Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi Vijayan

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​വി​ട്ടൊ​രു ക​ളി​യി​ല്ല ; പി​ണ​റാ​യി​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടി സി​പി​ഐ

കാ​സ​ർ​ഗോ​ഡ്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി സി​പി​ഐ - സി​പി​എം ത​ർ​ക്കം മു​റു​കു​ന്നു. ഈ ​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ സി​പി​ഐ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. വി​ഷ​യം ക​ഴി​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ പ​റ​ഞ്ഞു. ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത് സി​പി​എ​മ്മി​ന്‍റെ ആ​കെ നി​ല​പാ​ടാ​ണോ​യെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ പ​റ​ഞ്ഞ​ത് മു​ൻ​പേ കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ന്ന് ഈ ​ഗ​തി ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും സു​നീ​ർ തു​റ​ന്ന​ടി​ച്ചു. സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന നി​ര​വ​ധി വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടും എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​തി​പ​ക്ഷ നി​ര​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ഇ​നി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ പ​ദ​വി വി​ട്ടൊ​രു ക​ളി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ. ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ൾ. ഉ​പ​നേ​താ​വ് എ​ന്ന പ​ദ​വി ഭ​ര​ണ​ഘ​ട​ന​യി​ലോ നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലോ ഇ​ല്ലെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ ര​ണ്ടാ​മ​നെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

നി​യ​മ​സ​ഭ​യി​ൽ ഒ​രു മു​റി​യും ഉ​പ നേ​താ​വി​ന് ല​ഭി​ക്കും. പ​ദ​വി​ക്കു വേ​ണ്ടി​യ​ല്ല ത​ങ്ങ​ളു​ടെ ക​ടും​പി​ടി​ത്ത​മെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Kerala

പി​ണ​റാ​യി​യു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 'പ​ണി വ​രു​ന്നു'

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തെ എ​ത്തി​യി​ട്ടും യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് ബോ​ർ​ഡിം​ഗ് ഗേ​റ്റി​ന് സ​മീ​പം എ​ത്തു​മ്പോ​ഴേ​ക്കും വി​മാ​നം പു​റ​പ്പെ​ട്ടി​രു​ന്നു.

വി​ഐ​പി പ​രി​ഗ​ണ​ന പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​കേ​ണ്ട ബ​ഗ്ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടാ​തെ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ശ്വ​തി ശ്രീ​നി​വാ​സ് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Kerala

പ്രതിപക്ഷ നേതാവിന്‍റെ യാ​ത്ര വൈ​കി​യ സം​ഭ​വം: കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ര​ണം നാ​ല് മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ  യാ​ത്ര വൈ​കി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.50-ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര തി​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നാ​യി പി.​ബി യോ​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നി​റ​ങ്ങി കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ബോ​ർ​ഡിം​ഗ് ആ​രം​ഭി​ച്ച വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര ചെ​യ്യു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം വി​മാ​ന​ക്ക​മ്പ​നി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തി​രു​ന്ന​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. അ​തേ​സ​മ​യം, യാ​ത്ര​യെ​ക്കു​റി​ച്ച് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ കൃ​ത്യ​മാ​യ സ​മ​യ​വി​വ​രം കൈ​മാ​റി​യി​ല്ലെ​ന്നു​മാ​ണ് കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

കോ​ഴി​ക്കോ​ട് വി​മാ​നം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന്, പി​ന്നീ​ട് രാ​ത്രി 7.15-നു​ള്ള വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഈ ​വി​മാ​ന​വും 25 മി​നി​റ്റോ​ളം വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. 

Kerala

വീ​ണ കു​ടു​ങ്ങി​യാ​ൽ പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേതൃസ്ഥാ​നം ഒ​ഴി​യും

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ക്സാ​​ലോ​​ജി​​ക്-​​സി​​എം​​ആ​​ർ​​എ​​ൽ മാ​​സ​​പ്പ​​ടി കേ​​സി​​ൽ മ​​ക​​ൾ വീ​​ണ പ്ര​​തി​​യാ​​യാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​നം ഒ​​ഴി​​യും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ൾ സി​​പി​​എം നേ​​തൃ​​ത​​ല​​ത്തി​​ൽ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചോ​​ദ്യം ചെ​​യ്യ​​ലി​​നാ​​യി വീ​​ണ ഇ​​ഡി​​ക്കു മു​​ന്നി​​ൽ വീ​​ണ്ടും ഹാ​​ജ​​രാ​​യ​​തു പി​​ണ​​റാ​​യി വി​​ജ​​യ​​നെ മാ​​ത്ര​​മ​​ല്ല പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തെയും ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

നേ​​ര​​ത്തേ പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ല​​ഹ​​രിക്കേ​​സി​​ൽ​​പ്പെ​​ട്ട് ജ​​യി​​ലി​​ലാ​​യ​​പ്പോ​​ൾ അ​​ദ്ദേ​​ഹം സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തു നി​​ന്നും മാ​​റി​​നി​​ന്നി​​രു​​ന്നു. ഇ​​ങ്ങ​​നെ​​യൊ​​രു സാ​​ഹ​​ച​​ര്യം നി​​ല​​നി​​ൽ​​ക്കെ മ​​ക​​ൾ കേ​​സി​​ൽ പ്ര​​തി​​യാ​​യാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​നം ഒ​​ഴി​​യേ​​ണ്ടിവ​​രും.

നേ​​ര​​ത്തേ വീ​​ണ താ​​മ​​സി​​ക്കു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ വീ​​ട്ടി​​ൽ റെ​​യ്ഡ് ന​​ട​​ത്തി മ​​ട​​ങ്ങി​​യ ഇ​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക​​ൾ ഇ​​പ്പോ​​ഴും ജ​​യി​​ലി​​ലാണ്. ഒ​​രാ​​ൾ​​ക്കു മാ​​ത്ര​​മാ​​ണു ജാ​​മ്യം ല​​ഭി​​ച്ച​​ത്. അ​​ന്ന​​ത്തെ സം​​ഭ​​വം ന​​ട​​ക്കാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന അ​​ഭി​​പ്രാ​​യ​​മു​​ള്ള​​വ​​ർ സി​​പി​​എം നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​റെ​​യു​​ണ്ടെ​​ങ്കി​​ലും അ​​വ​​രാ​​രും പാ​​ർ​​ട്ടി വേ​​ദി​​ക​​ളി​​ൽ പോ​​ലും പ്ര​​തി​​ക​​രി​​ച്ചു ക​​ണ്ടി​​ല്ല.

ഇ​​പ്പോ​​ൾ ഈ ​​കേ​​സി​​ൽ ഇ​​ഡി​​യും ക​​ക്ഷി ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. അ​​ങ്ങ​​നെ​​യൊ​​രു സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യാ​​ൽ കേ​​സി​​ലെ പ്ര​​തി​​ക​​ൾ​​ക്ക് അ​​ടു​​ത്ത​​കാ​​ല​​ത്തൊ​​ന്നും ജാ​​മ്യം കി​​ട്ടാ​​നും ഇ​​ട​​യി​​ല്ല. ഇ​​തു സി​​പി​​എം നേ​​തൃ​​ത്വ​​ത്തെ കൂ​​ടു​​ത​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കും.
പി​​ണ​​റാ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​ന​​ത്തു നി​​ന്നും മാ​​റി​​യാ​​ൽ പാ​​ർ​​ട്ടി കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം കെ.​​എ​​ൻ.​​ ബാ​​ല​​ഗോ​​പാ​​ൽ ആ ​​സ്ഥാ​​ന​​ത്തെ​​ത്തും. നി​​ല​​വി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ സി​​പി​​എം നി​​ര​​യി​​ൽ ബാ​​ല​​ഗോ​​പാ​​ൽ മാ​​ത്ര​​മാ​​ണു കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​മാ​​യി​​ട്ടു​​ള്ള​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു തോ​​ൽ​​വി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​നും പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​​ഗോ​​വി​​ന്ദ​​നും പാ​​ർ​​ട്ടി ബ്രാ​​ഞ്ച് മു​​ത​​ൽ സം​​സ്ഥാ​​ന ക​​മ്മി​​റ്റി വ​​രെ ഏ​​റെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. പി​​ണ​​റാ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യ​​തി​​ലും ക​​മ്മി​​റ്റി​​ക​​ളി​​ൽ വി​​മ​​ർ​​ശ​​ന​​മു​​ണ്ടാ​​യി. സി​​പി​​എം പോ​​ളി​​റ്റ്ബ്യൂ​​റോ​​യി​​ലും എ​​തി​​ർ​​പ്പു​​ണ്ടാ​​യി. പി​​ണ​​റാ​​യി വി​​ജ​​യ​​നു വേ​​ണ്ടി സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​എ.​​ ബേ​​ബി​​ക്കു പാ​​ർ​​ട്ടി പി​​ബി​​യി​​ൽ വോ​​ട്ടെ​​ടു​​പ്പു വ​​രെ ന​​ട​​ത്തേ​​ണ്ടി വ​​ന്നു.

മാ​​സ​​പ്പ​​ടി കേ​​സി​​ൽ മ​​ക​​ൾ പ്ര​​തി​​യാ​​യാ​​ൽ ഉ​​റ​​പ്പാ​​യും പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടു പാ​​ർ​​ട്ടി കേ​​ന്ദ്ര നേ​​തൃ​​ത്വം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​ന​​ത്തുനി​​ന്നും മാ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടും.
ആ​​രോ​​ഗ്യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​ർ സ്ഥാ​​ന​​ത്തുനി​​ന്ന് ഒ​​ഴി​​യാ​​ൻ ടി.​​പി.​​രാ​​മ​​കൃ​​ഷ്ണ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചെ​​ന്നാ​​ണു വി​​വ​​രം. എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്ഥി​​രീ​​ക​​ര​​ണ​​മൊ​​ന്നു​​മി​​ല്ല.

Kerala

ക​രി​മ​ണ​ൽ ഖ​ന​നം: പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ൽ സ്വ​​​കാ​​​ര്യ ക​​​രി​​​മ​​​ണ​​​ൽ ലോ​​​ബി​​​യെ കൂ​​​ടി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ക്കാ​​​ൻ ക​​​ള​​​മൊ​​​രു​​​ക്കി​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന വ​​​സ്തു​​​ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന​​​ പേ​​​രി​​​ൽ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ൽ​​​വേ​​​യു​​​ടെ പൊ​​​ഴി​​​മു​​​ഖ​​​ത്തു നി​​​ന്നു ക​​​രി​​​മ​​​ണ​​​ൽ നീ​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ ഒ​​​രു​​​ക്കി​​​യ​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണെന്ന് സു​​​ധീ​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

National

സി​പി​എ​മ്മി​നെ അ​ടി​ക്കാ​ൻ പി​ണ​റാ​യി​യു​ടെ ചി​ത്രം ആ​യു​ധ​മാ​ക്കി ഡി​എം​കെ; ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ-​സി​പി​എം ബ​ന്ധം ത​ർ​ന്ന​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​കു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ മു​ര​ശൊ​ലി​യി​ൽ ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള ലേ​ഖ​ന​പ​ര​മ്പ​ര​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഗൗ​തം അ​ദാ​നി​ക്കു​മൊ​പ്പം പി​ണ​റാ​യി വി​ജ​യ​ൻ ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം സ​ഹി​ത​മാ​ണ് മു​ര​ശൊ​ലി​യി​ലെ ലേ​ഖ​നം.

കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​നം വ​ലി​ച്ചെ​റി​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ലേ​ഖ​ന​ത്തി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. ന​വ​കേ​ര​ള യാത്രയേയും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ യ​ഥാ​ർ​ത്ഥ സാ​മ്പ​ത്തി​ക ന​യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ഡി​എം​കെ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. എം.ക​രു​ണാ​നി​ധി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ സ്വ​ന്തം മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക്കെ​തി​രെ ഇ​ങ്ങ​നെ എ​ഴു​താ​ൻ സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി രാ​ജ്‌​മോ​ഹ​ൻ പ​റ​ഞ്ഞു.

Kerala

മാ​സ​പ്പ​ടി കേ​സ്; ഇ​ഡി അ​ന്വേ​ഷ​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ലേ​ക്കും; വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ലേ​ക്കും നീ​ളും. വീ​ണാ ടി​ക്ക് സി​എം​ആ​ർ​എ​ൽ ക​രാ​ർ എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

വീ​ണ​യ്ക്ക് ന​ൽ​കി​യ മാ​സ​പ്പ​ടി​ക്ക് പി​ന്നി​ൽ സി​എം​ആ​ർ​എ​ല്ലി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലൂ​ന്നി​യാ​ണ് അ​ന്വേ​ഷ​ണം. ക​രാ​റി​ൽ ആ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി വി​ല​യി​രു​ത്ത​ൽ. ക​രാ​റി​ലെ അ​ഴി​മ​തി കേ​ന്ദ്രി​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. വീ​ണ​യു​ടെ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ക​രാ​ർ ല​ഭി​ച്ച​തി​ൽ ആ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് വീ​ണ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ഡി വീ​ണ​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. വീ​ണ ടി​യു​ടെ മൂ​ന്നാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ ഉ​ട​നെ​യു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച 10 മ​ണി​ക്കൂ​റാ​ണ് വീ​ണ​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു​നി​ന്ന​ത്.

ഈ ​മാ​സം 29നാ​യി​രു​ന്നു ര​ണ്ടാ​മ​തും ചോ​ദ്യം ചെ​യ്യ​ലി​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ അ​നു​ബ​ന്ധ രേ​ഖ​ക​ൾ കി​ട്ടി​യ​തോ​ടെ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ വി​ളി​ച്ച് വീ​ണ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​നൊ​പ്പം വീ​ണ എ​ത്തി​യ​ത്.

 

Kerala

സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് ഖ​ന​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത് കോ​ൺ​ഗ്ര​സ്; വി.​എം. സു​ധീ​ര​നെ ത​ള്ളി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത് എ​ൽ​എ​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്ന സു​ധീ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത് കേ​ന്ദ്രം ഭ​രി​ച്ച കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ര്‍​ഷം ക​രി​മ​ണ​ൽ ലോ​ബി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​മേ​ഖ​ല​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ റെ​യ​ര്‍ എ​ര്‍​ത്ത് ഇ​ട​നാ​ഴി​യെ​ന്ന എ​ൽ​ഡി​എ​ഫ് ആ​ശ​യ​ത്തെ അ​ട്ടി​മ​റി​ച്ച് സ്വ​കാ​ര്യ വ​ത്ക​ര​ണ​നീ​ക്ക​ത്തി​നാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു പി​ണ​റാ​യി സു​ധീ​ര​നെ ത​ള്ളി രം​ഗ​ത്തു​വ​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

കേ​ര​ള​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന ശ്രീ. ​വി.​എം. സു​ധീ​ര​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. നി​ല​വി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​രി​മ​ണ​ൽ ഖ​ന​ന ന​യ​ത്തെ അ​തി​ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച​വേ​ള​യി​ലാ​ണ് വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കാ​ത്ത ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യ്‌​ക്ക് ഖ​ന​നം ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ആ​ദ്യ​മാ​യി ന​ൽ​കി​യ​ത് കേ​ന്ദ്രം ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രാ​യി​രു​ന്നു. ഇ​തി​നെ പി​ൻ​പ​റ്റി 2001-2006 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ളം ഭ​രി​ച്ച എ.​കെ. ആ​ന്‍റ​ണി - ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. സു​നാ​മി ദു​ര​ന്ത​ത്തി​ന് ശേ​ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടും അ​വ​യെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഖ​ന​ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് അ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ, 2006 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വ​കാ​ര്യ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നെ​തി​രെ ക​രി​മ​ണ​ൽ ക​മ്പ​നി​ക​ൾ കേ​ന്ദ്ര മൈ​നി​ങ് വ​കു​പ്പി​നെ സ​മീ​പി​ച്ച് അ​പ്പീ​ൽ ന​ൽ​കി​യ​പ്പോ​ൾ അ​ന്ന് കേ​ന്ദ്രം ഭ​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി​യും ക​രി​മ​ണ​ൽ ലോ​ബി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കൈ​ക്കൊ​ണ്ട​ത്. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ട്ടും കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഖ​ന​ന​ത്തി​ന് വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ക​രി​മ​ണ​ൽ ക​മ്പ​നി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട നി​ല​യു​ണ്ടാ​യി.

പി​ന്നീ​ട് 2011 ൽ ​യു​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ക​മ്പ​നി​ക​ൾ ന​ൽ​കി​യ ഈ ​കേ​സ് മ​നഃ​പൂ​ർ​വ്വം തോ​റ്റു​കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. എ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം വി​ചാ​രി​ച്ച രീ​തി​യി​ൽ സ്വ​കാ​ര്യ ഖ​ന​ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല.

2016 ൽ ​എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തു​പോ​ലും സ്വ​കാ​ര്യ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്തു. 2023 ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ മൈ​ന​ർ മി​ന​റ​ൽ ലൈ​സ​ൻ​സി​ങ് നി​യ​മ​ത്തി​ൽ ക​രി​മ​ണ​ൽ ലോ​ബി​ക്ക് ഗു​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​തി​നെ ഏ​റ്റ​വും ശ​ക്ത​മാ​യി എ​തി​ർ​ത്ത​ത് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പി​ന്നീ​ട് ആ ​നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ക​രി​മ​ണ​ൽ ലോ​ബി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. പൊ​തു​മേ​ഖ​ലാ അ​ധി​ഷ്ടി​ത​മാ​യ റെ​യ​ർ എ​ർ​ത്ത് ഇ​ട​നാ​ഴി എ​ന്ന ആ​ശ​യ​ത്തെ​യാ​ണ് അ​വ​സാ​ന​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വെ​ച്ച​ത്. ഇ​തി​നെ അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട്, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പാ​ത​യി​ൽ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള നീ​ക്ക​ത്തി​നാ​ണ് ഈ ​ബ​ജ​റ്റി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. റെ​യ​ർ എ​ർ​ത്ത് ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ കോ​റി​ഡോ​ർ എ​ന്ന ബ​ജ​റ്റ് നി​ർ​ദ്ദേ​ശം ക​രി​മ​ണ​ൽ ലോ​ബി​യു​ടെ താ​ല്പ​ര്യ​മാ​ണ് എ​ന്നു വ്യ​ക്ത​മാ​ണ്.

എ​ക്കാ​ല​വും ക​രി​മ​ണ​ൽ ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളാ​യി​രു​ന്നു എ​ന്ന​ത് ഈ ​നാ​ടി​ന​റി​യു​ന്ന യാ​ഥാ​ർ​ത്ഥ്യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ മു​ൻ​പ് ശ്രീ ​സു​ധീ​ര​ൻ ത​ന്നെ മു​ന്നോ​ട്ടു​വ​ന്ന​തു​മാ​ണ്. ഇ​പ്പോ​ൾ ഇ​തേ വി​ഷ​യ​ത്തി​ൽ സ്വ​ന്തം മു​ന്ന​ണി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നെ ബാ​ല​ൻ​സു ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​യി​ട്ടാ​വാം ച​രി​ത്ര​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ൾ ശ്രീ ​വി​എം സു​ധീ​ര​നി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത്.

Kerala

'എ​ന്നെ എം​എ​ൽ​എ ആ​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം': നി​യ​മസ​ഭ​യി​ൽ പി​ണ​റാ​യി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ.​ഡി.​ തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ എം​എ​ൽ​എ ആ​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് എ​ഡി തോ​മ​സ് എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലി​ട്ട് ത​ന്നെ​യും അ​ജ​യ് കു​ര്യാ​ക്കോ​സി​നെ​യും പ​ട്ടി​യെ ത​ല്ലും പോ​ലെ ത​ല്ലി.‌‌ എ​ന്നാ​ൽ അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് അ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​ണെ​ന്ന് പ​റ​ഞ്ഞു. നി​ര​വ​ധി യു​വാ​ക്ക​ളു​ടെ ത​ല​യാ​ണ് ആ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ല്ലി​പ്പൊ​ളി​ച്ച​തെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ആ​യി​ര​ക്ക​ണ​ക്കി​ന് അ​മ്മ​മാ​രു​ടെ ക​ണ്ണു​നീ​ർ കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ൽ അ​ന്ന് വീ​ണി​ട്ടു​ണ്ട്. ആ ​അ​മ്മ​മാ​രു​ടെ ക​ണ്ണു​നീ​ർ നി​ങ്ങ​ളെ വി​ടാ​തെ പി​ന്തു​ട​രു​മെ​ന്നും എ.​ഡി.​തോ​മ​സ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നോ​ട് പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​രി​ന്‍റേ​ത് ല​ജ്ജാ​ക​ര​മാ​യ കീ​ഴ​ട​ങ്ങ​ൽ; കേ​ര​ള​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലൂ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ല​ജ്ജാ​ക​ര​മാ​യി കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​തു​കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ക​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ വാ​ദ​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ർ​ത്ത പ്ര​തി​പ​ക്ഷം, സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

2025 ഒ​ക്ടോ​ബ​റി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടെ​ങ്കി​ലും ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ത് 20 ദി​വ​സ​ത്തി​ന​കം മ​ര​വി​പ്പി​ച്ച് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ സു​പ്രീം​കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​താ​ണ്. ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​തു​കൊ​ണ്ട് മാ​ത്രം പ​ദ്ധ​തി​യാ​കി​ല്ല. ഓ​രോ ബ്ലോ​ക്കി​ലും ര​ണ്ട് സ്കൂ​ളു​ക​ൾ വീ​തം തെ​ര​ഞ്ഞെ​ടു​ക്കു​ക, സ്കൂ​ൾ വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ൽ വ​ഴി കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക, മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ യാ​തൊ​രു തു​ട​ർ​ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ചെ​യ്തി​ട്ടി​ല്ല.

പു​തി​യ സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ​ദ്ധ​തി ഇ​നി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി, പ​ദ്ധ​തി ര​ഹ​സ്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ക​രു​ക്ക​ളാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നീ​ക്കു​ന്ന​ത്. "അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഒ​ഴു​ക്കി​ക്ക​ള​യും" എ​ന്ന് വീ​ര​വാ​ദം പ​റ​ഞ്ഞ​വ​ർ എ​വി​ടെ​പ്പോ​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു.

 

Kerala

സ​തീ​ശ​ന്‍റെ വി​മാ​ന​യാ​ത്ര​യും പി​ണ​റാ​യി കൊ​ണ്ടുവ​ന്ന കു​പ്പി​വെ​ള്ള​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ൻ മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ യാ​​​ത്ര​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​ന്ന കു​​​പ്പി​​​യി​​​ലെ ചെ​​​ളി​​​വെ​​​ള്ള​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ.

അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ പ​​​റ​​​ഞ്ഞു സ​​​തീ​​​ശ​​​നെ കു​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​ന്ന ചെ​​​ളി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​ഞ്ഞ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ചൊ​​​റി​​​യാ​​​നാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്.

സ​​​തീ​​​ശ​​​ന്‍റെ മം​​​ഗ​​​ലാ​​​പു​​​രം യാ​​​ത്ര​​​യു​​​ടെ അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു നി​​​ന്നു പ്ര​​​സം​​​ഗി​​​ച്ച​​​വ​​​രെ​​​ല്ലാം ആ​​​വ​​​ർ​​​ത്തി​​​ച്ചു. വി​​​ഡി-​​​മോ​​​ദി-​​​അ​​​ദാ​​​നി ഡീ​​​ൽ എ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തു നി​​​ന്നു പ്ര​​​സം​​​ഗി​​​ച്ച സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​യാ​​​കെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത ശേ​​​ഷം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് വി​​​മാ​​​ന​​​ത്തി​​​ൽ മം​​​ഗ​​​ലാ​​​പു​​​ര​​​ത്തി​​​നു പോ​​​യ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ബ​​​ജ​​​റ്റ് വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണം മ​​​ന​​​സി​​​ലാ​​​യ​​​ത്.

ധ​​​ന​​​വ​​​കു​​​പ്പും തു​​​റ​​​മു​​​ഖ വ​​​കു​​​പ്പും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ടി​​​ച്ചു വ​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും സേ​​​വ്യ​​​ർ അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ ക​​​ണ്ടു. പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന​​​വ​​​രെ വെ​​​ട്ടി സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​യ​​​തി​​​നു പി​​​ന്നി​​​ലും ഇ​​​തേ ക​​​ണ​​​ക്‌​​​ഷ​​​ൻ ത​​​ന്നെ സേ​​​വ്യ​​​ർ ക​​​ണ്ടെ​​​ത്തി. ഖ​​​ന​​​നം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി അ​​​റി​​​ഞ്ഞോ എ​​​ന്നു സേ​​​വ്യ​​​ർ ചോ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ഒ​​​രു രാ​​​ഷ്ട്രീ​​​യ​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ൽ ചെ​​​റി​​​യൊ​​​രു ക​​​ല​​​ഹ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യാ​​​ൽ അ​​​ത്ര​​​യും ന​​​ല്ല​​​ത​​​ല്ലേ.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള നീ​​​ക്കം ഒ​​​രു പ്ര​​​ത്യേ​​​ക ക​​​ന്പ​​​നി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം മു​​​ഹ​​​മ്മ​​​ദ് മു​​​ഹ​​​സി​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. സ​​​തീ​​​ശ​​​ന്‍റെ മം​​​ഗ​​​ലാ​​​പു​​​രം യാ​​​ത്ര​​​യെ ഈ ​​​ഡീ​​​ലു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മു​​​ഹ​​​സി​​​ൻ ശ്ര​​​മി​​​ച്ച​​​ത്. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഹ​​​ലാ​​​ൽ അ​​​ല്ലേ എ​​​ന്ന് കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യോ​​​ടു ചോ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യു​​​ടെ മ​​​റ​​​വി​​​ൽ മോ​​​ദി ഗാ​​​ര​​​ന്‍റി​​​യാ​​​ണു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഹ​​​സി​​​ൻ ആ​​​രോ​​​പി​​​ച്ചു. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്കം ഒ​​​രു ര​​​ണ്ടാം ബാ​​​ർ​​​ക്കോ​​​ഴ​​​യി​​​ലേ​​​ക്കാ​​​ണോ പോ​​​കു​​​ന്ന​​​തെ​​​ന്ന സം​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്.

സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​കാ​​​ശ​​​വും ക​​​ര​​​യും ക​​​ട​​​ലു​​​മെ​​​ല്ലാം ക​​​ച്ച​​​വ​​​ട​​​മാ​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് മേ​​​ഘ​​​വും കാ​​​റ്റു​​​മാ​​​ണ്. അ​​​തും കു​​​പ്പി​​​യി​​​ലാ​​​ക്കി വി​​​ൽ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ എ​​​ന്നു സ​​​ർ​​​ക്കാ​​​ർ നോ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ പ​​​രി​​​ഹാ​​​സം.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​ന്ന ചെ​​​ളി നി​​​റ​​​ഞ്ഞ കു​​​പ്പി​​​വെ​​​ള്ള​​​വും ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു. എ​​​ഐ​​​എ​​​സ്എ​​​ഫ് മാ​​​ർ​​​ച്ചി​​​നു നേരേ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ച​​​പ്പോ​​​ൾ ചെ​​​ളി​​​വെ​​​ള്ള​​​മാ​​​ണു ചീ​​​റ്റി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി ആ​​​രോ​​​പി​​​ച്ച​​​ത്. എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ൽ നി​​​ന്നു കു​​​പ്പി​​​യി​​​ൽ വെ​​​ള്ളം നി​​​റ​​​യ്ക്കു​​​ന്ന ഫോ​​​ട്ടോ പ​​​ത്ര​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു കാ​​​ട്ടി കു​​​ഴി​​​യി​​​ൽ നി​​​ന്നു വെ​​​ള്ള​​​മെ​​​ടു​​​ത്താ​​​ൽ ചെ​​​ളി​​​വെ​​​ള്ള​​​മ​​​ല്ലേ കി​​​ട്ടൂ എ​​​ന്നു വി.​​​എ​​​സ്. ജോ​​​യി ചോ​​​ദി​​​ച്ച​​​ത് സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നി​​​പ്പോ​​​ൾ അ​​​ൽ​​​ഷി​​​മേ​​​ഴ്സ് ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു ജോ​​​യി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. വി​​​ഴി​​​ഞ്ഞ​​​ത്ത് അ​​​ദാ​​​നി​​​യെ കൊ​​​ണ്ടു വ​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്. പി​​​എം ശ്രീ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​വ​​​ർ ഇ​​​പ്പോ​​​ൾ പി​​​എം ശ്രീ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് തി​​​ള​​​പ്പി​​​ച്ചാ​​​റി​​​ച്ച വെ​​​ള്ളം കൊ​​​ണ്ട​​​ല്ല പോ​​​ലീ​​​സ് കെ​​​എ​​​സ്‌​​​യു​​​ക്കാ​​​രെ നേ​​​രി​​​ട്ട​​​തെ​​​ന്നു സു​​​ധീ​​​ർ ഷാ ​​​പാ​​​ലോ​​​ട് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​നി​​​നീ​​​ർ തെ​​​ളി​​​ച്ച​​​ല്ല അ​​​ന്നു വ​​​ര​​​വേ​​​റ്റ​​​തെ​​​ന്ന് ഒ​​​ട്ടേ​​​റെ സ​​​മ​​​രാ​​​നു​​​ഭ​​​വ​​​മു​​​ള്ള കെ.​​​എം. അ​​​ഭി​​​ജി​​​ത്തും പ​​​റ​​​ഞ്ഞു. ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​രെ ചെ​​​ടി​​​ച്ച​​​ട്ടി​​​യും ഹെ​​​ൽ​​​മെ​​​റ്റും വ്ച്ച ​​​ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​റ​​​ങ്ങി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​പ്പോ​​​ൾ അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​തി​​​നെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്നാ​​​ണു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തെ​​​ന്നു വി​​​ദ്യാ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ൾ ചെ​​​ളി​​​വെ​​​ള്ള ആ​​​രോ​​​പ​​​ണം വ​​​ന്ന​​​പ്പോ​​​ൾ, അ​​​ന്വേ​​​ഷി​​​ക്കാം എ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. അ​​​താ​​​ണു ഭ​​​ര​​​ണം മാ​​​റി​​​യ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യ മാ​​​റ്റ​​​മെ​​​ന്നു വി​​​ദ്യ പ​​​റ​​​ഞ്ഞു.

കെ ​​​റെ​​​യി​​​ൽ വ​​​രാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ്പം വി​​​ൽ​​​ക്കാ​​​ൻ പ​​​റ്റാ​​​തെ പോ​​​യ സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ ക​​​യ​​​റി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്തു പോ​​​യി അ​​​പ്പം വി​​​ൽ​​​ക്കാ​​​മെ​​​ന്ന് ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു. ക​​​ന്നി പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ ദേ​​​വി​​​കു​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി എ​​​ഫ്. രാ​​​ജ​​​യു​​​ടെ ക​​​ന്നി​​​പ്ര​​​സം​​​ഗം ത​​​മി​​​ഴി​​​ലാ​​​യി​​​രു​​​ന്നു. പ​​​റ​​​ഞ്ഞ​​​തെ​​​ന്തെ​​​ന്നു പി​​​ന്നീ​​​ട് സ​​​ഭ​​​യ്ക്കു പ​​​റ​​​ഞ്ഞു കൊ​​​ടു​​​ത്ത​​​ത് മ​​​റ്റൊ​​​രു അ​​​തി​​​ർ​​​ത്തി മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ എ. ​​​പ്ര​​​ഭാ​​​ക​​​ര​​​നാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ലെ ഫൈ​​​സ​​​ൽ ബാ​​​ബു​​​വി​​​ന്‍റെ കാ​​​വ്യാ​​​ത്മ​​​ക​​​മാ​​​യ പ്ര​​​സം​​​ഗം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. പ്ര​​​സം​​​ഗ​​​ക​​​ല​​​യി​​​ൽ ലീ​​​ഗി​​​ന്‍റെ ത​​​ന്നെ അ​​​ബ്ദു​​​ൾ സ​​​മ​​​ദ് സ​​​മ​​​ദാ​​​നി​​​ക്കൊ​​​രു പി​​​ൻ​​​ഗാ​​​മി​​​യാ​​​യി മാ​​​റും ഫൈ​​​സ​​​ൽ എ​​​ന്നു തോ​​​ന്നി​​​പ്പോ​​​യി.

ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യു​​​ടെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ഇ​​​രു​​​പ​​​ത്തി​​​യേ​​​ഴു പേ​​​രാ​​​ണു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യോ​​​ടെ ബ​​​ജ​​​റ്റ് പൊ​​​തു​​​ച​​​ർ​​​ച്ച അ​​​വ​​​സാ​​​നി​​​ക്കും.

Kerala

പി​ണ​റാ​യി​യു​ടെ ആ​രോ​പ​ണം രേ​ഖ​ക​ളി​ൽ കാ​ണ​രു​തെ​ന്ന് സ​തീ​ശ​ൻ; പ​രി​ശോ​ധി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​നി​കു​തി​യി​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ച ബെ​ക്കാ​ർ​ഡി അ​ഴി​മ​തി ആ​രോ​പ​ണം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് ഇ​ത്ത​രം ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നും ഭ​ര​ണ​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ​ഭ​യ്ക്ക് ഉ​റ​പ്പു​ന​ൽ​കി. നി​കു​തി​യി​ള​വ് സം​ബ​ന്ധി​ച്ച് അ​ഴി​മ​തി ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​ത് നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ടാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ലയും പ​റ​ഞ്ഞു.

നോ​ട്ടീ​സി​ൽ ഒ​രി​ട​ത്തും പ​രാ​മ​ർ​ശി​ക്കാ​ത്ത വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത് ച​ട്ട​വി​രു​ദ്ധ​മാ​ണ്. അ​തി​നാ​ൽ ഇ​ത് സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി നീ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ഒ​രു കാ​ര​ണ​വ​ശാ​ലും രേ​ഖ​യി​ൽ കാ​ണ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പ​രി​ശോ​ധി​ക്കും എ​ന്നാ​യി​രു​ന്നു സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​റു​പ​ടി.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി​യി​ള​വെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​ന് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.

Kerala

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി‍​യി​ള​വ്, സ​ർ​ക്കാ​രി​നെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി‍​യി​ള​വ് പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റ് ന​ട​പ​ടിയിൽ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഉ​ദ്ധേ​ശ​ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ്  ക​ർ​ണാ​ട​ക​യി​ലെ സ്വ​കാ​ര്യ മ​ദ്യ കമ്പ​നി​യെ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ആ​രോ​പി​ച്ചു. 

എന്നാൽ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച ്അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി സ്പീക്കറുടെ ഡയസ് വളഞ്ഞ് മുദ്രാവാക്യങ്ങൾ മുഴക്കി. 

2023 ലാ​ണ് ബ​ക്കാ​ഡി ക​മ്പ​നി സം​സ്ഥാ​ന നി​കു​തി വ​കു​പ്പി​ന് നികുതിയിളവിന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ തി​ടു​ക്ക​പ്പെ​ട്ട് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ശ​ര​വേ​ഗ​ത്തി​ൽ ഫ​യ​ൽ നീ​ക്ക​മു​ണ്ടാ​യി. ഏ​ഴ് ഉ​ദ്യോ​സ്ഥ​ർ ശ​ര വേ​ഗ​ത​യി​ൽ ഫ​യ​ൽ ക​ണ്ടെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം ഫ​യ​ൽ നീ​ക്ക​ത്തി​ലു​ണ്ടാ​യ​ത് അ​സാ​ധാ​ര​ണ വേ​ഗ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആരോപിച്ചു. 

Kerala

സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ൻ; വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: വി.​എം. സു​ധീ​ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സ​ർ​ക്കാ​രി​ൻ്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ തു​റ​ന്ന ക​ത്തു​ക​ള​യ​ക്കു​ന്ന വി.​എം. സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​നാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു.

ക​രി​മ​ണ​ൽ ഖ​ന​ന അ​നു​മ​തി രാ​ജ്യ​പു​രോ​ഗ​തി​ക്കെ​ന്നും, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ഓ​ർ​മ​പ്പെ​ടു​ത്തി. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ ഇ​രു​നൂ​റു മീ​റ്റ​ർ ദൂ​രം പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ എ​ന്താ​ണ് തെ​റ്റ്?.

പി​ണ​റാ​യി ത​ന്നെ​യും താ​ൻ പി​ണ​റാ​യി​യേ​യും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Kerala

ര​വീ​ന്ദ്ര​നും മ​നോ​ജു​മി​ല്ല; പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പ്ര​മു​ഖ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ സ്റ്റാ​ഫ് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ൻ, പ്ര​സ് സെ​ക്ര​ട്ട​റി പി.​എം. മ​നോ​ജ് എ​ന്നി​വ​ർ​ക്ക് ഇ​ത്ത​വ​ണ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സി​ൽ സ്ഥാ​ന​മി​ല്ല.

അ​ഡ്വ. സി.​പി.​പ്ര​മോ​ദാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പു​തി​യ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി. അ​തേ​സ​മ​യം മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന പ്ര​ഭാ​വ​ർ​മ്മ പു​തി​യ സ്റ്റാ​ഫി​ലും തു​ട​രു​ന്നു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​ത്തു വ​ർ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സി.​എം.​ര​വീ​ന്ദ്ര​ൻ.

സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട​കേ​സി​ൽ ഇ​ഡി ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​നി പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​കാ​തി​രി​ക്കാ​നാ​ണ് പു​തി​യ അ​ഴി​ച്ചു​പ​ണി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

വീ​ണ​യു​ടെ ലോ​ക്ക​ർ തു​റ​ക്ക​ട്ടെ, മ​ഹാ​കാ​ര്യ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് നോ​ക്കാ​മ​ല്ലോ: പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: മാ​സ​പ്പ​ടി കേ​സി​ൽ മ​ക​ൾ ടി.​വീ​ണ​യു​ടെ ബാ​ങ്ക് ലോ​ക്ക​ർ തു​റ​ന്നു​കൊ​ണ്ടു​ള്ള ഇ​ഡി പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​സി​ൽ നേ​ര​ത്തേ ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​ണ്. വീ​ട്ടി​ലെ​ത്തി​യും ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​താ​ണ്. ബാ​ങ്ക് ലോ​ക്ക​ർ കാ​ണ​ണ​മെ​ന്ന് അ​വ​ർ​ക്ക് തോ​ന്നി​ക്കാ​ണു​മെ​ന്നും പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു.

നി​ങ്ങ​ളും കാ​മ​റ​യും കൊ​ണ്ട് ചെ​ന്നു​നോ​ക്കു മ​ഹാ​കാ​ര്യ​ങ്ങ​ളോ വി​സ്മ​യ​ങ്ങ​ളോ ഉ​ണ്ടാ​കു​മോ എ​ന്ന് നോ​ക്കാ​മ​ല്ലോ​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പി​ണ​റാ​യി പ​റ​ഞ്ഞു. മാ​സ​പ്പ​ടി കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം എം​ജി റോ​ഡി​ലെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കേ​സി​ൽ വീ​ണ അ​ട​ക്ക​മു​ള്ള​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി കൊ​ച്ചി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് അ​ട​ക്ക​മു​ള്ള​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഭാ​ഗി​ക​മാ​യ രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ലോ​ക്ക​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ട​ക്കം വീ​ണ​യു​ടെ മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളും നേ​ര​ത്തേ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു.

Kerala

ഗ​വ​ർ​ണ​ർ യോ​ഗം വി​ളി​ച്ച​തു ജനാധിപത്യ മര്യാദകളുടെ ലം​ഘ​നം: പി​ണ​റാ​യി വി​ജ​യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര യോ​​​ഗ ദി​​​നാ​​​ച​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ നേ​​​രി​​​ട്ടു സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ കീ​​​ഴ്വ​​​ഴ​​​ക്ക​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ര്യാ​​​ദ​​​ക​​​ളു​​​ടെ ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു സ​​​മാ​​​ന്ത​​​ര സ​​​ർ​​​ക്കാ​​​ർ ആ​​​കാ​​​നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​പ​​​രി​​​വാ​​​ർ വി​​​ധേ​​​യ​​​ത്വം കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​ണ്ടെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ന്ത​​​സ് സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ്‌ സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസക്തമായ പ്രശ്നം കോൺഗ്രസ്‌ നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.

കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

Kerala

രാ​ഹു​ലി​ന്‍റെ ഉ​ള്ളി​ൽ ജാ​തി​ബോ​ധം ഉ​ണ്ട്; അ​താ​ണ് പി​ണ​റാ​യി​യെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന് എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​വ​ർ​ണ്ണ ബോ​ധ​മാ​ണെ​ന്നും ജാ​തി​ബോ​ധം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നും എ.​കെ. ബാ​ല​ൻ ആ​രോ​പി​ച്ചു.

മോ​ദി​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മാ​ണെ​ന്നും എ.​കെ. ബാ​ല​ൻ വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ജൂ​ൺ എ​ട്ടി​ന് ന​ട​ന്ന നി​ർ​ണാ​യ​ക യോ​ഗ​ത്തി​ലാ​ണ് മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​ലിം​ഗ​നം ചെ​യ്യാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. പി​ണ​റാ​യി​യു​മാ​യി ത​നി​ക്ക് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മു​ണ്ട്. ഇ​ത്ത​രം പ്രാ​ദേ​ശി​ക​മാ​യ രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് വേ​ണം ഇ​ന്ത്യ സ​ഖ്യം ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കാ​നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സ്; അ​ന്വേ​ഷ​ണം പി​ണ​റാ​യി​യി​ലേ​ക്ക് നീ​ളു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പി​ണ​റാ​യി പ്ര​തി​സ്ഥാ​ന​ത്ത് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഷോ​ൺ ജോ​ർ​ജ്. ഇ​ത് വീ​ണാ വി​ജ​യ​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ഷോ​ൺ പ്ര​തി​ക​രി​ച്ചു.

താ​ൻ ന​ൽ​കി​യ പ​രാ​തി വീ​ണ​യെ മാ​ത്രം ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത​ല്ല. അ​ന്വേ​ഷ​ണം നി​ല​വി​ൽ 10 ശ​ത​മാ​ന​ത്തോ​ള​മെ​ത്തി​യി​ട്ടു​ണ്ട് എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ സി​പി​എം ഇ​പ്പോ​ൾ നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി​യു​ടെ കൂ​ടെ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ല്ല. 26 സ​ഖാ​ക്ക​ൾ ജ​യി​ലി​ൽ കി​ട​ക്കു​ന്നു​ണ്ടെ​ന്നും ഷോ​ൺ പ​രി​ഹ​സി​ച്ചു.

Kerala

വി​മാ​ന​ത്തി​നുള്ളിൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​ന്നത് ഭീ​ക​ര​രു​ടെ ആ​സൂ​ത്രി​ത നീ​ക്ക​മെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ന​ക​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധം വെ​റും രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും ഭീ​ക​ര​​രു​ടെ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​യി​രു​ന്നു​വെ​ന്നും മു​ൻ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വി​മാ​ന​ത്തി​നു​ള്ളി​ൽ അ​ര​ങ്ങേ​റി​യ ഈ സം​ഭ​വ​ത്തെ ഒ​രു ജു​ഡീ​ഷ്യ​റി​ക്കും നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022 ജൂ​ൺ 13ന് ​ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്, ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ വാ​ദി​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ന്‍റെ കോ​റി​ഡോ​റി​ലൂ​ടെ അ​ക്ര​മോ​ത്സു​ക​മാ​യി ഓ​ടി​വ​ന്ന​വ​രെ താ​ൻ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ വെ​ച്ച് ത​ന്നെ ഇ​വ​രെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട് പോ​ലീ​സ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ട​തി​ക്ക് കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും പോ​ലീ​സാ​ണ് പ്രാ​ഥ​മി​ക​മാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്നെ കോ​ട​തി വി​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​സ്തു​ത​ക​ൾ ബോ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ട​തി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ങ്ങ​ൾ കേ​വ​ലം മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​നാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഇ​പ്പോ​ൾ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു; ആ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ര്‍: വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നാ​ൽ ഇ​ത്ത​വ​ണ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ദ്യം മാ​പ്പ് പ​റ​യ​ണം. മ​ത പ​രി​പാ​ടി​ക​ളി​ൽ വി​സി​മാ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​രോ​ഗ്യ സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ, എം.​ജി സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ ഡി. ​മാ​വൂ​ത്ത്, മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ സി.​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​മ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു

Kerala

ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​ഞ്ഞി​ല്ല; അ​തൃ​പ്തി​യിൽ പി​ണ​റാ​യി വി​ജ​യ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി ഒ​​​​രു മാ​​​​സ​​​​ത്തോ​​​​ള​​​​മാ​​​​യി​​​​ട്ടും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ക​​​​ന്‍റോ​​​​ണ്‍​മെ​​​​ന്‍റ് ഹൗ​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഒ​​​​ഴി​​​​ഞ്ഞു ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ലെ അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ക്ലി​​​​ഫ് ഹൗ​​​​സ് ആ​​​​കാ​​​​വു​​​​ന്ന​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ൽ താ​​​​ൻ ഒ​​​​ഴി​​​​ഞ്ഞു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​പ്പോ​​​​ൾ ക്ലി​​​​ഫ് ഹൗ​​​​സി​​​​ലേ​​​​ക്ക് പോ​​​​കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെന്നും പിണ റായി കുറ്റപ്പെടുത്തി.

Kerala

'ഇ​നി ക​ണ്ണ​ട വേ​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു'; തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം പു​തി​യ ലു​ക്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി ധ​രി​ച്ചി​രു​ന്ന ക​ണ്ണ​ട മാ​റ്റി​വെ​ച്ച് വേ​റി​ട്ട ലു​ക്കി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​മ്പ​ര​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വാ​ർ​ത്താ​സ​മ്മേ​ള​നം തു​ട​ങ്ങി​യ ഉ​ട​ൻ ത​ന്നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ 'ക​ണ്ണ​ട ഉ​പേ​ക്ഷി​ച്ചോ' എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ചി​രി​യോ​ടെ അ​ദ്ദേ​ഹം കാ​ര​ണം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ണ്ണി​ന് തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും അ​തി​നു​ശേ​ഷം ക​ണ്ണ​ട​യി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യി വാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​നി ക​ണ്ണ​ട​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​യും അ​തു​കൊ​ണ്ടാ​ണ് അ​ത് പൂ​ർ​ണ​മാ​യി മാ​റ്റി​വെ​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​വ​താ​ര പ​രാ​മ​ർ​ശം; ബി​നോ​യ് വി​ശ്വ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ അ​വ​താ​ര പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ.

ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യി​ലെ മ​ന്ത്രി​മാ​ർ​ക്കി​ട​യി​ൽ അ​വ​താ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​താ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​രി​ക്കു​മ്പോ​ൾ അ​വ​താ​ര​ങ്ങ​ൾ അ​ടു​ത്തു​കൂ​ടാ​ൻ നോ​ക്കു​മെ​ന്നും അ​വ​രെ അ​ക​റ്റി നി​ർ​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മു​ള്ള പി​ണ​റാ​യി​യു​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ​യു​ള്ള പ്ര​സം​ഗം മു​ൻ നി​ർ​ത്തി​യാ​ണ് ബി​നോ​യ് വി​ശ്വം ക​ഴി​ഞ്ഞ ദി​വ​സം അ​വ​താ​ര പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

Kerala

യു​ഡി​എ​ഫ് സ​ർ​ക്കാ‍​ർ‌ സം​ഘ​പ​രി​വാ​റി​ന് കീ​ഴ​ട​ങ്ങു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ‍​ർ‌ സം​ഘ​പ​രി​വാ​റി​ന് കീ​ഴ​ട​ങ്ങു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. സം​ഘ​പ​രി​വാ​ർ നേ​താ​വി​നെ വി​സി​യാ​ക്കി​യ ഗ​വ​ർ​ണ​റെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും ഗ​വ​ണ​ർ​റോ​ട് ഏ​റ്റു​മു​ട്ടാ​നി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ആ​ർ​എ​സ്എ​സ് പി​ടി​മു​റു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മോ യു​ഡി​എ​ഫി​ലെ ക​ക്ഷി​ക​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മ​തേ​ത​ര കേ​ര​ളം ആ​ശ​ങ്ക​യോ​ടെ ആ​ണ് ഇ​ത് നോ​ക്കി​ക്കാ​ണു​ന്ന​ത്.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഘ​പ​രി​വാ​ർ കേ​ര​ള​ത്തി​ൽ പി​ടി​മു​റു​ക്കു​ന്ന​ത്. സെ​ന​റ്റി​ൽ 19 സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ ഉ​ള്ള​ത്. മു​ൻ ഗ​വ‍​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു​മു​ന്ന​ണി ശ​ക്ത​മാ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്തി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഗ​വ​ർ​ണ​റു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ട്. ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റു​ണ്ടോ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്ന് വി​സി​മാ​ർ പ​ങ്കെ​ടു​ത്തു. ഇ​ത് അ​ത്യ​ന്തം ഗൗ​ര​വ​ത്തോ​ടെ മ​തേ​ത​ര കേ​ര​ളം കാ​ണു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്കാ​ജ​ന​ക​മാ​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള, എം​ജി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ങ്ങ​നെ പി​ടി​മു​റു​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

നി​പ ബാ​ധ: ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: നി​പ ബാ​ധ പ്ര​തി​രോ​ധി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കേ​ണ്ട മ​ന്ത്രി​യും വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഏ​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മു​ൻ​പ് നി​പ ബാ​ധ​യു​ണ്ടാ​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യ​തു​പോ​ലെ ചെ​യ്യാ​ൻ എ​ൽ​ഡി​എ​ഫ് ഇ​ല്ല. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ നി​പ ബാ​ധി​ച്ച കോ​ഴി​ക്കോ​ട്ട് ക്യാം​പ് ചെ​യ്താ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഓ​ർ​മി​പ്പി​ച്ചു.

രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ഏ​കോ​പ​നം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ അ​ത്ത​ര​മൊ​രു ജാ​ഗ്ര​ത കാ​ണാ​നി​ല്ല. നി​പ്പ ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ക​ന്നു നി​ൽ​ക്ക​ണം എ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ണ് മു​ൻ​പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. നി​പ ബാ​ധ​യു​ള്ള​പ്പോ​ഴാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റെ മാ​റ്റി​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ സാ​ധാ​ര​ണ മാ​റ്റ​മു​ണ്ടാ​കാ​റി​ല്ല. മി​ക​ച്ച സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ൾ ഡ​യ​റ​ക്ട​ർ അ​തി​നു കൂ​ട്ടു​നി​ന്നി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Kerala

സ​ലിം​കു​മാ​റി​ന്‍റെ വീട് സന്ദര്‍ശിച്ച് പിണറായി വിജയന്‍

പ​​​​റ​​​​വൂ​​​​ർ: അ​​​​ന്ത​​​​രി​​​​ച്ച ന​​​​ട​​​​ൻ സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ന്ന​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. വൈ​​​​കു​​​​ന്നേ​​​​രം 4.15നാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്.

സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ ഭാ​​​​ര്യ സു​​​​നി​​​​ത, മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു, ആ​​​​രോ​​​​മ​​​​ൽ എ​​​​ന്നി​​​​വ​​​​രോ​​​​ട് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സം​​​​സാ​​​​രി​​​​ച്ചു.

സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സ​​​​തീ​​​​ഷ്, സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം എ​​​​സ്. ശ​​​​ർ​​​​മ, ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം പി.​​​​എ​​​​സ്. ഷൈ​​​​ല, ഏ​​​​രി​​​​യാ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. നി​​​​ഥി​​​​ൻ എ​​​​ന്നി​​​​വ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Kerala

കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ടി​വാ​ശി ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കും: പി​ണ​റാ​യി വി​ജ​യ​ൻ

മ​​​ല​​​പ്പു​​​റം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പി​​​ടി​​​വാ​​​ശി​​​യും ക​​​ടും​​​പി​​​ടി​​​ത്ത​​​വും ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

അ​​​രീ​​​ക്കോ​​​ട് /”ഇ​​​എം​​​എ​​​സി​​​ന്‍റെ ലോ​​​കം’ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബി​​​ജെ​​​പി വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന മ​​​ത​​​നി​​​ര​​​പേ​​​ക്ഷ ക​​​ക്ഷി​​​ക​​​ളെ ഒ​​​ന്നി​​​ച്ചു നി​​​ർ​​​ത്താ​​​നാ​​​ണ് ഇ​​​ന്ത്യാ വേ​​​ദി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ ചി​​​ല ക​​​ക്ഷി​​​ക​​​ളെ സ​​​ഖ്യ​​​ത്തി​​​ൽ നി​​​ന്ന​​​ക​​​റ്റി.

ഒ​​​ന്നാം യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ട​​​തു​​​പ​​​ക്ഷം പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​ത് കൃ​​​ത്യ​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ​​​യാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും വ്യാ​​​മോ​​​ഹ​​​മു​​​ണ്ടാ​​​യി​​​ട്ട​​​ല്ല, ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ലു​​​ള്ള അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ത്. ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടും ഇ​​​തേ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണ്.

മ​​​റ്റു​​​ള്ള​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​യാ​​​സ​​​വും സ​​​ങ്കു​​​ചി​​​ത താ​​​ൽ​​​പ്പ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. ബി​​​ജെ​​​പി രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു കാ​​​ഴ്ച​​​പ്പാ​​​ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് ഉ​​​ണ്ടാ​​​യി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളെ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ വി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും കോ​​​ണ്‍​ഗ്ര​​​സ് ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നും പി​​​ണ​​​റാ​​​യി ആ​​​രോ​​​പി​​​ച്ചു.

Kerala

എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഹാ​ജ​രാ​ക​ണം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. അ​തേ​സ​മ​യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന നോ​ട്ടീ​സ് ന​ൽ​കി ഇ​വ​രെ വി​ട്ട​യ​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സു​ര​ക്ഷാ​സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​യ എ.​സ​ന്ദീ​പ്, വി.​വി.വി​പി​ൻ, ആ​ർ. അ​രു​ൺ, ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വ​രെ ഒ​ന്നി​ച്ച് ഇ​രു​ത്തി​യും ഒ​റ്റ​യ്ക്കുമാണ് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ത​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​വെ​ന്ന് ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സ​ത്തെ യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ളും സ​ത്യ​ങ്ങ​ളും എ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ശേ​ഷം മാ​ത്രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് എ​സ്ഐ​ടി തീ​രു​മാ​നം.

Kerala

'നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, സർക്കാർ-ആരോ​ഗ്യവകുപ്പ് ഏകോപനമില്ല': പിണറായി വിജയൻ

തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ- ആരോ​ഗ്യവകുപ്പ് ഏകോപനമില്ല. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Kerala

നി​പ ഭീ​തി​ക്കി​ടെ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം; അ​ത്യ​ന്തം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ ഭീ​തി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ റെം​ഡി​സീ​വ​ർ പോ​ലു​ള്ള ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം എ​ന്ന വാ​ർ​ത്ത അ​ത്യ​ന്തം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. നി​പ ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ രോ​ഗി തു​ട​രു​മ്പോ​ഴാ​ണ് ഈ ​അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്കി​ല്ലെ​ന്ന വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

മ​രു​ന്നി​ന് ക്ഷാ​മ​മി​ല്ലെ​ന്നും ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ വി​വ​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ​നി​ന്നു പു​റ​ത്തു വ​രു​ന്ന​ത്. ഇ​ന്നോ നാ​ളെ​യോ എ​ന്ന​ല്ലാ​തെ കൃ​ത്യ​മാ​യി മ​രു​ന്ന് എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് അ​വ​ർ​ക്ക് വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ കാ​ര്യം പോ​ലും ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കു​ന്നി​ല്ല എ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശം: പ​രാ​തി ന​ൽ​കി പി​ണ​റാ​യി വി​ജ​യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ ഇ​​​ന്ന​​​സെ​​​ന്‍റി​​​ന് അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി നേ​​​താ​​​വ് മേ​​​ജ​​​ർ ര​​​വി ന​​​ട​​​ത്തി​​​യ വ​​​സ്തു​​​താ വി​​​രു​​​ദ്ധ​​​വും അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​വു​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ധോ​​​വി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.

അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി 56 കാ​​​റു​​​ക​​​ളു​​​ടെ​​​യും 560 പോ​​​ലീ​​​സു​​​കാ​​​രു​​​ടെ​​​യും 10 ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നു​​​ക​​​ളു​​​ടെ​​​യും അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​സെ​​​ന്‍റി​​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലിയ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മേ​​​ജ​​​ർ ര​​​വി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

National

പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്‍റെ പങ്ക് വലുതാണ്. ആർഎസ്എസിന്‍റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Kerala

അപകീർത്തികരമായ പരാമർശം: മേജർ രവിക്കെതിരെ പരാതി നൽകി പിണറായി വിജയൻ

തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസ് മേധാവിക്കും പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

നടന്‍ ഇന്നസെന്‍റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പിണറായി വിജയൻ എത്തിയതുമായി ബന്ധപ്പെട്ട് മേജര്‍ രവി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവമാധ്യമ പ്രചാരണവും അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍റെ ആവശ്യം. നടന്‍ സലിം കുമാറിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വി.ഡി. സതീശന്‍ എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എന്‍ജിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു.

സംഭവ ദിവസത്തെ യഥാര്‍ഥ ദൃശ്യങ്ങളും കൃത്രിമമായി നിര്‍മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Kerala

ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ യു​ഡി​എ​ഫ് ത​ള്ളി​പ്പ​റ​യു​ന്നു: പി​ണ​റാ​യി വി​ജ​യ​ൻ

കോ​ട്ട​യം: ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ യു​ഡി​എ​ഫ് ത​ള്ളി​പ്പ​റ​യു​ക​യാ​ണു ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നുഅദ്ദേഹം.

അ​ധി​കാ​ര​ത്തി​ലെ​ത്തി ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ല്‍ 2000 ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സി​വി​ല്‍ സ​ര്‍വീ​സി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണി​ത്. സം​തൃ​പ്ത​മാ​യ സി​വി​ല്‍ സ​ര്‍വീ​സാ​ണു ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ക്കാ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റ​വ​ന്യു ക​മ്മി​യെ കു​റി​ച്ച് ഇ​പ്പോ​ള്‍ സ​ര്‍ക്കാ​രി​ന് വ​ലി​യ ആ​ശ​ങ്ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍ഷ​നും വ​ലി​യ ബാ​ധ്യ​ത​യാ​യി മാ​റി എ​ന്നാ​ണ് ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത്. 10 വ​ര്‍ഷം കൂ​ടു​മ്പോ​ള്‍ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം എ​ന്ന​ത് ന​വ ലി​ബ​റ​ല്‍ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റണി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ദ്രേ​ഹ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​പ്പോ​ള്‍ 38 ദി​വ​സം സ​മ​രം ചെ​യ്ത് അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ത്ത​താ​ണ്. ഇത്തരം ന‌‌ടപടി സ്വീ​ക​രി​ച്ചാ​ല്‍ സ​മ​ര രീ​തി​ക​ളി​ലേ​ക്ക് എ​ന്‍ജി​ഒ യൂ​ണി​യ​നും ജീ​വ​ന​ക്കാ​രും പോ​കു​മെ​ന്നും പിണറായി പ​റ​ഞ്ഞു.

യൂ​ണി​യ​ന്‍ സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ്് എം.​എ. അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍മ​ന്ത്രി​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കേ​ര​ള കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍ഥി വ​ര​ദ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

District News

കാ​​ട്ടാ​​നയുടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു

ഗാ​​ന്ധി​​ന​​ഗ​​ർ: ചി​​ന്ന​​ക്ക​​നാ​​ലി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു. ചി​​ന്ന​​ക്ക​​നാ​​ൽ സി​​ങ്കു​​ക​​ണ്ടം അ​​ങ്ക​​ണ​​വാ​​ടി തെ​​രു​​വി​​ൽ പ​​രേ​​ത​​രാ​​യ രാ​​ജ-​​മാ​​രി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ര​​ക്ഷ​​ൻ (11) ആ​​ണ് കാ​​ട്ടാ​​ന​​യു​​ടെ ത​​ട്ടേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ന്യൂ​​റോ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്.

വാ​​ർ​​ഡി​​ലെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​ക്ഷ​​നോ​​ടും ബ​​ന്ധു​​ക്ക​​ളോ​​ടും വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ച്ചു. തു​​ട​​ർ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ച്ച​​പ്പോ​​ൾ കു​​ട്ടി​​ക്ക് വേ​​ദ​​ന​​യു​​ള്ള​​താ​​യി ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞ​​താ​​യി പ​​റ​​ഞ്ഞു.
ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ടും ന്യൂ​​റോ ഡോ​​ക്ട​​റും വി​​വ​​ര​​ങ്ങ​​ൾ പ​​റ​​ഞ്ഞു. കു​​ട്ടി​​യു​​ടെ അ​​മ്മ മാ​​രി ആ​​ന​​യു​​ടെ ച​​വി​​ട്ടേ​​റ്റ് തി​​ങ്ക​​ളാ​​ഴ്ച​​ത​​ന്നെ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യാ​​ൽ സാ​​ധാ​​ര​​ണ ഗ​​തി​​യി​​ൽ സ്വീ​​ക​​രി​​ക്കേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ​​ർ​​ക്കാ​​ർ എ​​ടു​​ക്ക​​ണം. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ അ​​തു തു​​ട​​ങ്ങി​​വ​​ച്ചി​​രു​​ന്നു. അ​​തി​​ന് തു​​ട​​ർ​​ച്ച​​യു​​ണ്ടാ​​ക​​ണം. ആ​​ളു​​ക​​ൾ​​ക്ക് നേ​​രേ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ മു​​ൻ​​ക​​രു​​ത​​ൽ എ​​ടു​​ക്ക​​ണം. സ​​ർ​​ക്കാ​​ർ മാ​​റി​​യ​​ത് ആ​​ന അ​​റി​​ഞ്ഞി​​ല്ലെ​​ന്ന​​ത് മ​​റു​​പ​​ടി​​യ​​ല്ലെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​റ​​ഞ്ഞു.

മു​​ൻ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ്, ആ​​ർ​​എം​​ഒ സാം ​​ക്രി​​സ്റ്റി മാ​​മ്മ​​ൻ എ​​ന്നി​​വ​​ർ പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് സൂ​​ര്യ​​നെ​​ല്ലി​​യി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.

Kerala

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നി​യ​മ​നം; ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി​ര​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​ടു​ത്ത നി​യ​മ​ന തീ​രു​മാ​നം ഗ​വ​ർ​ണ​ർ മ​നഃ​പൂ​ർ​വം വെ​ച്ചു​താ​മ​സി​പ്പി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ൻ ക​മ്മീ​ഷ​ണ​ർ മാ​ർ​ച്ച് 31ന് ​വി​ര​മി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പു​തി​യ ക​മ്മീ​ഷ​ണ​റാ​യി നി​ല​വി​ലെ നി​യ​മ സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​റി​നെ നി​യ​മി​ക്കാ​ൻ അ​ന്ന​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​ന ഉ​ത്ത​ര​വി​നാ​യി രാ​ജ്ഭ​വ​നി​ലേ​ക്ക് അ​യ​ച്ച ഫ​യ​ൽ സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ഫോ​റം ന​ൽ​കി​യ ഒ​രു ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ മാ​റ്റി​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യു​ടെ സ​മ്മ​ത​പ​ത്രം വേ​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​തും ല​ഭ്യ​മാ​ക്കി ന​ൽ​കി​യി​ട്ടും നി​യ​മ​നം ന​ട​ത്താ​ൻ രാ​ജ്ഭ​വ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ​ർ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പു​തി​യൊ​രു പേ​ര് സ​മ​ർ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നീ​ക്കം ന​ട​ത്തു​ക​യാ​ണ്.

ഇ​ത് തി​ക​ഞ്ഞ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി എ​ടു​ത്ത തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച് ഗ​വ​ർ​ണ​ർ രാ​ഷ്ട്രീ​യ​മാ​യി ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ടി​ന് മു​ന്നി​ലെ​ത്തി​ച്ചാ​ണ് പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നാ​ളെ വൈ​കി​ട്ട് അ​ഞ്ച് മ​ണി വ​രെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ലെ ആ​റാം പ്ര​തി കി​ര​ൺ, ഏ​ഴാം പ്ര​തി അ​നി​ൽ കു​മാ​ർ, എ​ട്ടാം പ്ര​തി ഷ​ഫീ​ഖ്, ഒ​ൻ​പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​ർ, പ​ത്താം പ്ര​തി ദി​നീ​ത് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്. ആ​ദ്യ​ത്തെ അ​ഞ്ച് പ്ര​തി​ക​ളെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഇ​തേ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​ണി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ത്തി​രു​ന്നു. 'കൊ​ല്ല​ടാ' എ​ന്ന് ആ​ക്രോ​ഷി​ച്ചു​കൊ​ണ്ട് ക​ല്ലും ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 300 പേ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ 26 പേ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും 46 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി വ​രെ​യു​ള്ള നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​റ​മേ മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യോ പ്രേ​ര​ണ​യോ ഉ​ണ്ടോ എ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തും.

Kerala

പിണറായിയും ഗോ​വി​ന്ദ​നും മാ​റി​ല്ല: കീ​ഴ്ഘ​ട​ക​ങ്ങ​ളെ തള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്രട്ടേറിയ​റ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ സി​പി​എം പാ​ര്‍​ട്ടി നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്. നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ച​ര്‍​ച്ച ന​ട​ന്ന​ത്.

എം.​വി. ഗോ​വി​ന്ദ​ന്‍, പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടിം​ഗ് ന​ട​ത്തി​യ​ത്.

നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും പ​ദ​വി​ക​ള്‍ ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ണി​ക​ളു​ടെ വി​മ​ര്‍​ശ​നം. പാ​റ​ശാ​ല ഏ​രിയാ ക​മ്മി​റ്റി​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

കൂ​ടാ​തെ ഗോ​വി​ന്ദ​ന്‍റെ ശൈ​ലി​ക്കെ​തി​രേ കൂ​ടു​ത​ല്‍ കീ​ഴ്ഘ​ട​ക​ങ്ങ​ള്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ഗോ​വി​ന്ദ​നെ​തി​രെ​യും ഉ​യ​ര്‍​ന്ന നേ​തൃ​മാ​റ്റ ആ​വ​ശ്യം പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

Kerala

ജി. ​സു​ധാ​ക​ര​ന് അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വം: സി.​ബി. ച​ന്ദ്ര​ബാ​ബു

ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ന​ന​ഞ്ഞ കോ​ഴി പ​രാ​മ​ര്‍​ശ​ത്തി​ൽ ജി.​സു​ധാ​ക​ര​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു. സു​ധാ​ക​ര​ൻ അ​ഭി​ന​വ പാ​ഷാ​ണം വ​ര്‍​ക്കി​യാ​ണെ​ന്നും അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണെ​ന്നും ച​ന്ദ്ര​ബാ​ബു വി​മ​ർ​ശി​ച്ചു.

1991ലെ ​കോ​ഴി​ക്കോ​ട് സ​മ്മേ​ള​നം മു​ത​ലു​ള്ള സു​ധാ​ക​ര​ന്‍റെ അ​വ​സ​ര​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​റി​യാം. സ്വ​ന്തം കാ​ര്യം കാ​ണാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന ആ​ളാ​ണ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

2021ല്‍ ​സ്ഥാ​നാ​ര്‍​ഥി​ത്വം കി​ട്ടു​മെ​ന്ന് ക​രു​തി ജി. ​സു​ധാ​ക​ന്‍ പ​ണം പി​രി​ച്ചു. ഈ ​പ​ണം ഏ​ത് ക​ണ​ക്കി​ല്‍ വ​രു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​രി​ച്ച പ​ണ​ത്തി​ന് ര​സീ​ത് പോ​ലും കൊ​ടു​ത്തി​ല്ല. പൂ​ച്ച ക​ണ്ണ​ട​ച്ച് പാ​ല് കു​ടി​ക്കു​ന്ന​ത് പോ​ലെ​ത്തെ മ​നോ​ഭാ​വം വേ​ണ്ടെ​ന്നും ച​ന്ദ്ര​ബാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഹി​റ്റ്ല​റെ ആ​രാ​ധി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കോ​ൺ​ഗ്ര​സി​ന് സ്വ​ന്തം; രേ​വ​ന്ത് റെ​ഡ്ഡി​ക്കെ​തി​രെ പി​ണ​റാ​യി

കണ്ണൂർ: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ 'ഹൈ​ഡ്ര' പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഹി​റ്റ്ല​റെ​പ്പോ​ലെ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഫാ​സി​സ്റ്റി​നെ പ​ര​സ്യ​മാ​യി ആ​രാ​ധി​ക്കു​ന്ന ഒ​രു മു​ഖ്യ​മ​ന്ത്രി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് സ്വ​ന്ത​മാ​യു​ണ്ട് എ​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് പി​ണ​റാ​യി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഹി​റ്റ്ല​റു​ടെ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഭ​ര​ണം ന​ട​ത്തു​ന്ന​ത് എ​ന്ത് ജ​നാ​ധി​പ​ത്യ മാ​തൃ​ക​യാ​ണ്?. ഈ ​പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം ഞെ​ട്ടി​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തെ അ​പ​ഹ​സി​ക്കു​ന്ന​തു​മാ​ണെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെയും ഫാ​സി​സ്റ്റ് ന​യ​ങ്ങ​ളെ എ​തി​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്ന് ഇ​ട​തു​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​നം ഇ​ത് ത​ന്നെ​യാ​ണ്. ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ ഈ ​അ​പ​ക​ടം തി​രി​ച്ച​റി​യ​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ല​ങ്കാ​ന​യി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും കൈ​യേ​റു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ രൂ​പീ​ക​രി​ച്ച ദൗ​ത്യ​സേ​ന​യാ​ണ് ഹൈ​ഡ്ര. ഹി​റ്റ്ല​റി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടാ​ണ് ഈ ​ദൗ​ത്യ​സേ​ന​ക്ക് ഹൈ​ഡ്ര എ​ന്ന് പേ​രി​ട്ട​തെ​ന്നാ​യി​രു​ന്നു രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ​രാ​മ​ര്‍​ശം.

Kerala

വീ​ണ​യെ പൂ​ട്ടാ​ൻ ഉ​റ​ച്ച് ഇ​ഡി; രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ ഇ​ഡി നീ​ക്കം ശ​ക്ത​മാ​ക്കു​ന്നു. വീ​ണ​ക്കെ​തി​രെ എ​സ്എ​ഫ്ഐ​ഒ ക​ണ്ടെ​ത്തി​യ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

എ​സ്എ​ഫ്ഐ​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 134 പ്ര​ധാ​ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ ത​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. ഈ ​രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ​ഒ​യു​ടെ നി​ല​പാ​ട് കോ​ട​തി നേ​ര​ത്തെ തേ​ടി​യി​രു​ന്നു.

ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലു​മാ​യി വീ​ണ വി​ജ​യ​നും എ​ക്സാ​ലോ​ജി​ക്കും ഒ​പ്പു​വെ​ച്ച ക​രാ​റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് ഇ​ഡി​യു​ടെ ല​ക്ഷ്യം.

Kerala

‌പി​ണ​റാ​യി വി​ജ​യ​നേ​യും സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​യും പ​രി​ഹസി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നേ​യും സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​യും പ​രി​ഹസി​ച്ച് മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ള​ത്തി​ൽ വീ​ണ ന​ന​ഞ്ഞ കോ​ഴി​യു​ടെ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ത​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യി​ൽ പ്രതിപക്ഷം ന​ന​ഞ്ഞ കോ​ഴി​യെ​പ്പോ​ലെ​യാ​ണ്. എ​ഴു​ന്നേ​റ്റ് നി​ന്ന് ശ​ക്ത​മാ​യി മ​റു​പ​ടി പ​റ​യാ​ൻ പോലും ആ​രു​മി​ല്ല. കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് സ​ഭ​യി​ൽ ഇ​പ്പോ​ൾ മി​ണ്ടാ​ട്ട​മി​ല്ല. 

വി.​ഡി. സ​തീ​ശ​നെ​തി​രെ സം​സാ​രി​ക്കാ​ൻ ഒ​രു നേ​താ​ക്ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല. തോ​മ​സ് ഐ​സ​ക്ക് സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ മ​റു​പ​ടി പ​റ​ഞ്ഞേ​നെ. ഇ​പ്പോ​ഴ​ത്തെ സ​ഭ​യി​ലെ പ്ര​ക​ട​ന​ത്തി​ൽ ത​നി​ക്ക് വ​ലി​യ സ​ങ്ക​ടം തോ​ന്നു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

"ഇ​ട​ത്തോ​ട്ട് മു​ണ്ടു​ടു​ത്താ​ൽ മാ​ത്രം ഇ​ട​തു​പ​ക്ഷം ആ​കി​ല്ല, വ​ല​ത്തോ​ട്ട് മു​ണ്ടു​ടു​ത്താ​ൽ വ​ല​തു​പ​ക്ഷ​വും ആ​കി​ല്ലെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി​ക്ക് സ​മൂ​ഹ​ത്തി​ലു​ള്ള വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സി​പി​എം ന​ന്നാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു. സി​പി​എ​മ്മി​ൽ നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മു​ള്ള യു​വ​ജ​ന നേ​താ​ക്ക​ളാ​രും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മ​ത​നി​ര​പേ​ക്ഷ പാ​ർ​ട്ടി​യാ​ണ് മു​സ്‌​ലിം ലീ​ഗ് എ​ന്ന് സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ണ്. ഊ​ന്നു​വ​ടി​യി​ൽ ന​ട​ക്കു​ന്ന സി​പി​മ്മാ​ണ് കോ​ൺ​ഗ്ര​സ് ചെ​ളി​ക്കു​ണ്ടി​ലാ​ണെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

 

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം; ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ച് എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യം രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന ‘മോ​ദി - പി​ണ​റാ​യി ഡീ​ൽ' പ്ര​ചാ​ര​ണം കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ടു​വെ​ന്നും ഖ​ർ​ഗെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഈ ​പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്നും ബേ​ബി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ കേ​വ​ലം രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ബേ​ബി വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​പീ​ക​രി​ച്ച പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ലു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ട് കാ​ര​ണ​മാ​യ​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ സി​പി​എം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും എം.​എ. ബേ​ബി ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മി​മി​ക്രി ക​ലാ​കാ​ര​നി​ല്‍ നി​ന്ന് ഹാ​സ്യ​ന​ട​നി​ലേ​ക്കും തു​ട​ര്‍​ന്ന് ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ ക​ര​സ്ഥ​മാ​ക്കി​യ അ​ഭി​ന​യ​പ്ര​തി​ഭ​യി​ലേ​ക്കു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​ണം വ​ള​ര്‍​ന്ന് വ​രു​ന്ന ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് എ​ക്കാ​ല​വും പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

സ​ലിം കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു​വെ​ന്നും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.40ഓ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ന്ത്യം.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​റ​വൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ സം​സ്കാ​രം ന​ട​ക്കും.

Kerala

സിഎംആർഎൽ കേസ്; വീ​ണാ വി​ജ​യ​ൻ ഇടനിലക്കാരി, പിണറായി പ്രതിയെന്ന് ഷോൺ ജോർജ്

കോ​​​ട്ട​​​യം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ വീ​​​​ണാ വി​​​​ജ​​​​യ​​​​ൻ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രി മാ​​​​ത്ര​​​​മാ​​​​ണ്. വീ​​​​ണ പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നുവേ​​​​ണ്ടി​​​​യു​​​​ള്ള കൈ​​​​ക്കൂ​​​​ലി ആ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നും ​​​​കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ അ​​​​ഡ്വ. ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​വും അ​​​​തി​​​​നു​​​​ മു​​​​മ്പും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ ക​​​​രി​​​​മ​​​​ണ​​​​ൽ കൊ​​​​ള്ള ചെ​​​​യ്യാ​​​​ൻ സി​​​എം​​​ആ​​​​ർ​​​എ​​​​ൽ ക​​​​മ്പ​​​​നി​​​​ക്ക് ഒ​​​​ത്താ​​​​ശ ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​ണ് വീ​​​​ണ​​​​യി​​​​ലൂ​​​​ടെ പി​​​​ണ​​​​റാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ത​​​​ട​​​​സ​​​​ങ്ങ​​​​ളും ഹൈ​​​​ക്കോട​​​​തി​​​​ വി​​​​ധി​​​​യി​​​​ലൂ​​​​ടെ മാ​​​​റി​​​​യെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെടുത്താന്‍ ക​​​​ഴി​​​​യു​​​​മെ​​​​ങ്കി​​​​ലും ആ​​​​ത്യ​​​​ന്തി​​​​ക​​​​മാ​​​​യി നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യെ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ധി​​​​യാ​​​​ണ് കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ൽ ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണം.

ഇ​​​​വി​​​​ടെ​​​നി​​​​ന്നു ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട ധാ​​​​തു​​​​മ​​​​ണ​​​​ൽ ഏ​​​​തു​​​​ ത​​​​ര​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്ന് പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​താണ്. അ​​​​തി​​​​ന് ആ​​​​റ്റോ​​​​മി​​​​ക് എ​​​​ന​​​​ർ​​​​ജി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​തു​​​​വ​​​​ഴി ഉ​​​​ണ്ടാ​​​​യ ന​​​​ഷ്ടം തി​​​​രി​​​​കെ​​​പ്പി​​​​ടി​​​​ച്ച് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് അ​​​​റി​​​​യി​​​​ച്ചു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​മ​​​​യം​​​​പോ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഹൈ​​ക്കോ​​ട​​തി​​വി​​​​ധി വ​​​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​നും ഇ​​​​ഡി​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ച്ചു. സ​​​​ത്യം വി​​​​ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​പോ​​​​ലും ഇ​​​​ത്ത​​​​രം സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല. ല​​​​ഭി​​​​ച്ച തു​​​​ക​​​​യ്ക്കു ജി​​​​എ​​​​സ്ടി അ​​​​ട​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നത്.

സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ജി​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​ ലം​​​​ഘ​​​​ന​​​​മാ​​​​ണ്. സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി തെ​​​​ളി​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ണ്ടി​​ക്കാ​​ട്ടി.

സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ കേ​​​​സി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

Kerala

ധവളപത്രം മേശപ്പുറത്ത്: പൊളിറ്റിക്കൽ രേഖയെന്ന് പിണറായി, രാഷ്ട്രീയ പ്രസ്താവനയെന്ന് മുഖ്യമന്ത്രി; സഭയിൽ വാക്പോര്

തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.

ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്‍റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.

എന്നാൽ, ബാല​ഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Kerala

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; ന​വ​കേ​ര​ള​ബ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ഡ്രൈ​വ​റു​ടെ മൊ​ഴി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ ഡ്രൈ​വ​റു​ടെ മൊ​ഴി. ന​വ​കേ​ര​ള ബ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ബ​സ് ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് എ​സ്ഐ​ടി സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​ത്.

ന​വ​കേ​ര​ള ബ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി എ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ബ​സി​ന് നേ​രെ ക​ല്ലേ​റ് ഉ​ണ്ടാ​യെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ബ​സ് ഡ്രൈ​വ​റു​ടെ മൊ​ഴി​യും പ്ര​തി​ക​ൾ​ക്കെ​തി​രാ​ണെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്നു.

ബ​സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി കെ​എ​സ്ആ​ര്‍​ടി​സി മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റു​ടെ റി​പ്പോ​ർ​ട്ടി​ലും ബ​സി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലും ഇ​ല്ലെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​തി​ക​ള്‍ മ​ർ​ദി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മ​ർ​ദ​ന​മേ​റ്റ​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന മ​ർ​ദ​ന​മാ​യി​രു​ന്നു ഉ​ണ്ടാ​യ​തെ​ന്ന് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി. ന​ര​ഹ​ത്യ​ശ്ര​മ​കു​റ്റം ചു​മ​ത്തി​യ​ത് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു.

 

Kerala

പി​ണ​റാ​യി​യെ ക്രൂ​ശി​ക്കു​ന്ന​ത് നീ​തി​കേ​ട്, തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹ​ത്തി​ന് മാ​ത്ര​മ​ല്ല: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നെ​തി​രേ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പി​ണ​റാ​യി​യെ മാ​ത്രം വ്യ​ക്തി​പ​ര​മാ​യി ക്രൂ​ശി​ക്കു​ന്ന​ത് വ​ലി​യ നീ​തി​കേ​ടാ​ണ്. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

എ​സ്എ​ൻ​ഡി​പി മു​ഖ​പ​ത്ര​മാ​യ 'യോ​ഗ​നാ​ഥ'​ത്തി​ലെ 'സ​ഖാ​ക്ക​ളോ​ട്...' എ​ന്ന് തു​ട​ങ്ങു​ന്ന എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം. കു​റ്റ​ങ്ങ​ൾ പി​ണ​റാ​യി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന് സം​ഭ​വി​ച്ച പ​രാ​ജ​യ​ത്തി​ൽ സി​പി​എം ആ​ത്മ​പ​രി​ശോ​ധ​ന​യും സ്വ​യം​വി​മ​ർ​ശ​ന​വും ന​ട​ത്ത​ണം. പ​ത്ത് വ​ർ​ഷ​ക്കാ​ലം പി​ണ​റാ​യി വി​ജ​യ​നെ ലീ​ഡ​റാ​യും ക്യാ​പ്റ്റ​നാ​യും കാ​ര​ണ​ഭൂ​ത​നാ​യും വാ​ഴ്ത്തി​പ്പാ​ടി​യ​വ​ർ ത​ന്നെ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ആ​ക്ഷേ​പ​ശ​ര​ങ്ങ​ൾ എ​റി​യു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ദ​ല്ലാ​ളു​മാ​രും, ക​ച്ച​വ​ട​ക്കാ​രും കൈ​യ​ട​ക്കി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. അ​ധി​കാ​ര ല​ഹ​രി​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ണി​ക​ളും സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്ന് അ​ക​ന്നു. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ മു​ത​ൽ ബ്രാ​ഞ്ച്, ലോ​ക്ക​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വ​രെ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു​വെ​ന്നും ലേ​ഖ​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. സി​പി​ഐ പ​ല​പ്പോ​ഴാ​യി സൃ​ഷ്ടി​ച്ച അ​നാ​വ​ശ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശോ​ഭ കെ​ടു​ത്തി​യ​തെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

 

 

Kerala

പി​ണ​റാ​യി​ക്കെ​തി​രേ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; പോ​ലീ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അം​​​ഗി​​​ക​​​രി​​​ച്ചു. നി​​​ല​​​വി​​​ലെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ഫ്ഐ​​​ആ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.


പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ വ്യോ​​​മ​​​യാ​​ന വ​​​കു​​​പ്പ് നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. കോ​​​ട​​​തി ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചു. ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി എ. ​​​ന​​​സീ​​​റ​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പി​​​ണ​​​റാ​​​യി​​​യെ പ്ര​​​തി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് വ്യോ​​​മ​​​യാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്.


പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പോ​​​ലീ​​​സ് കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ആ​​​വ​​​ശ്യം ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തു കാ​​​ര​​​ണം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​വ​​​കു​​​പ്പ് ഒ​​​ഴി​​​വാ​​​ക്കി ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മൂ​​​ന്നു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വൈ​​​കു​​​ന്ന​​​ത് എ​​​ന്തു കൊ​​​ണ്ടെ​​​ന്നു കോ​​​ട​​​തി പ​​​ല ത​​​വ​​​ണ ചോ​​​ദി​​​ച്ചി​​​ട്ടും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ഇ​​​തു​​​വ​​​രെ ന​​​ൽ​​​കാ​​​തെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

2022 ജൂ​​​ണ്‍ 13നാ​​​ണ് കേ​​​സി​​​നാ​​​സ്പ്ദ​​​മാ​​​യ സം​​​ഭ​​​വം. മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജീ​​​വ​​​യ്ക്ക​​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ട്ട​​​ന്നൂ​​​ർ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഫെ​​​ർ​​​സീ​​​ൻ മ​​​ജീ​​​ദ്, സെ​​​ക്ര​​​ട്ട​​​റി ന​​​വീ​​​ൻ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ വ​​​ച്ച് ഇ​​​വ​​​രെ സി​​​പി​​​എം നേ​​​താ​​​വ് ഇ. ​​​പി. ജ​​​യ​​​രാ​​​ജ​​​ൻ കൈ​​​യേ​​​റ്റം ചെ​​​യ്തി​​​രു​​​ന്നു.

Kerala

പിണറായി വിജയന്‍റെ ‍ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതം; വിശദീകരണവുമായി റെയിൽവേ പോലീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ‍ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്‍റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട്‌ നൽകി.

എകെജി സെന്‍ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്‍റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.

‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.

പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.

Kerala

പോലീസ് മർദിച്ചു; പരാതിയുമായി പിണറായി വിജയന്‍റെ ഡ്രൈവര്‍

തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്‍റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്‍കി.

ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്‍റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.

എകെജി സെന്‍ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന്‍ ഉപയോഗിക്കുന്നത് എകെജി സെന്‍ററിലെ വാഹനമാണ്.

Kerala

പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർക്ക് ആശ്വാസം, പോലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പോലീസ് റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു.

പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.

2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽവച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.

Kerala

ഇ​ഡി​ക്കെ​തി​രാ​യ അ​ക്ര​മ​സ​മ​ര​ത്തെ ന്യാ​യീ​ക​രി​ച്ച് പി​ണ​റാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വീ​​​ട്ടി​​​ൽ ന​​​ട​​​ന്ന ഇ​​​ഡി റെ​​​യ്ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​എം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ സ​​​മ​​​ര​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

എ​​​ല്ലാ​​​യി​​​ട​​​ത്തും ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ന്ന​​​പ്പോ​​​ൾ എ​​​ത്ര ശാ​​​ന്ത​​​മാ​​​യി​​​ട്ടാ​​​ണ് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ക​​​രി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​താ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മീ​​​ഡി​​​യ റൂ​​​മി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ന്നോ​​​ട് ഒ​​​ന്നും ചോ​​​ദി​​​ച്ചി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. താ​​​ൻ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നോ​​​ടൊ​​​ന്നും ചോ​​​ദി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടി​​​ല്ല. വീ​​​ണ​​​യു​​​ടെ ഒ​​​രു ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഫ്രീ​​​സ് ചെ​​​യ്തു. ബി​​​ജെ​​​പി ഇ​​​ത​​​ര സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ട് എ​​​ത്ര ക​​​ഠി​​​ന​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​ഡി ന​​​ട​​​ത്തു​​​ന്ന​​​ത്.

എ​​​ത്ര വൃ​​​ത്തി​​​കെ​​​ട്ട നി​​​ല​​​പാ​​​ടാ​​​ണ് ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ബി​​​ജെ​​​പി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം അ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലാ​​​കു​​​ന്പോ​​​ൾ ഒ​​​രു നി​​​ല​​​പാ​​​ടും മ​​​റ്റൊ​​​രാ​​​ളു​​​ടെ കാ​​​ര്യ​​​മാ​​​കു​​​ന്പോ​​​ൾ വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക. ഇ​​​താ​​​ണ് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹം.​​ എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സം​​​സ്ഥാ​​​നം ന​​​ല്ല ബ​​​ന്ധം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ല. ന​​​ല്ല ബ​​​ന്ധം സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളെ തെ​​​റ്റു​​​പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​യ​​​ക്ക​​​ൽ ക​​​ത്തി​​​വ​​​യ്ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് കേ​​​ന്ദ്രം സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യും.

മ​​​റ്റു ബി​​​ജെ​​​പി ഇ​​​ത​​​ര സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​തു ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു അ​​​നു​​​ഭ​​​വം. ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ ബ്ലു ​​​ഇ​​​ക്കോ​​​ണ​​​മി​​​യെ ആ​​​ണോ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം.

5429 കോ​​​ടി രൂ​​​പ ഖ​​​ജ​​​നാ​​​വി​​​ൽ നീ​​​ക്കി​​​യി​​​രു​​​പ്പു വ​​​ച്ചാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​ത്. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ധ​​​വ​​​ള​​​പ​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു കാ​​​ണു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക നി​​​ല അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വ​​​രു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​ക​​​ടം ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ടു കു​​​റ​​​ച്ചുകൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി. 2021ൽ 39 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പൊ​​​തു​​​ക​​​ടം. 2026ൽ ​​​ഇ​​​ത് 34 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യ​​​താ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാ​ടാ​ത്ത​തി​നെ അ​ഭി​ന​ന്ദി​ച്ച് പി​ണ​റാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പ​​​കു​​​തി മാ​​​ത്രം ആ​​​ല​​​പി​​​ച്ച ന​​​ട​​​പ​​​ടി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വ​​​ന്ദേ​​​മാ​​​ത​​​രം മു​​​ഴു​​​വ​​​ൻ ചൊ​​​ല്ലേ​​​ണ്ട​​​ത് ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ൻ​​​ഡ​​​യാ​​​ണ്.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം മു​​​ഴു​​​വ​​​ൻ ആ​​​ല​​​പി​​​ച്ചി​​​രു​​​ന്നു. ച​​​ട​​​ങ്ങി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം മു​​​ഴു​​​വ​​​ൻ ആ​​​ല​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

ഈ​​​ര​​​ടി​​​ക​​​ൾ ചൊ​​​ല്ലി​​​യാ​​​ൽ മ​​​തി​​​യാ​​​കും. ദേ​​​ശീ​​​യ​​​ഗാ​​​നം ചൊ​​​ല്ലു​​​ന്പോ​​​ൾ എ​​​ഴു​​​ന്നേ​​​റ്റ് നി​​​ൽ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

വ​​​ന്ദേ​​​മാ​​​ത​​​രം ചൊ​​​ല്ലു​​​ന്പോ​​​ൾ എ​​​ഴു​​​ന്നേ​​​റ്റു നി​​​ൽ​​​ക്കേ​​​ണ്ട​​​തി​​​ല്ല. എ​​​ല്ലാ​​​വ​​​രും എ​​​ഴു​​​ന്നേ​​​റ്റു നി​​​ന്ന​​​തു കൊ​​​ണ്ടാ​​​ണ് എ​​​ഴു​​​ന്നേ​​​റ്റ​​​തെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

Kerala

'ന​യ​രാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​സം​ഗം'; സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​മെന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം : ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ന​യ​രാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​സം​ഗ​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല. മൗ​നം പാ​ലി​ച്ചു. സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​തു ന​ഷ്ട​മാ​കും. കേ​ന്ദ്ര​ത്തോ​ട് ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തി​നെ കു​റി​ച്ച് മൗ​നം. കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തു ചോ​ദി​ച്ചു ത​ന്നെ വാ​ങ്ങ​ണം.

സ​മ​ഗ്ര വി​ക​സ​ന​ത്തെ കു​റി​ച്ചു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​രാ​മ​ർ​ശം ഇ​ല്ല. 5240 കോ​ടി നീ​ക്കി​യി​രി​പ്പ് വ​ച്ചി​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​യും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

Kerala

ഇഡിയെക്കുറിച്ച് ഒന്നും മിണ്ടാതെ വി.ഡി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്കിയിരുന്നില്ല.

റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വ്യാപക പരിശോധന, രണ്ട് പേര്‍ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.

 

Kerala

ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്നു വ്യാ​മോ​ഹി​ക്കേ​ണ്ട: പി​ണ​റാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ഡി റെ​​​​യ്ഡ് കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​​ള​​​​ർ​​​​ത്തി​​​​ക്ക​​​​ള​​​​യാ​​​​മെ​​​​ന്നു വ്യാ​​​​മോ​​​​ഹി​​​​ക്കേ​​​​ണ്ടെ​​​​ന്നും സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ന് ഒ​​​​രു കു​​​​റ​​​​വും ഒ​​​​രു ചാ​​​​ഞ്ച​​​​ല്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു സ​​​​ഖാ​​​​ക്ക​​​​ൾ കാ​​​​ട്ടി​​​​ത്ത​​​​ന്നു. ഏ​​​​തി​​​​നെ​​​​യും നേ​​​​രി​​​​ടാ​​​​ൻ ഒ​​​​ന്നി​​​​ച്ചു ന​​​​മു​​​​ക്കി​​​​റ​​​​ങ്ങാം.

ഇ​​​​ഡി ന​​​​ട​​​​പ​​​​ടി ചി​​​​ല​​​​ർ​​​​ക്കെ​​​​ല്ലാം വ​​​​ലി​​​​യ മ​​​​ന​​​​ഃസം​​​​തൃ​​​​പ്തി ന​​​​ൽ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നു. പ്ര​​​​ത്യേ​​​​കി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ പോ​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക്. എ​​​​ന്തു​​​​കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഈ​​​​യ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​ണ​​​​ല്ലോ ചോ​​​​ദി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ത​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം ആ​​​​യി​​​​ക്കോ​​​​ട്ടെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up