഡ​ബ്ല്യു​എ​ഫ്ഐ) ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. വി​നേ​ഷ് ഫോ​ഗ​ട്ട് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

National

സൊ​​റാ​​വ​​ർ സിം​​ഗ് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നി​​ല്ല

ന്യൂഡല്‍ഹി: ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ഷൂ​​ട്ട്ഗ​​ണ്‍ സം​​ഘ​​ത്തി​​ൽ ഏ​​ഷ്യ​​യി​​ലെ ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വും ലോ​​ക ആ​​റാം ന​​ന്പ​​ർ താ​​ര​​വു​​മാ​​യ സൊ​​റാ​​വ​​ർ സിം​​ഗ് സ​​ന്തു ഇ​​ല്ല.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ട്രാ​​പ്പ് ഷൂ​​ട്ട​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ സൊ​​റാ​​വ​​ർ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ആ​​ഭ്യ​​ന്ത​​ര സെ​​ല​​ക്ഷ​​ൻ ട്ര​​യ​​ൽ​​സി​​ലും സൊ​​റാ​​വ​​റി​​ന് ഫോം ​​മി​​ക​​വ് പു​​ല​​ർ​​ത്താ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

Sports

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്: ഒ​​റ്റ സം​​ഖ്യ വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്ക്

ജ​​പ്പാ​​ൻ: 2031 മു​​ത​​ൽ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ഒ​​റ്റ സം​​ഖ്യ വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റാ​​ൻ സാ​​ധ്യ​​ത. ഇ​​തി​​നാ​​യി കാ​​യി​​ക ക​​ല​​ണ്ട​​ർ പു​​ന​​ർ​​രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്യു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

വ​​രു​​ന്ന സെ​​പ്റ്റം​​ബ​​ർ-​​ഒ​​ക്ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല.

ദോ​​ഹ​​യി​​ൽ ന​​ട​​ക്കു​​ന്ന 2030 പ​​തി​​പ്പി​​ന് മാ​​റ്റ​​മു​​ണ്ടാ​​കും ഒ​​രു വ​​ർ​​ഷം പി​​ന്നി​​ലാ​​കും ന​​ട​​ക്കു​​ക. അ​​തി​​നു​​ശേ​​ഷം ഗെ​​യിം​​സ് സാ​​ധാ​​ര​​ണ​​പോ​​ലെ നാ​​ല് വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ ന​​ട​​ക്കും.

പ​​ക്ഷേ ഇ​​ര​​ട്ട വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് പ​​ക​​രം ഒ​​റ്റ വ​​ർ​​ഷ​​ത്തി​​ലാ​​യി​​രി​​ക്കും ഗെ​​യിം​​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ക.

Latest News

Corehub Up