Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WAYANAD

വ​യ​നാ​ട്ടി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ്ര​ത്യേ​ക മി​ഷ​ന്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ എ​ല്ലാ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ലും സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക മി​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. ക​ള​ക്ട​റേ​റ്റി​ല്‍ മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ​ത്തി​ന് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട്, സി​എ​സ്ആ​ര്‍ ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ക്കും. ജി​ല്ല​യി​ല്‍ എ​ത്ര ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്നും ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ആ​കെ ചെ​ല​വ് എ​ത്ര​യാ​ണെ​ന്നും ക​ണ​ക്കാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

മു​മ്പ് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ത്ത​രം ആ​ളു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കും. വ​നം മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ചി​കി​ത്സ​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ശി​പാ​ര്‍​ശ ചെ​യ്യും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ​മാ​ശ്വാ​സ​ധ​ന​മാ​യി 10 ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള രീ​തി​യാ​ണ്. നി​ല​വി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ 10 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള തു​ക അ​ഡ്വാ​ന്‍​സ് സ്‌​കീ​മി​ല്‍ വാ​ങ്ങി ന​ല്‍​കു​ന്ന​തി​നാ​ല്‍ ആ​കെ 10 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ തു​ക​ക​ള്‍ ഒ​ന്നി​ച്ച് ചേ​ര്‍​ത്ത് സ​മാ​ശ്വാ​സ​ധ​നം 20 ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും.

ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. തീ​ര്‍​പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ റി​വ്യൂ മീ​റ്റിം​ഗ് ന​ട​ത്തും. അ​പേ​ക്ഷ​ക​ളി​ലെ തീ​രു​മാ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ജോ​ലി അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ എ​ത്ര അ​പേ​ക്ഷ​ക​ള്‍ ബാ​ക്കി​യു​ണ്ടെ​ന്ന വി​വ​രം കൈ​മാ​റ​ണം. വി​വി​ധ സ്‌​കീ​മു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​തെ​യും ഇം​പ്ലി​മെ​ന്റ് ചെ​യ്യാ​തെ​യും കി​ട​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ള്‍ ഏ​തെ​ല്ലാ​മെ​ന്ന് ക​ണ്ടെ​ത്ത​ണം.​ന​ക​ളു​ടെ യ​ഥാ​ര്‍​ത്ഥ സ​ഞ്ചാ​ര​പ​ഥം തി​രി​ച്ച​റി​യാ​ന്‍ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡു​ക​ളു​ടെ അ​രി​കു​ക​ളി​ലെ കാ​ട് സ​മ​യ​ബ​ന്ധി​ത​മാ​യി വെ​ട്ടി​മാ​റ്റാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലെ കാ​ട് വെ​ട്ടു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് റ​വ​ന്യു അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് കൃ​ഷ്ണ​ന്‍, സി​സി​എ​ഫ് ബി.​എ​ന്‍. അ​ന്‍​ജ​ന്‍​കു​മാ​ര്‍, ടി. ​ഉ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

പുഞ്ചിരിമട്ടം ദുരന്തം: വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്‌കൂള്‍ റോഡ് വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററില്‍ 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു ഗൃഹപ്രവേശം.

ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുകുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ സമീപ ദിവസങ്ങളില്‍ താമസം ആരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്. ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്‍റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

ടൗണ്‍ഷിപ്പില്‍ കുടുംബത്തിന് ഇനി പുതിയ ജീവിതം. വിജയന്‍, ഭാര്യ ലാലു, മകന്‍ സ്മിജിത്ത്, ഭാര്യ സജിത എന്നിവരും മൂന്നു കുട്ടികളുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശച്ചടങ്ങില്‍ വിജയന്‍റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍,
മുന്‍ മന്ത്രി ഒ.ആര്‍. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് കെ.ആര്‍ ജിതിന്‍, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സിപിഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൃഹനാഥനെ വീഡിയോ കാള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല്‍ കാച്ചിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.

ടൗണ്‍ഷിപ്പില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചുതാമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ടം പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസം ആരംഭിച്ചത്.

2025 മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ് ശിലാസ്ഥാപനം. ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ര്‍ ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.

Kerala

ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; കെ.​സി​യെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ളം മാ​പ്പു​ത​രി​ല്ല

ക​ൽ​പ്പ​റ്റ: ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ടി​നെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും മ​റ​ന്നേ​ക്കൂ എ​ന്നും ഇ​നി ഇ​വി​ടെ​നി​ന്ന് ജ​യി​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​രു​ടെ​യും പേ​രി​ല്ലാ​തെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പോ​സ്റ്റ​റു​ക​ൾ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ഗ്രൂ​പ്പ് പോ​ര് തെ​രു​വി​ലേ​ക്ക് പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

കൊ​മ്പു​കോ​ർ​ക്കാ​ൻ കു​ങ്കി​ക​ളെ​ത്തി; നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നാ​യ്ക്കെ​ട്ടി, മൂ​ല​വ​യ​ൽ, വെ​ളു​തൊ​ണ്ടി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന ആ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നാ​ണ് നീ​ക്കം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന കു​ങ്കി​യാ​ന​യെ സ്ഥ​ല​ത്തെ​ത്തി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള ആ​ന​ക്കൂ​ട്ട​ത്തെ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താനാണ് വ​നം​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി.

മു​ത്ത​ങ്ങ അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ടി.​ടി.​ന​സ്ന, നാ​യ്ക്കെ​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് വ​ന​പാ​ല​ക​രു​ടെ തീ​രു​മാ​നം.

Kerala

കെസി മുഖ്യമന്ത്രിയായാല്‍ ജനവിധി തേടുക കല്‍പ്പറ്റയില്‍?

കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്‍കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.

ഇരിക്കൂറിലോ?

കെസി സംസ്ഥാന ഭരണത്തിന്‍റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനും വേരോട്ടമുണ്ട്.

ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.

മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര്‍ സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.

കൽപ്പറ്റ സുരക്ഷിതം

കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്‍റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്‌സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്‍റെ ഭാഗമാണ് കല്‍പ്പറ്റ.

സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.

മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.

 

Kerala

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് തേ​രോ​ട്ടം

ക​​​ൽ​​​പ്പ​​​റ്റ: ആ​​​ദ്യ​​​ന്തം വാ​​​ശി​​​യേ​​​റി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ലെ മൂ​​​ന്ന് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ജ​​​യി​​​ച്ച് യു​​​ഡി​​​എ​​​ഫ് തേ​​​രോ​​​ട്ടം. യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല ജി​​​ല്ല​​​യെ​​​ന്ന് പേ​​​രു​​​കേ​​​ട്ട വ​​​യ​​​നാ​​​ട്ടി​​​ൽ മു​​​ൻ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ന​​​ഷ്ട​​​പ്പെ​​​ട്ട മാ​​​ന​​​ന്ത​​​വാ​​​ടി​​​യും തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചാ​​​ണ് യു​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റം.

മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും മ​​​ന്ത്രി​​​യു​​​മാ​​​യ ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ഷ വി​​​ജ​​​യ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്. 10,543 വോ​​​ട്ടി​​​ന്‍റെ ലീ​​​ഡ് നേ​​​ടി​​​യാ​​​ണ് ഉ​​​ഷ വി​​​ജ​​​യ​​​ൻ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ൽ വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.
സി​​​റ്റിം​​​ഗ് എ​​​എം​​​ൽ​​​എ ആ​​​യി​​​രു​​​ന്ന ടി. ​​​സി​​​ദ്ദി​​​ഖ് ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ നേ​​​ടി​​​യ​​​ത് മി​​​ക​​​ച്ച വി​​​ജ​​​യം.

45,031 വോ​​​ട്ടി​​​ന്‍റെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​യും ക​​​ളി​​​യാ​​​ക്ക​​​ലു​​​ക​​​ളെ​​​യും അ​​​തി​​​ജീ​​​വി​​​ച്ച് സി​​​ദ്ദി​​​ഖ് നേ​​​ടി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ആ​​​ർ​​​ജെ​​​ഡി സ്ഥാ​​​നാ​​​ർ​​​ഥി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ​​യാ​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​വ​​​ണ​​​യും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. 16,597 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്. മു​​​ൻ ​​​കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ലെ എം.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​നെ​​​യാ​​​ണ് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ലും മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലും വി​​​ജ​​​യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ആ​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ നേ​​​തൃ​​​ത്വം ക​​​രു​​​തി​​​യ​​​തി​​​ലും വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​ണ് വ​​​യ​​​നാ​​​ട് യു​​​ഡി​​​എ​​​ഫി​​​ന് ന​​​ൽ​​​കി​​​യ​​​ത്.

District News

വ​യ​നാ​ട് കാ​തോ​ർ​ക്കു​ന്ന​തി​ൽ വേ​ങ്ങ​ര, കൂ​ത്തു​പ​റ​മ്പ് ഫ​ല​വും

മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ വയനാട്ടുകാർ


ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് സാ​കൂ​തം കാ​തോ​ർ​ക്കു​ന്ന​തി​ൽ വേ​ങ്ങ​ര, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​വും. വ​യ​നാ​ട്ടു​കാ​രാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​വി​ധി തേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. വേ​ങ്ങ​ര​യി​ൽ മു​സ്‌​ലിം​ലീ​ഗ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച കെ.​എം. ഷാ​ജി ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​യാ​ണ്. ക​ള​ത്തൊ​ടി പ​രേ​ത​നാ​യ ബീ​രാ​ൻ​കു​ട്ടി-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 55കാ​ര​നാ​യ ഇ​ദ്ദേ​ഹം. പു​ൽ​പ്പ​ള്ളി ഇ​രു​ളം ഇ​രു​ള​ത്ത് രാ​ജ​ന്‍റെ ഭാ​ര്യ​യാ​ണ് കൂ​ത്തു​പ​റ​ന്പി​ൽ മ​ത്സ​രി​ക്കാ​ൻ മു​സ്‌​ലിം​ലീ​ഗ് നി​യോ​ഗി​ച്ച ജ​യ​ന്തി രാ​ജ​ൻ. പു​ൽ​പ്പ​ള്ളി ചീ​യ​ന്പം തു​ള​സി​ത്ത​റ​യി​ൽ പ​രേ​ത​രാ​യ രാ​ഘ​വ​ൻ-​ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഇ​വ​ർ. നി​ല​വി​ൽ മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ അ​സി.​സെ​ക്ര​ട്ട​റി​യാ​ണ്.

യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ, സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ഷാ​ജി ഇ​പ്പോ​ൾ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. അ​ഞ്ചാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. 2006ൽ ​കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ര​വി​പു​ര​ത്താ​യി​രു​ന്നു ക​ന്നി അ​ങ്കം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്പി​യി​ലെ എ.​എ. അ​സീ​സി​നോ​ട് 20,045 വോ​ട്ടി​ന് തോ​റ്റു. 2011ൽ ​അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ഷാ​ജി 493 വോ​ട്ടി​ന് സി​പി​എ​മ്മി​ലെ എം. ​പ്ര​കാ​ശ​ൻ മാ​സ്റ്റ​റെ വീ​ഴ്ത്തി. 2016ൽ ​ഇ​തേ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ലെ എം.​വി. നി​കേ​ഷ്കു​മാ​റി​നെ 2,287 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. 2021ൽ ​അ​ഴി​ക്കോ​ട് മ​ത്സ​രി​ച്ച ഷാ​ജി 6,141 വോ​ട്ടി​ന് സി​പി​എ​മ്മി​ലെ കെ.​വി. സു​മേ​ഷി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ക്കു​റി ഷു​വ​ർ സീ​റ്റാ​യി മു​സ്‌​ലിം ലീ​ഗും യു​ഡി​എ​ഫും എ​ണ്ണു​ന്ന​താ​ണ് വേ​ങ്ങ​ര മ​ണ്ഡ​ലം. ഷാ​ജി​യെ കാ​സ​ർ​ഗോ​ഡ് മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ മു​സ്‌​ലിം​ലീ​ഗ് തീ​രു​മാ​നം. ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തും ഇ​തേ മ​ണ്ഡ​ല​മാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് വേ​ങ്ങ​ര​യി​ൽ ടി​ക്ക​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഷാ​ജി​ക്ക് ഇ​ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​സ്‌​ലിം​ലീ​ഗ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സ​ബാ​ഹ് കു​ണ്ടു​പു​ഴ​യ്ക്ക​ലാ​ണ് വേ​ങ്ങ​ര​യി​ൽ ഷാ​ജി​യെ നേ​രി​ടു​ന്ന​തി​ൽ പ്ര​ധാ​നി.

കോ​ണ്‍​ഗ്ര​സ് കു​ടും​ബാം​ഗ​മാ​യി​രു​ന്ന ജ​യ​ന്തി രാ​ജ​ൻ 2010ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പു​കാ​ല​ത്താ​ണ് മു​സ്‌​ലിം ലീ​ഗി​ലെ​ത്തി​യ​ത്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ളം വാ​ർ​ഡി​ൽ കോ​ണി ചി​ഹ്ന​ത്തി​ൽ വി​ജ​യി​ച്ച ജ​യ​ന്തി പി​ന്നീ​ട് ദ​ളി​ത് ലീ​ഗ്, വ​നി​താ​ലീ​ഗ്, മു​സ്‌​ലിം​ലീ​ഗ് എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. വ​നി​താ​ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 47കാ​രി​യാ​യ ജ​യ​ന്തി ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. കൂ​ത്തു​പ​റ​ന്പി​ൽ ആ​ർ​ജെ​ഡി​യി​ലെ പി.​കെ. പ്ര​വീ​ണാ​ണ് ജ​യ​ന്തി​യു​ടെ മു​ഖ്യ എ​തി​രാ​ളി. ഇ​ട​തു മു​ന്ന​ണി​യും ആ​ർ​ജെ​ഡി​യും അ​വ​രു​ടേ​തെ​ന്ന് ഉ​റ​പ്പി​ച്ച മ​ണ്ഡ​ല​മാ​ണ് കൂ​ത്തു​പ​റ​ന്പ്. ഇ​ത് ശ​രി​വ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളും.

എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ ജ​യ​ന്തി രാ​ജ​ന് സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന​വ​ർ മു​സ്‌​ലിം​ലീ​ഗി​ലും കോ​ണ്‍​ഗ്ര​സി​ലു​മു​ണ്ട്. ഇ​തി​ൽ കാ​ന്പു​ണ്ടോ​യെ​ന്ന​തി​ൽ ഇ​ന്ന് വോ​ട്ടെ​ണ്ണു​ന്ന​തോ​ടെ വ്യ​ക്ത​ത​യാ​കും.

Kerala

വ​യ​നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ച​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ടി​​​നെ വി​​​റ​​​പ്പി​​​ച്ച പെ​​​ൺ​​​ക​​​ടു​​​വ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ച​​​ത്തു.

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​ശ്നം ഉ​​​ണ്ടാ​​​ക്കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സൗ​​​ത്ത് വ​​​യ​​​നാ​​​ട് ഫോ​​​റ​​​സ്റ്റ് ഡി​​​വി​​​ഷ​​​ൻ അ​​​മ​​​രി​​​കു​​​നി മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ പെ​​​ൺ ക​​​ടു​​​വ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ച​​​ത്ത​​​ത്.

ഏ​​​ക​​​ദേ​​​ശം പ​​​തി​​​നൊ​​​ന്ന് വ​​​യ​​​സു​​​ള്ള ക​​​ടു​​​വ​​​യെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി 2025 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. പ​​​രി​​​ക്കു​​​ക​​​ൾ ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും കോ​​​മ്പ​​​ല്ലു​​​ക​​​ൾ ന​​​ഷ്ട​​​പെ​​​ട്ട അ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​യ​​​തു​​​കൊ​​​ണ്ട് കാ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​കെ വി​​​ടാ​​​തെ ഇ​​​വി​​​ടെ ത​​​ന്നെ പ​​​രി​​​പാ​​​ലി​​​ച്ച് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ന്യു​​​മോ​​​ണി​​​യ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​ര​​​ൾരോ​​​ഗ​​​ബാ​​​ധ നേ​​​ര​​​ത്തെത്ത​​​ന്നെ ഉ​​​ള്ള​​​തു​​​കൊ​​​ണ്ട് ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലാ​​​യി​​​രു​​​ന്നു.

Kerala

ജ​ന​വി​ധി തി​ങ്ക​ളാ​ഴ്ച വെ​ളി​വാ​കും; തീ​പി​ടി​ച്ച് എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് പാ​ള​യ​ങ്ങ​ള്‍

ക​ല്‍​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം തി​ങ്ക​ളാ​ഴ്ച അ​റി​യാ​നി​രി​ക്കേ തീ​പി​ടി​ച്ച് വ​യ​നാ​ട്ടി​ലെ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് പാ​ള​യ​ങ്ങ​ള്‍. ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​റ്റ് ഏ​ത് മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വീ​ശി​യെ​ന്ന് അ​റി​യാ​നു​ള്ള ഉ​ത്ക​ണ്ഠ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും നി​ര്‍​ത്തു​ന്ന​ത് മു​ള്‍​മു​ന​യി​ല്‍. സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ഭ​ര​ണ​മോ ഭ​ര​ണ​മാ​റ്റ​മോ എ​ന്ന ചി​ന്ത​യും അ​വ​രി​ല്‍ തി​ള​ച്ചു​മ​റി​യു​ക​യാ​ണ്.

എ​ന്നാ​ല്‍ ബി​ജെ​പി ക്യാ​മ്പി​ല്‍ കൂ​ളാ​ണ് അ​ന്ത​രീ​ക്ഷം. ജി​ല്ല​യി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലും ജ​യി​ച്ചു​ക​യ​റി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള എ​ന്‍​ഡി​എ നേ​താ​ക്ക​ളി​ലും പ്ര​വ​ര്‍​ത്ത​ക​രി​ലു​മു​ള്ള​ത് എ​ത്ര വോ​ട്ട് നേ​ടാ​നാ​യി എ​ന്ന​റി​യാ​നു​ള്ള കൗ​തു​കം. സം​സ്ഥാ​ന​ത്ത് ഏ​താ​നും മ​ണ്ഡ​ല​ങ്ങ​ളെ​ങ്കി​ലും എ​ന്‍​ഡി​എ​യ്ക്ക് ഒ​പ്പം നി​ല്‍​ക്കു​മോ എ​ന്ന ജി​ജ്ഞാ​സ​യും അ​വ​രി​ലു​ണ്ട്.

മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി(​ര​ണ്ടും പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം)​ക​ല്‍​പ്പ​റ്റ എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നാ​ണ് മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളും വേ​ദി​യാ​യ​ത്. മൂ​ന്നി​ട​ങ്ങ​ളി​ലും വി​ജ​യ​ദേ​വ​ത ക​നി​യു​മെ​ന്നു ക​രു​തു​ന്ന​വ​ര്‍ യു​ഡി​എ​ഫ് നേ​തൃ-​പ്ര​വ​ര്‍​ത്ത​ക നി​ര​യി​ല്‍ നി​ര​വ​ധി. ക​ല്‍​പ്പ​റ്റ​യി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​വും അ​വ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. അ​തേ​സ​മ​യം മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി മ​ണ്ഡ​ല​ങ്ങ​ളെ ശ​ങ്ക​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​രും യു​ഡി​എ​ഫ് ക്യാ​മ്പി​ലു​ണ്ട്. എ​ക്‌​സി​റ്റ് പോ​ളു​ക​ളി​ല്‍ പ​ല​തി​ലും ജി​ല്ല​യി​ല്‍ ഒ​രു സീ​റ്റ് എ​ല്‍​ഡി​എ​ഫി​ന് എ​ന്ന മ​ട്ടി​ലാ​ണ് പ്ര​വ​ച​നം.

ക​ല്‍​പ്പ​റ്റ​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ കോ​ണ്‍​ഗ്ര​സി​ലെ ടി. ​സി​ദ്ദി​ഖ്, ആ​ര്‍​ജെ​ഡി സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍ എ​ന്നി​വ​രാ​ണ് അ​ങ്ക​ത്തി​നി​റ​ങ്ങി​യ പ്ര​മു​ഖ​ര്‍. ബ​ത്തേ​രി​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ കോ​ണ്‍​ഗ്ര​സി​ലെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, സി​പി​എ​മ്മി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, ബി​ജെ​പി​യി​ലെ എ.​എ​സ്. ക​വി​ത എ​ന്നി​വ​രു​ടേ​താ​ണ് മ​ത്സ​ര​രം​ഗ​ത്ത് തെ​ളി​ഞ്ഞു​നി​ന്ന മു​ഖ​ങ്ങ​ള്‍. മാ​ന​ന്ത​വാ​ടി​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​യും പ​ട്ടി​കാ​ജാ​തി-​വ​ര്‍​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി​യു​മാ​യ സി​പി​എ​മ്മി​ലെ ഒ.​ആ​ര്‍. കേ​ളു, കോ​ണ്‍​ഗ്ര​സി​ലെ ഉ​ഷ വി​ജ​യ​ന്‍, ബി​ജെ​പി​യി​ലെ പി. ​ശ്യാം​രാ​ജ് എ​ന്നി​വ​രാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

80.35 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന ക​ല്‍​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ജ്വ​ല വി​ജ​യ​മാ​ണ് യു​ഡി​എ​ഫ് സ്വ​പ്‌​നം കാ​ണു​ന്ന​ത്. 5,470 വോ​ട്ടാ​യി​രു​ന്നു 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടി. ​സി​ദി​ഖി​ന്റെ ഭൂ​രി​പ​ക്ഷം. ഇ​ക്കു​റി ഇ​ത് കു​റ​ഞ്ഞ​ത് 15,000 വോ​ട്ടാ​യി വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് അ​നു​മാ​നം. ത​ദ്ദേ​ശ ത​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ലം പ​രി​ധി​യി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 10,682 വോ​ട്ടാ​ണ് യു​ഡി​എ​ഫി​ന് എ​ല്‍​ഡി​എ​ഫി​നേ​ക്കാ​ള്‍ അ​ധി​കം ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​ന്നി​ല്ല.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. അ​നി​ല്‍​കു​മാ​ര്‍ ഏ​ക​ദേ​ശം 2,000 വോ​ട്ടി​ന് പി​ന്നി​ലാ​കു​മെ​ന്നാ​ണ് സി​പി​എം ക​ണ​ക്ക്. എ​ന്നാ​ല്‍ അ​നി​ല്‍​കു​മാ​ര്‍ ഈ ​രീ​തി​യി​ല​ല്ല ചി​ന്തി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് വോ​ട്ടി​നു പു​റ​മേ എ​സ്ഡി​പി​ഐ വോ​ട്ടി​ല്‍ ന​ല്ലൊ​രു പ​ങ്കും കാ​ന്ത​പു​രം എ​പി വി​ഭാ​ഗ​ത്തി​ന്റെ വോ​ട്ടും ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സം. കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി അ​നു​ഭാ​വി​ക​ളി​ല്‍ ചി​ല​രു​ടെ സ​ഹാ​യം ല​ഭി​ച്ച​താ​യും ക​രു​തു​ന്ന അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം യു​ഡി​എ​ഫ് വി​ചാ​രി​ക്കു​ന്ന വി​ധ​ത്തി​ലാ​കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കോ​ണ്‍​ഗ്ര​സ്, ഐ​എ​ന്‍​ടി​യു​സി മു​ന്‍ നേ​താ​വാ​ണ് അ​നി​ല്‍​കു​മാ​ര്‍.

വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കാ​നി​രി​ക്കേ ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മാ​ന​ന്ത​വാ​ടി​യി​ലെ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും അ​നു​ഭാ​വി​ക​ളും. മ​ന്ത്രി കേ​ളു​വി​നെ വീ​ണ്ടും സ​ഭ​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തോ​ടെ​യാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. കേ​ളു തു​ട​ര്‍​ച്ചാ​യി മൂ​ന്നാം ത​വ​ണ​യും മ​ണ്ഡ​ല​ത്തി​ല്‍ ജ​യി​ച്ചു​ക​യ​റു​മെ​ന്നാ​ണ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടും. എ​ന്നാ​ല്‍ ഇ​ക്കു​റി മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫി​ന് ന​ഷ്ട​മാ​കു​മെ​ന്ന​തി​ല്‍ യു​ഡി​എ​ഫി​ല്‍ പൊ​തു​വേ സ​ന്ദേ​ഹ​മി​ല്ല.

ചു​വ​പ്പു​കോ​ട്ട​യെ​ന്ന് ഖ്യാ​തി​യു​ള്ള തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍​പോ​ലും കേ​ളു​വി​ന് വോ​ട്ട് കു​റ​യു​മെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. 2016, 2021 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ക്കു​റി ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ച​ത്.

2016ല്‍ ​ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച കേ​ളു അ​ന്ന​ത്തെ പ​ട്ടി​ക​വ​ര്‍​ഗ-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി കോ​ണ്‍​ഗ്ര​സി​ലെ പി.​കെ. ജ​യ​ല​ക്ഷ്മി​യെ​യാ​ണ് നേ​രി​ട്ട​ത്. 1,307 വോ​ട്ടി​നാ​യി​രു​ന്നു കേ​ളു​വി​ന്റെ വി​ജ​യം. 2021ലും ​കേ​ളു, ജ​യ​ല​ക്ഷ്മി മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​ജ​യ​ഹാ​സം പൊ​ഴി​ച്ച​ത് കേ​ളു​വും കൂ​ട്ട​രും. 9,282 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

ഇ​ട​തു​മു​ന്ന​ണി നേ​രി​യ വി​ജ​യ പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ് ബ​ത്തേ​രി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി 25,000ല്‍ ​പ​രം വോ​ട്ട് നേ​ടി​യാ​ല്‍ വി​ജ​യം എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മാ​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ പ​റ​യു​ന്നു. മ​ണ്ഡ​ലം തെ​ര​ഞ്ഞെു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​ണ് ദേ​വ​സ്യ. എ​ന്നാ​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ര്‍​ച്ച​യാ​യാ​യി നാ​ലാം​ത​വ​ണ​യും നി​യ​മ​സ​ഭ​യി​ല്‍ ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​മെ​ന്നാ​ണ് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സി​ന്റെ പ​ക്ഷം.

ക​ടു​ത്ത മ​ത്സ​ര​മാ​ണ് ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന​ത്. സി​പി​എം ടി​ക്ക​റ്റി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ ജ​ന​വി​ധി തേ​ടി​യ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ കെ​പി​സി​സി മു​ന്‍ സെ​ക്ര​ട്ട​റി​യാ​ണ്. പാ​ര്‍​ട്ടി പ​ദ​വി രാ​ജി​വ​ച്ചാ​ണ് അ​ദ്ദേ​ഹം 2021ല്‍ ​മ​ണ്ഡ​ല​ത്തി​ല്‍ ബാ​ല​കൃ​ഷ്ണ​നെ നേ​രി​ട്ട​ത്. 2021ല്‍ ​മ​ണ്ഡ​ല​ത്തി​ല്‍ പോ​ള്‍ ചെ​യ്ത​തി​ല്‍ 81,077 വോ​ട്ട് നേ​ടി​യാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ സ​ഭ​യി​ലെ​ത്തി​യ​ത്.

വി​ശ്വ​നാ​ഥ​ന് 69,255 ഉം ​എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സി.​കെ. ജാ​നു​വി​ന് 15,198 ഉം ​വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഇ​ക്കു​റി ബാ​ല​കൃ​ഷ്ണ​ന് സു​ഖ​ക​ര​മ​ല്ലാ​ത്ത ചി​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ അ​ദ്ദേ​ഹം അ​തെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. മാ​ര്‍​ജി​ന്‍ കു​റ​ഞ്ഞാ​ലും ബാ​ല​കൃ​ഷ്ണ​ന്‍ ക​ര​ക​യ​റു​മെ​ന്നാ​ണ് അ​വ​രു​ടെ അ​നു​മാ​നം.

Kerala

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ 19 വീ​ടു​ക​ൾ കൂ​ടി കൈ​മാ​റി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ടൗ​ൺ​ഷി​പ്പി​ൽ 19 വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റി. മൂ​ന്ന് നാ​ല് സോ​ണു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ലാ​ണ് മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, 178 വീ​ടു​ക​ളും താ​മ​സ യോ​ഗ്യ​മാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം ആ​രം​ഭി​ക്കു​വെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴ് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക്ല​സ്റ്റ​റും സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റി​യി​രു​ന്നു.

അ​തേ​സ​മ​യം ടൗ​ൺ​ഷി​പ്പി​ലെ 178 വീ​ടും ഇ​ന്ന് കി​ഫ് കോ​ണി​ന് പ​രി​ശോ​ധ​ന​യ്ക്കാ​യി ഊ​രാ​ളു​ങ്ക​ൽ കൈ​മാ​റി. എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ചെ​യ്ത ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

വ​യ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മ​രു​ത്തോ​ങ്ക​ര മു​പ്പ​റ്റ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ എം. ​ഫൈ​സ​ൽ(34) ആ​ണ് പി​ടി​യി​ലാ​യ​ത്.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ ഫൈ​സ​ൽ. തൊ​ണ്ട​ര്‍​നാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2026 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.

സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഭീ​ഷ​ണി.

Kerala

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്; ഡോ​ള​ർ അ​നി​യെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ​ത് ഫോ​റ​ൻ​സി​ക് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ലെ മോ​ഷ​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ട്ടോ​ളം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. ഷി​മോ​ഗ കൊ​പ്പ സ്വ​ദേ​ശി ഡോ​ള​ർ അ​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ൽ​കു​മാ​ർ (38), താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി ജ​യിം​സ്(57) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

50ൽ ​അ​ധി​കം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഡോ​ള​ർ അ​നി​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് അ​ഴ​കൊ​ടി​യി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

മാ​ർ​ച്ച് 24ന് ​ആ​യി​രു​ന്നു ഡോ​ള​ർ അ​നി സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​ൻ വി​നോ​ദ് ഭ​ട്ട​ത്തി​രി​പ്പാ​ടി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 20 പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. വീ​ട്ടു​കാ​ർ യാ​ത്ര​പോ​യ സ​മ​യം നോ​ക്കി വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം.

മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ജ​യിം​സ് ആ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ്ര​തി ഡോ​ള​ർ‌ അ​നി​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കാ​യി ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് ഒ​ളി​വി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും ത​മി​ഴ്നാ​ട് പോ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ ഇ​യാ​ൾ അ​വി​ടെ നി​ന്നും മു​ങ്ങി. തു​ട​ർ​ന്ന് തേ​നി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടിയത്. 

 

Kerala

മു​സ്‌​ലിം ലീ​ഗി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ; കോ​ൺ​ഗ്ര​സി​ന് പ​രി​ഹാ​സ​വു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യു​ള്ള വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ൽ മു​സ്‌​ലിം ലീ​ഗി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി. മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഏ​ത് സ​ത്ക​ർ​മ​ത്തോ​ടു​മു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം ക​മ്യു​ണി​സ്റ്റു​കാ​ര​ന്‍റെ ശൈ​ലി​യാ​ണെ​ന്ന് ബി​നീ​ഷ് പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലൂ​ടെ ആ​യി​രു​ന്നു ബി​നീ​ഷ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ദു​ര​ന്തം അ​തി​ജീ​വി​ച്ച​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ലാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി അ​ഭി​ന​ന്ദ​നം അ​റി​ച്ച​ത്. രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ​ക്ക​പ്പു​റം കൈ​വി​ട്ടു​പോ​യ ജീ​വി​ത​ങ്ങ​ളെ തി​രി​കെ​പ്പി​ടി​ക്കാ​ൻ കാ​ണി​ച്ച വ​ലി​യ മ​ന​സി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നാ​യി​രു​ന്നു ബി​നീ​ഷ് കു​റി​ച്ച​ത്.

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ മു​സ്‌​ലിം ലീ​ഗി​നെ അ​ഭി​ന​ന്ദി​ച്ച ബി​നീ​ഷ് കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. വീ​ടെ​വി​ടെ കോ​ൺ​ഗ്ര​സേ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച​ത്.

പോസ്റ്റിന്‍റെ പൂർണരൂപം; 

 

മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഏ​ത് സ​ത്ക​ർ​മ്മ​ത്തോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന​താ​ണ് ഒ​രു യ​ഥാ​ർ​ത്ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്റെ ശൈ​ലി. വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി മു​സ്ലിം ലീ​ഗ് ഏ​റ്റെ​ടു​ത്ത ഈ ​ഉ​ദ്യ​മം പൂ​ർ​ണ്ണ വി​ജ​യ​ത്തി​ൽ എ​ത്തി​യ​തി​ൽ ഏ​റെ സ​ന്തോ​ഷം. ‌

രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ​ക്ക​പ്പു​റം, കൈ​വി​ട്ടു​പോ​യ ജീ​വി​ത​ങ്ങ​ളെ തി​രി​കെ​പ്പി​ടി​ക്കാ​ൻ നി​ങ്ങ​ൾ കാ​ണി​ച്ച ഈ ​വ​ലി​യ മ​ന​സ്സി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​വാ​ദ്യ​ങ്ങ​ൾ. അ​പ്പോ​ഴും ഒ​രു ചോ​ദ്യം അ​വി​ടെ ത​ന്നെ നി​ൽ​ക്കു​ന്നു വീ​ടെ​വി​ടെ കോ​ൺ​ഗ്രെ​സ്സെ.

Kerala

വ​യ​നാ​ട്ടി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ 'സ്നേ​ഹ​വീ​ടു​ക​ൾ' സ​മ​ർ​പ്പി​ച്ചു; പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചെ​ന്ന് സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന 'സ്നേ​ഹ​വീ​ട്' പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളു​ടെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ന്നു. പ​ണി പൂ​ർ​ത്തി​യാ​യ 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ഗൃ​ഹ​പ്ര​വേ​ശ​വു​മാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ആ​കെ 105 വീ​ടു​ക​ളാ​ണ് ലീ​ഗ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 51 എ​ണ്ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി 54 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മേ​യ് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ അ​റി​യി​ച്ചു. വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ക മാ​ത്ര​മ​ല്ല, ഓ​രോ വീ​ടി​നും ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ, ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് എ​ന്നി​വ​യും ലീ​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ട​ക വീ​ടു​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.

ഇ​തൊ​രു രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ പു​ണ്യ​പ്ര​വ​ർ​ത്തി​യാ​ണി​തെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ക്രൗ​ഡ് ഫ​ണ്ടിം​ഗ് വ​ഴി​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ച്ച​ത്. വീ​ടു​ക​ൾ​ക്ക് പു​റ​മേ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ടൗ​ൺ​ഹാ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ടൗ​ൺ​ഷി​പ്പ് സൗ​ക​ര്യ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ വ​രും.

കോ​ൺ​ഗ്ര​സി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണം സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ച്ച​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഭൂ​മി ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സും ലീ​ഗും. എ​ന്നാ​ൽ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ന്തം നി​ല​യി​ൽ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

വ​യ​നാ​ട്ടി​ൽ പി​ക്ക്അ​പ്പ് ജീ​പ്പി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

വ​യ​നാ​ട്: പി​ക്ക്അ​പ്പ് ജീ​പ്പി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കോ​ളി​യാ​ടി സ്വ​ദേ​ശി ജി​ലി വി​ൽ​സ​ൺ(49) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 8.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​ള്ളി​യി​ലേ​ക്ക് പോ​കു​വാ​നാ​യി കാ​ർ വീ​ട്ടി​ൽ​നി​ന്നും പ്ര​ധാ​ന​റോ​ഡി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ ബ​ത്തേ​രി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന പി​ക്ക്അ​പ്പ് ജീ​പ്പ് കാ​റി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജി​ലി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ജി​ലി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ. കോ​ളി​യാ​ടി യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് ജി​ലി.

Kerala

ടൗ​ണ്‍​ഷി​പ്പി​ലെ വീ​ട്ടി​ൽ ചോ​ര്‍​ച്ച; മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി കെ.​രാ​ജ​ൻ വ​ന്ന​ത് നാ​ട​ക​മാ​ണ്.

ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ക​ല്ല് ഇ​ട്ട​തി​ന് ശേ​ഷം അ​ടു​ത്ത ദി​വ​സം വീ​ട് വെ​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. സ​ർ​ക്കാ​ർ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട​ല്ലോ. ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ട​ത്തി​യ​ത് ഉ​ദ്ഘാ​ട​ന നാ​ട​കം മാ​ത്ര​മാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ക​ബ​ളി​പ്പി​ച്ചു. വ​യ​നാ​ട് പു​ന​ര​ധി​വാ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തോ​ല്‍​പ്പെ​ട്ടി ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കൊ​ട​ശേ​രി അ​ലി​യു​ള്‍ താ​ഹി​ര്‍(29), ന്യൂ ​മാ​ഹി മ​ണി​യൂ​ര്‍ എം. ​സ​ഫ​നി​ദ് (32), തി​രൂ​ര്‍ പെ​രു​മ​ണ്ണ വ​ട്ട​പ്പ​റ​മ്പി​ല്‍ വി.​വി. സെ​യ്ഫു​ദ്ദീ​ന്‍(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് 88.141 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ന​ട​ത്തു​ന്ന തു​ണി​ക്ക​ച്ച​വ​ട​ത്തി​ന് മ​റ​വി​ല്‍ വ​ന്‍ തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് അ​ലി​യു​ള്‍ താ​ഹി​റെ​ന്ന് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ലും പ​ര​പ്പ​ന​ങ്ങാ​ടി​യി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ണ്ട്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

തൊഴിലാളികൾ കുറവ്; വിചാരിച്ചതുപോലെ നീങ്ങാതെ വയനാട് ടൗണ്‍ഷിപ് നിര്‍മാണം

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.

ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്‌ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.

അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.

സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.

കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്‍റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.

പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്‍റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.

പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കി.

2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര്‍ ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.

അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.

Kerala

വയനാട്ടില്‍ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: കെ.എല്‍. പൗലോസ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്.

കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്നും മാനന്തവാടി നിലനിര്‍ത്താമെന്നുമുള്ളത് എല്‍ഡിഎഫിന്‍റെ വ്യാമോഹം മാത്രമാണെന്ന് ദീപിക ഡോട്ട്കോമിനോട് സംസാരിക്കവേ പൗലോസ് പറഞ്ഞു.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് വയനാട്ടിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും. കാലങ്ങളായി ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. സ്ഥാനാര്‍ഥികളുടെ മേന്മകള്‍ക്കും പോരായ്മകള്‍ക്കുമല്ല ഇക്കുറി സമ്മതിദായകര്‍ പ്രാമുഖ്യം നല്‍കിയത്.

കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍പ്പെട്ടവരുടെ ധിക്കാത്തിനും ധാര്‍ഷ്ട്യത്തിനും മറുപടി നല്‍കണമെന്ന ചിന്തയില്‍ ഊന്നിയാണ് ജില്ലയിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതിനാല്‍ത്തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പുഫലത്തില്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ആശങ്കയില്ല.

ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് നേരിയ കുറവുണ്ടായേക്കാം. ബാലകൃഷ്ണന്‍ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയില്‍ എത്തുമെന്നതില്‍ സന്ദേഹമില്ല. നിയോജകമണ്ഡലത്തില്‍പ്പെടുന്നതില്‍ മീനങ്ങാടി പഞ്ചായത്തില്‍ മാത്രമായിരിക്കും എല്‍ഡിഎഫിന് മേല്‍ക്കൈ.

മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ബാലകൃഷ്ണന്‍ കുറഞ്ഞത് 2,000 വോട്ടിന് മുന്നിലായിരിക്കും. മുള്ളന്‍കൊല്ലിയില്‍ മുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ ബാധിച്ചിട്ടില്ല. പുല്‍പ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1,000ന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പാണ്.

ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഏകദേശം 2,500 വോട്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അമ്പലവയലില്‍ 1,500 ഉം നെന്‍മേനിയില്‍ 2,000 ഉം പൂതാടിയില്‍ 1,000 ഉം വോട്ട് ലീഡ് ഉണ്ടാകും. നൂല്‍പ്പുഴയില്‍ 500 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും. മീനങ്ങാടിയില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം 1,000 വോട്ട് കവിയില്ല.

മാനന്തവാടി മണ്ഡലത്തില്‍ തിരുനെല്ലി പഞ്ചായത്തിലും ചിലപ്പോള്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തുക. മറ്റു പഞ്ചായത്തുകളില്‍ യുഡിഎഫിന് അനുകൂലമായിരുന്നു വോട്ട് ഒഴുക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഒ.ആര്‍. കേളുവിനോട് വോട്ടര്‍മാര്‍ക്ക് പ്രത്യേക വിരോധം ഇല്ലെങ്കിലും ഭരണവിരുദ്ധ വികാരം മണ്ഡലത്തിലും ശക്തമാണ്.

ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലിയില്‍ എല്‍ഡിഎഫ് 4,000 വരെ വോട്ടിന് മുന്നിലായേക്കാം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് നില്‍ക്കും. പരമാവധി 500 വോട്ടിന്‍റെ മേല്‍ക്കൈ നഗരസഭയില്‍ എല്‍ഡിഎഫിന് കിട്ടിയേക്കാം. എന്നാല്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കുറഞ്ഞത് 3,000 ഉം എടവകയില്‍ 2,500 ഉം തൊണ്ടര്‍നാടിലും തവിഞ്ഞാലിലും 1,000 വീതവും പനമരത്ത് 2,000 ഉം വോട്ട് ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന് ഉണ്ടാകും.

കല്‍പ്പറ്റ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ടി. സിദ്ദിഖ് ഭൂരിപക്ഷം രണ്ടിരട്ടിയായി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തില്‍പ്പെടുന്നതില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മാത്രം എല്‍ഡിഎഫ് ഒരുപക്ഷേ മുന്നിലെത്തിയേക്കാം. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാഥി ബഹുദൂരം മുന്നിലായിരിക്കും.

തുരങ്കപാത നിര്‍മാണം, പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാകുന്ന ടൗണ്‍ഷിപ് എന്നിവയുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരില്‍ ഏശിയതേയില്ല. വോട്ട് എണ്ണല്‍ കഴിയുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൗലോസ് പറഞ്ഞു.

Kerala

നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ്. ക​ണ്ണൂ​ർ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​ധ്യാ​പ​ക​രി​ൽ‌ നി​ന്ന് ഉ​ൾ​പ്പെ​ടെ ക്രൂ​ര​മാ​യ ജാ​തി അ​ധി​ക്ഷേ​പം നി​ധി​ൻ നേ​രി​ട്ടി​രു​ന്ന​താ​യി കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ധി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് റൂം ​പോ​ലും നി​ധി​നെ ആ​ക്ര​മി​ക്കാ​നു​ള്ള ഇ​ട​മാ​യി മാ​റി​യെ​ന്നും ഗേ​റ്റി​നു പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ധ്യാ​പ​ക​ർ കൈ​യും കാ​ലും വെ​ട്ടും എ​ന്നും പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ നി​ധി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

 

Kerala

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ച​ത്തു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ​ന​മ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ച​ത്തു. വ​നം​വ​കു​പ്പ് വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

മൂ​ന്ന് ആ​ടു​ക​ളെ പു​ലി കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. കു​പ്പാ​ടി മൃ​ഗ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ലി ച​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

പി​ടി​കൂ​ടി​യ പു​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. പു​ലി​യെ അ​വ​ശ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും പു​ലി​യു​ടെ ജ​ഡം വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

വ​യ​നാ​ടി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹാ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല: പ്രി​യ​ങ്ക ഗാ​ന്ധി

പ​ടി​ഞ്ഞാ​റ​ത്ത​റ(​വ​യ​നാ​ട്): വ​യ​നാ​ടി​ന്‍റെ വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ എം​പി എ​ന്ന നി​ല​യി​ല്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പി​ന്തു​ണ കി​ട്ടു​ന്നി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. യു​ഡി​എ​ഫ് ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ടി. ​സി​ദ്ദി​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പ​ത്തു വ​ര്‍​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വ​നാ​ര്‍​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം, വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ, ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്രാ​വി​ല​ക്ക്, താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത അ​വ​സ്ഥ എ​ന്നി​വ ജി​ല്ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. ഇ​വ​യു​ടെ പ​രി​ഹാ​ര​ത്തി​ന് സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം.

യു​ഡി​എ​ഫി​ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നാ​യാ​ല്‍ ജി​ല്ല​യി​ല്‍ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ല്‍ ട്രൈ​ബ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സ്ഥാ​പി​ക്കും. പ​ട്ടി​ക​വ​ര്‍​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​സ്‌​കാ​രം, പാ​ര​മ്പ​ര്യം, ഭാ​ഷ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​വും പ​രി​പോ​ഷ​ണ​വും യൂ​ണി​വേ​ഴ്‌​സി​റ്റി മു​ഖേ​ന ന​ട​ത്തും. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ഭൂ​മി വാ​ങ്ങു​ന്ന​തു​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഭ​ര​ണ​ക​ക്ഷി​ക​ള്‍ ലാ​ഭം കൊ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ലിം മേ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ത​രി​യോ​ട് കാ​വും​മ​ന്ദം കോ​മ​ത്തൊ​ടി വീ​ട്ടി​ല്‍ യ​ദു കൃ​ഷ്ണ​ൻ(18) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ​മാ​ന​കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​ന് യ​ദു കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും പി​ടി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ‍​യു​ന്നു. എ​ന്നാ​ൽ അ​ന്ന് പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു പ്ര​തി ആ​ദ്യം പി​ടി​യി​ലാ​യ​ത്.

2026 മാ​ർ‌​ച്ചി​ൽ വീ​ണ്ടും പ്ര​തി കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ക​യും പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യും ടെ​ലി​ഗ്രാം വ​ഴി​യു​മാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​ക​ളു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ച്ഛ​ന്‍റെ ന​മ്പ​ർ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ഇ​റാ​നി​ല്‍ പോ​യ ഫാ​ദു​ഷ​യെ​ക്കു​റി​ച്ചു വി​വ​ര​മി​ല്ല; തൂ​വ​ശേ​രി വീ​ട് ഒ.​ആ​ര്‍. കേ​ളു സ​ന്ദ​ര്‍​ശി​ച്ചു

കാ​ട്ടി​ക്കു​ളം(​വ​യ​നാ​ട്): പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് ഇ​റാ​നി​ല്‍ പോ​യ ഫാ​ദു​ഷ ഫ​ര്‍​ഹാ​നെ​ക്കു​റ​ച്ചു​ള്ള ചി​ന്ത​യി​ല്‍ ഉ​രു​കു​ന്ന എ​ട​യൂ​ര്‍​കു​ന്ന് തൂ​വ​ശേ​രി വീ​ട്ടി​ല്‍ മ​ന്ത്രി​യും മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഒ.​ആ​ര്‍. കേ​ളു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഫാ​ദു​ഷ​യു​ടെ പി​താ​വ് ഷം​സു​ദ്ദീ​നെ​യും മാ​താ​വ് റ​ഹി​യാ​ന​ത്തി​നെ​യും അ​ദ്ദേ​ഹം ആ​ശ്വ​സി​പ്പി​ച്ചു.

ആ​ഴ്ച​ക​ളാ​യി ഫാ​ദു​ഷ​യെ​ക്കു​റി​ച്ച് വി​വ​രം ഇ​ല്ലാ​ത്ത കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 27നാ​ണ് ഫാ​ദു​ഷ അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. ജ​യ്പൂ​രി​ലെ സ്വ​കാ​ര്യ ഷി​പ്പിം​ഗ് ക​മ്പ​നി കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യു​ന്ന ക​പ്പ​ലി​ല്‍ തു​ര്‍​ക്കി​യി​ലേ​ക്ക് ച​ര​ക്ക് ക​യ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ യാ​ത്ര പു​റ​പ്പെ​ടു​മെ​ന്നു​മാ​ണ് അ​ന്ന് പ​റ​ഞ്ഞ​ത്.

അ​ടു​ത്ത​ദി​വ​സം യു​ദ്ധം തു​ട​ങ്ങി. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് വി​ളി എ​ത്തി​യി​ട്ടി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഫാ​ദു​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. ഫാ​ദു​ഷ​യു​ടെ നി​ല എ​ന്തെ​ന്ന് അ​റി​യാ​തെ വേ​ദ​ന​യി​ലാ​ണ് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും.

Kerala

വീ​ടി​ന് തീ​പി​ടി​ച്ചു; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ല്‍​പ്പ​റ്റ: വീ​ടി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വീ​ടി​ന്‍റെ കി​ട​പ്പു മു​റി​യ​ട​ക്കം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്.

കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും.

Kerala

മ​ര​ത്തി​ല്‍ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ൻ മ​രി​ച്ചു

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ മ​ര​ത്തി​ല്‍ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. അ​മ്പ​ല​വ​യ​ലി​ന​ടു​ത്ത ചു​ള്ളി​യോ​ട് സ്വ​ദേ​ശി മു​ക്കി​ലാ​ല്‍ സ​ജി (45) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സ​ജി മ​ര​ത്തി​ൽ‌ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​റ​മ്പി​ലെ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​യെ അ​യ​ല്‍​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ആ​ദ്യം വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10ഓ​ടെ അ​മ്പ​ല​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Kerala

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

മാനന്തവാടി: നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. സഹായാത്രികനു ഗുരുതര പരിക്കേറ്റു. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍(19)ആണ് മരിച്ചത്.

പരിക്കേറ്റ ഷാണമംഗലം ഉന്നതിയിലെ കമലിനെ(20) മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇരുമ്പുപാലത്തിന് സമീപമാണ് അപകടം. അപ്പപ്പാറയ്ക്കടുത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കരിയന്‍-തങ്കമണി ദമ്പതികളുടെ മകനാണ് തരുണ്‍. സഹോദരങ്ങള്‍: തരുണ, തരുണ്യ.

Sports

വ​യ​നാ​ട​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ ക​ഥ; നി​ത്യ ലൂ​ര്‍​ദ് കേ​ര​ള​ത്തി​ന്‍റ അ​ഭി​മാ​ന താ​രം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട​ന്‍ മ​ല​നി​ര​യി​ല്‍ നി​ന്നും പൂ​നെ​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ നി​ത്യ ലൂ​ര്‍​ദി​ന്‍റെ ബാ​റ്റി​ല്‍ നി​ന്നും റ​ണ്ണൊ​ഴു​കി കേ​ര​ളം വി​ജ​യ​തീ​ര​മ​ണി​ഞ്ഞ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ര്‍ ഇ​പ്പു​റ​ത്ത് മാ​ന​ന്ത​വാ​ടി​യി​ലെ വ​ട്ട​ക്കു​നി ഇ​ളേ​ക്കാ​വി​ല്‍ വീ​ട്ടി​ല്‍ ആ​വേ​ശ​ത്തി​ര​യി​ള​ക്കം. ഇ​തൊ​രു വ​യ​നാ​ട​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ ക​ഥ​യാ​ണ്.

പി​താ​വ് കൂ​ലി​പ്പ​ണി ചെ​യ്തു ല​ഭി​ക്കു​ന്ന ചെ​റി​യ​വ​രു​മാ​ന​ത്തി​ല്‍ നി​ന്നും മ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി പ​ണം ക​ണ്ടെ​ത്തി വി​ജ​യ​കു​തി​പ്പു ന​ട​ത്തി​യ നി​ത്യ ലൂ​ര്‍​ദ് എ​ന്ന ഈ ​വ​യ​നാ​ട​ന്‍ പെ​ണ്‍​ക​രു​ത്ത് കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​ണ്. അ​ണ്ട​ര്‍ 23 വ​നി​താ ഏ​ക​ദി​ന​ത്തി​ല്‍ ഒ​ഡീ​ഷ​യ​ക്കെ​തി​രേ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച നേ​രി​ട്ട കേ​ര​ള​ത്തി​നു വേ​ണ്ടി പോ​രാ​ട്ടം ന​ട​ത്തി​യ ഓ​ള്‍ റൗ​ണ്ട​റാ​ണ് വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ നി​ത്യ ലൂ​ര്‍​ദ്.

73 റ​ണ്‍​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ന്ന നി​ത്യ​യു​ടെ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന് ത്ര​സി​പ്പി​ക്കു​ന്ന ജ​യം സ​മ്മാ​നി​ച്ച​ത്. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി വ​ട്ട​ക്കു​നി ഇ​ളേ​ക്കാ​വി​ല്‍ ജോ​ണ്‍​സ​ണ്‍- മേ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​ത്തെ ആ​ളാ​ണ് നി​ത്യ. നി​ത്യ ലൂ​ര്‍​ദ് എ​ന്ന പേ​രി​ട്ട​തി​നു പി​ന്നി​ലു​മു​ണ്ടൊ​രു ക​ഥ. സ​ഹോ​ര​ന്‍ ജോ​മോ​ന്‍റെ പേ​രി​നോ​ട് ചേ​ര്‍​ച്ച​യു​ള്ള ജോ​മോ​ള്‍ എ​ന്ന പേ​രി​ടാ​നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ ആ​ദ്യ തീ​രു​മാ​നം.

എ​ന്നാ​ല്‍ സ​ഹോ​ദ​രി നീ​തു​വി​ന്‍റെ പേ​രി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള നി​ത്യ എ​ന്ന പേ​രി​ട്ടാ​ലോ എ​ന്നാ​യി പി​ന്നീ​ട് ആ​ലോ​ച​ന. ഒ​ടു​വി​ല്‍ നി​ത്യ​യെ​ന്ന പേ​രി​ടാ​ന്‍ വീ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ചു. മാ​മോ​ദീ​സ​യ്ക്കാ​യി പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​കാ​രി​യ​ച്ച​ന്‍ നി​ത്യ എ​ന്ന പേ​രി​നൊ​പ്പം ലൂ​ര്‍​ദ് എ​ന്നു കൂ​ടി ഇ​ട്ടു​കൂ​ടെ എ​ന്ന ചോ​ദ്യം മു​ന്നോ​ട്ടു​വെ​ച്ചു. കു​ടും​ബാ​ഗം​ങ്ങ​ള്‍​ക്ക് എ​ല്ലാം ഇ​തി​നോ​ട് യോ​ജി​പ്പാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് നി​ത്യ ലൂ​ര്‍​ദ്ദ് എ​ന്ന പേ​രു ന​ൽ​കി​യ​ത്

ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് നി​ത്യ ക്രി​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. മാ​ന​ന്ത​വാ​ടി തൃ​ശേ​രി സ്‌​കൂ​ളി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യ ന​വാ​സാ​ണ് ക്രി​ക്ക​റ്റി​ലേ​യ്ക്ക് നി​ത്യ​യെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ക്ലാ​സി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന​ചോ​ദ്യ​ത്തി​ന് ഉ​ണ്ടെ​ന്ന മ​റു​പ​ടി നി​ത്യ ന​ൽ​കി. ക്ലാ​സ് ക​ട്ടു ചെ​യ്തു​പോ​കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യം ഇ​തി​നെ ക​ണ്ട​ത്.

എ​ന്നാ​ല്‍ നി​ത്യ​യു​ടെ ഓ​ള്‍ റൗ​ണ്ട​ര്‍ പ്ര​ക​ട​നം ഈ ​ക്രി​ക്ക​റ്റ് താ​ര​ത്തി​ന് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. എ​ട്ടാം ക്ലാ​സി​ല്‍ വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി അ​ക്കാ​ദ​മിയി​ല്‍ പ​രി​ശീ​ല​നം. ഒ​മ്പ​താം ക്ലാ​സി​ല്‍ കോ​ട്ട​യം സെ​ന്‍റ് എ​ഫ്രേം​സി​ലെ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ​ത്തി. ജി​ജി ജോ​മോ​ന്‍ ആ​യി​രു​ന്നു പ​രി​ശീ​ല​ക​ന്‍. 10-ാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ 16 വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു.

പ്ല​സ് വ​ണ്‍ പ​ഠ​നം വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്‌​കൂ​ളി​ലാ​യി​രു​ന്നു. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ കൃ​ഷ്ണ​ഗി​രി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം ദീ​പ്തി, ജ​സ്റ്റി​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡി​ഗ്രി സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ആ​ദ്യ​മാ​യി വ​നി​താ കേ​ര​ളാ ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. ക​രി​യ​റി​ലെ ആ​ദ്യ അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ് നി​ത്യ ലൂ​ര്‍​ദ് പൂ​നെ​യി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

പി​താ​വി​നും സ​ഹോ​ദ​ര​നും ക്രി​ക്ക​റ്റ് ക​ളി ഏ​റെ താ​ത്പ​ര്യ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​നൊ​പ്പം ക്രി​ക്ക​റ്റ് ക​ളി കാ​ണാ​ന്‍ പോ​യി താ​നും ക്രി​ക്ക​റ്റി​ലേ​ക്ക് കൂ​ടു​ത​ല്‍ ഇ​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു നി​ത്യ ലൂ​ര്‍​ദ് പ​റ​ഞ്ഞു. ഡി​ഗ്രി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ നി​ത്യ ഉ​പ​രി​പ​ഠ​ന​ത്തി​നും ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നു​മാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Kerala

വ​യ​നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ബൈ​ക്കും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ക​ല്ലോ​ടി പ​ട​ക്കൂ​ട്ടി​ൽ വി​നീ​തി​ന്‍റെ ഭാ​ര്യ സ്റ്റെ​ഫി (33) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ട്രാ​വ​ല​റും ക​ല്ലോ​ടി​ക്ക് സ​മീ​പം അ​യി​ല​മൂ​ല മെ​തി​യ​റ​യി​ൽ വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​മു​ണ്ട സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീഷ് മീ​ഡി​യം സ്കൂ​ളിലെ അ​ധ്യാ​പി​ക​യാ​ണ്. അ​യി​ല​മൂ​ല ക​ള​രി​ക്ക​ൽ അ​പ്പ​ച്ച​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ സ്റ്റെ​ഫി​യു​ടെ ഭ​ർ​ത്താ​വ് വി​നീ​തി​നും മ​ക​ൻ ഇ​യാ​നും പ​രി​ക്കേ​റ്റി​രു​ന്നു.

District News

വ​യ​നാ​ട​ൻ കാ​ടു​ക​ൾ​ക്ക് വീ​ണ്ടും ഹ​രി​ത​ഭം​ഗി; മു​ള​ങ്കാ​ടു​ക​ൾ പു​ന​ർ​ജ്ജീ​വ​ന​ത്തി​ലേ​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ന​ശി​ച്ച മു​ള​ക​ൾ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ മു​ള​ച്ചു. വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ്യ​സ്രോ​ത​സാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​നം​വ​കു​പ്പ്.

പ​ണ്ടു​കാ​ല​ത്ത് വ​യ​നാ​ട​ൻ കാ​ടു​ക​ളു​ടെ ഹ​രി​ത​ഭം​ഗി​ക്ക് മു​ഖ്യ​കാ​ര​ണ​മാ​യി​രു​ന്ന മു​ള​ങ്കാ​ടു​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും പു​ന​ർ​ജ്ജീ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.
നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ള​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി വ​ള​രാ​ൻ തു​ട​ങ്ങി. ഒ​രു കാ​ല​ത്ത് വ​യ​നാ​ട​ൻ കാ​ടു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​യി നി​ല​നി​ന്നി​രു​ന്ന മു​ള​ങ്കാ​ടു​ക​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​ഴ​ക്ക​വും മൂ​ലം വ​ലി​യ തോ​തി​ൽ ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളോ​ളം കാ​ടു​ക​ളി​ൽ മു​ള​ക​ൾ കാ​ണാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം മു​ത​ൽ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പു​തു​താ​യി മു​ള​ക്കാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

മു​ള​ക​ൾ​ക്ക് പു​റ​ത്ത് മു​ള്ളു​ക​ൾ നി​റ​ഞ്ഞ ക​വ​ചം പോ​ലെ വ​ള​രു​ക​യും ന​ടു​വി​ൽ നി​ന്ന് പു​തു​മു​ള​ക​ൾ ഉ​യ​രു​ക​യും ചെ​യ്യും. ഈ ​സ്വ​ഭാ​വം കാ​ര​ണം വ​ന്യ​ജീ​വി​ക​ൾ​ക്കോ മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്കോ മു​ള​യു​ടെ പു​തി​യ​കൂ​ന്പ് ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. പ്ര​കൃ​തി​ദ​ത്ത​മാ​യ ഈ ​സം​ര​ക്ഷ​ണ രീ​തി​യാ​ൽ മു​ള​ക​ൾ കൂ​ട്ട​ത്തോ​ടെ വ​ള​രു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കാ​ട്ടി​ൽ കാ​ണു​ന്ന​ത്. മു​ത്ത​ങ്ങ കാ​ടു​ക​ളി​ൽ ഇ​തി​നോ​ട​കം വ​ള​രെ ഉ​യ​ര​ത്തി​ൽ മു​ള​ക​ൾ വ​ള​ർ​ന്ന് ക​ഴി​ഞ്ഞ​താ​യി വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണാം.

ഇ​ത്ത​ര​ത്തി​ൽ മു​ള​ക്കാ​ടു​ക​ൾ വ്യാ​പ​ക​മാ​യി വ​ള​രു​ന്ന​ത് വ​ന്യ​ജീ​വി​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽ ത​ന്നെ സു​ല​ഭ​മാ​യ ഭ​ക്ഷ്യ​സ്രോ​ത​സാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യും ഉ​യ​രു​ന്നു.വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മു​ള​ങ്കാ​ടു​ക​ളു​ടെ വ​ള​ർ​ച്ച കൂ​ടു​ത​ൽ വ്യാ​പ​ക​മാ​കു​ക​യാ​ണെ​ങ്കി​ൽ വ​യ​നാ​ട​ൻ കാ​ടു​ക​ൾ​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലെ ഹ​രി​ത​ഭം​ഗി വീ​ണ്ടും തി​രി​കെ ല​ഭി​ക്കു​മെ​ന്ന് വ​ന​പ​രി​സ​ര​ങ്ങ​ളി​ലു​ള്ള​വ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Kerala

മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു; മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മ ചോ​ദി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വാ​ദ​ത്തി​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലും മ​മ്മൂ​ട്ടി​യോ​ട് പ​ര​സ്യ ക്ഷ​മാ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മ​മ്മൂ​ട്ടി​യു​ടെ മ​ന​സി​ന് വി​ഷ​മം ഉ​ണ്ടാ​യ​തി​ൽ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​ന്ന മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​മ്മൂ​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നും കേ​ര​ള​ത്തി​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് മ​മ്മൂ​ട്ടി. പെ​രു​മ്പ​ളം പാ​ല​ത്തെ മ​മ്മൂ​ട്ടി പ്ര​കീ​ർ​ത്തി​ച്ചി​രു​ന്നു. ടൗ​ണ്‍​ഷി​പ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മ​മ്മൂ​ട്ടി ഇ​ട​പെ​ട്ട​ത് സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രെ​യും അ​റി​യി​ച്ച​ശേ​ഷ​മ​ല്ല വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് കാ​ണാ​ൻ മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്താ​ണ് മ​മ്മൂ​ട്ടി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ആ​രെ​യും അ​റി​യി​ക്കാ​ത്ത യാ​ത്ര​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടേ​തെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു.

ത​ന്‍റെ സ​ന്ദ​ർ​ശ​നം മ​റ്റൊ​രു ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും വി​വാ​ദ​മാ​കു​മെ​ന്നും ക​രു​തി​യാ​ണ് മ​മ്മൂ​ട്ടി അ​ത്ത​ര​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് സ്വ​കാ​ര്യ​മാ​യി കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ എ​ന്തി​നേ​യും വി​വാ​ദ​മാ​ക്കു​ന്ന ചി​ല​രു​ണ്ട്. മ​മ്മൂ​ട്ടി സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞ കാ​ര്യം ക്യാ​മ​റ വ​സ്ത്ര​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന​വ​ര്‍ വി​വാ​ദ​മാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Kerala

സ്നേഹസ്പർശനം തൊട്ടറിയാൻ വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയെത്തി

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.

'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന്‍ ടൗണ്‍ഷിപ്പിന്‍റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്‍റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.

ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്‍ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്‍റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്‍കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Kerala

സിദ്ദിഖ് പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ല; മന്ത്രി കെ. രാജൻ

പാലക്കാട്: വയനാട്ടിലെ ദുരിതബാധിതർക്ക് കേരള സർക്കാർ നിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽദാന ചടങ്ങിൽ ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലെന്ന് മന്ത്രി കെ.രാജൻ. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരല്ല എന്ന് സർക്കാർ തെളിയിച്ചുവെന്നും രാജൻ കൂട്ടിച്ചേര്‍ത്തു.

എന്നാൽ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീടുകൾ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്.

ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎ. ആദ്യം വീട് വച്ച് നൽകിയത് മുസ്‍ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നൽകുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്നും സതീശൻ വ്യക്തമാക്കി.

Kerala

കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി; ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന പ​രാ​മ​ർ​ശം ഒ​ഴു​വാ​ക്കാ​മാ​യി​രു​ന്നു: ടി. സി​ദ്ദി​ഖ് എം​എ​ൽ​എ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലു​ണ്ടാ​യ കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്ന് ടി ​സി​ദ്ദി​ഖ് എം​എ​ൽ​എ. കൂ​വ​ൽ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ ഒ​രാ​ള് പോ​ലും ത​നി​ക്കെ​തി​രെ അ​സ്വ​സ്ഥ​ത​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രെ​ല്ലാം കൈ​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ക്കി വി​ളി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ അ​സ്വ​സ്ഥ​ത താ​ൻ ക​ണ​ക്കാ​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്.

ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ദു​ര​ന്ത ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ൽ ഉ​ള്ള വി​ഭാ​ഗീ​യ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​ദ്ദി​ഖ് പ്ര​തി​ക​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗി​ക​നാ​യ ചീ​ഫ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖി​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു കൂ​ക്കി​വി​ളി. ടൗ​ണ്‍​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​ക​രു​തെ​ന്ന് ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ച​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് കൈ‍​യ​ടി​ക​ളു​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ടി ​സി​ദ്ദി​ഖ് പ്ര​സം​ഗി​ച്ച​പ്പോ​ഴും കൂ​ക്കി​വി​ളി​യു​ണ്ടാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രി​നോ​ട് ചേ​ർ​ന്ന് നി​ന്നാ​ണ് എ​ല്ലാ​വ​രും ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​നി​യും ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സി​ദ്ദി​ഖ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

District News

വ​യ​നാ​ടി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: കാ​യി​ക വി​ക​സ​ന രം​ഗ​ത്ത് വ​യ​നാ​ടി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ൾ.2022 സെ​പ്റ്റം​ബ​റി​ൽ മു​ണ്ടേ​രി മ​ര​വ​യ​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എം.​കെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ജി​ല്ലാ സ്റ്റേ​ഡി​യ​മാ​ണ് ഇ​തി​ലൊ​ന്ന്. ഇ​ന്ന​ലെ അ​ന്പി​ലേ​രി​യി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ച ഓം​കാ​ര​നാ​ഥ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ണ് ര​ണ്ടാ​മ​ത്തേ​ത്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മു​ള്ള​താ​ണ് ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ളും. ക​ൽ​പ്പ​റ്റ ടൗ​ണി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ളും. 18.67 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ജി​ല്ലാ സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ എ​ട്ട് ലൈ​നു​ക​ളു​ള്ള 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, സ്വാ​ഭാ​വി​ക പ്ര​ത​ല​ത്തോ​ടു​കൂ​ടി​യ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, 26,900 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വി​ഐ​പി ലോ​ഞ്ച്, ഓ​ഫീ​സ് മു​റി​ക​ൾ, 9,400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ടം, പൊ​തു ശൗ​ചാ​ല​യം, ജ​ല​വി​ത​ര​ണ സം​വി​ധാ​നം, മ​ഴ​വെ​ള്ള സം​ഭ​ര​ണി, 9,500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു നി​ല​ക​ളി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

1987ൽ ​അ​ന്ന​ത്തെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ലാ​ന്‍റ​റു​മാ​യ എം.​ജെ. വി​ജ​യ​പ​ദ്മ​നാ​ണ് ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ വ​ക​യാ​യി സ്റ്റേ​ഡി​യ​ത്തി​നു ഭൂ​മി ല​ഭ്യ​മാ​ക്കി​യ​ത്.

എ​ട്ട് ഏ​ക്ക​ർ സ്ഥ​ലം വി​ല​യ്ക്കു​വാ​ങ്ങി അ​ദ്ദേ​ഹം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. 2016ലെ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

അ​ന്പി​ലേ​രി​യി​ൽ ന​ഗ​ര​സ​ഭ വി​ല​യ്ക്കു​വാ​ങ്ങി​യ​തും ധാ​ര​ണാ​പ​ത്ര​പ്ര​കാ​രം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കൈ​മാ​റി​യ​തു​മാ​യ അ​ഞ്ച് ഏ​ക്ക​റി​ലാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം. കി​ഫ്ബി​യി​ലൂ​ടെ 42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 2019ൽ ​അ​ന്ന​ത്തെ കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് ശി​ല​യി​ട്ട​ത്. 110 മീ​റ്റ​ർ നീ​ള​വും 40 മീ​റ്റ​ർ വീ​തി​യു​മു​ള്ള​താ​ണ് സ്റ്റേ​ഡി​യം.

ഒ​രേ​സ​മ​യം 13 കാ​യി​ക ഇ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ത്തി​നും സൗ​ക​ര്യ​മു​ണ്ട്. ര​ണ്ട് സ്വി​മ്മിം​ഗ് പൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ൽ ഒ​ന്ന് 90 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണ്. പ്രാ​ക്ടീ​സിം​ഗ് പൂ​ളാ​ണ് ര​ണ്ടാ​മ​ത്തേ​ത്. മ​ല​ബാ​റി​ൽ ര​ണ്ട് സ്വി​മ്മിം​ഗ് പൂ​ൾ ഉ​ള്ള ഏ​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ണ് അ​ന്പി​ലേ​രി​യി​ലേ​ത്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് മ​ര​വ​യ​ൽ ജി​ല്ലാ സ്റ്റേ​ഡി​യം. മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​നും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളും മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. വൈ​ത്തി​രി​യി​ൽ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന ഓം​കാ​ര​നാ​ഥ​ന്‍റെ പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് ന​ൽ​കി​യ​ത്.

നി​ര​വ​ധി സം​സ്ഥാ​ന​ത​ല മ​ത്സ​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ന​കം ജി​ല്ലാ സ്റ്റേ​ഡി​യം വേ​ദി​യാ​യ​ത്. കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന​ലെ മു​ത​ൽ ന​ട​ത്തു​ന്ന​ത് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

Sports

വയനാടിന്‍റെ കായിക മുഖം മാറ്റാൻ രണ്ട് സ്റ്റേഡിയങ്ങള്‍, മികച്ച സൗകര്യങ്ങൾ

കല്‍പ്പറ്റ: കായിക വികസന രംഗത്ത് വയനാടിനു മുതല്‍ക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങള്‍. 2022 സെപ്റ്റംബറില്‍ മുണ്ടേരി മരവയലില്‍ പ്രവര്‍ത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്ന് അമ്പിലേരിയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നാടിനു സമര്‍പ്പിച്ച ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് രണ്ടാമത്തേത്. അന്താരാഷ്‌ട്ര നിലവാരത്തില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കല്‍പ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും.

മികച്ച സൗകര്യങ്ങൾ

18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിര്‍മിച്ചത്. ദേശീയ നിലവാരത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനു പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്.

1987ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റും പ്ലാന്‍ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്. എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിനു സൗജന്യമായി നല്‍കുകയായിരുന്നു. 2016ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ സി.കെ. ശശീന്ദ്രന്‍റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്.

അമ്പിലേരിയില്‍ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2019ല്‍ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിനു ശിലയിട്ടത്.

110 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂള്‍ സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്. ഇതില്‍ ഒന്ന് 90 മീറ്റര്‍ നീളത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തിൽ‍ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറില്‍ രണ്ട് സ്വിമ്മിംഗ് പൂള്‍ ഉള്ള ഏക ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് അമ്പിലേരിയിലേത്.

 

Kerala

വ​യ​നാ​ടി​ന് ആ​ശ്വാ​സം; കോ​ൺ​ഗ്ര​സി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു

വ​യ​നാ​ട്: മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് നി​ര്‍​വ​ഹി​ച്ച​ത്.

ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ 100 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ധ​ന സ​ഹാ​യ​വും ച​ട​ങ്ങി​ല്‍ കൈ​മാ​റി. 40 പേ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്.

ദു​ര​ന്ത​ത്തെ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ധീ​ര​ത​യോ​ടെ നേ​രി​ട്ടു. ജാ​തി മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​നി​ന്നു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധീ​ര​ത​യാ​ണ് വ​യ​നാ​ട​ൻ ജ​ന​ത കാ​ണി​ച്ച​ത്. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് എ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പു​ന​ൽ​കി.

മു​സ്‌​ലീം ലീ​ഗി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​രു​ടെ വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ വ​യ​നാ​ട്ടി​ലെ ഓ​രോ കു​ടും​ബ​ത്തി​ലെ​യും അം​ഗ​ത്തെ പോ​ലെ​യാ​ണെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി എം​പി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ധൈ​ര്യം അ​സാ​മാ​ന്യ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ര​സ്പ​രം താ​ങ്ങാ​യാ​ണ് എ​ല്ലാ​വ​രും വ​യ​നാ​ട് ദു​ര​ന്ത​ത്തെ നേ​രി​ട്ട​ത്. ഞാ​ൻ അ​പ്പോ​ൾ നി​ങ്ങ​ളു​ടെ എം​പി​യാ​യി​രു​ന്നി​ല്ല. എ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​യി​രു​ന്നു അ​ന്ന് വ​യ​നാ​ട്ടി​ലെ എം​പി. ഇ​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ളു​ടെ എം​പി​യാ​ണ്. ഇ​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. ആ ​സ​മ​യ​ത്ത് നി​ങ്ങ​ൾ അ​നു​ഭ​വി​ച്ച സം​ഘ​ർ​ഷ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ കു​ടും​ബം പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ൻ ശ്ര​മി​ച്ച​തും ഞാ​ൻ അ​റി​ഞ്ഞി​ട്ടു​ണ്ട്.

നി​ങ്ങ​ളു​ടെ ഉ​റ്റ​വ​ർ കൂ​ടെ​യി​ല്ലാ​ത്ത ജീ​വി​തം ബു​ദ്ധി​മു​ട്ടാ​ണ്. കൃ​ഷി ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ജീ​വി​തം കൊ​ണ്ടു​പോ​കു​ന്ന മ​നു​ഷ്യ​നെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രെ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ക​രു​ത്ത​രാ​യ യു​വാ​ക്ക​ളെ​യും ഞാ​ൻ ഇ​വി​ടെ ക​ണ്ടു.

നി​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സി​ലു​ള്ള എ​ല്ലാ​വ​രും ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം പ്രാ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ എം​പി​മാ​രും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ക​ണ്ട് വ​യ​നാ​ട്ടി​ലെ ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഇ​തി​നു​വേ​ണ്ടി ക​ത്തെ​ഴു​തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​ധീ​ത​മാ​യി നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി വൈ​കി​യ​തി​ൽ വി​ഷ​മ​മു​ണ്ട്. എ​ന്നാ​ൽ സാ​ങ്കേ​തി​ക​മാ​യ ഒ​ട്ടേ​റെ ക​ട​മ്പ​ക​ൾ ക​ട​ന്നാ​ണ് ഇ​പ്പോ​ൾ ത​റ​ക്ക​ല്ലി​ട​ലി​ലേ​ക്ക് എ​ത്തി​യ​ത്. ഭൂ​മി വാ​ങ്ങു​ന്ന​തും രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. 3.24 ഏ​ക്ക​ർ ഭൂ​മി ഇ​തി​ന​കം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി സ്ഥ​ല​ത്തി​നാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

 

Kerala

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ

ക​ല്‍​പ​റ്റ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. ചൂ​ര​ൽ​മ​ല- മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നാ​യാ​ണ് ഇ​രു​വ​രും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​ക. കോ​ൺ​ഗ്ര​സ് നി​ർ​മി​ക്കു​ന്ന 100 വീ​ടു​ക​ളി​ൽ 50 വീ​ടു​ക​ളാ​ണ് മേ​പ്പാ​ടി​യി​ലെ കു​ന്ന​മ്പ​റ്റ​യി​ൽ ആ​ദ്യം നി​ർ​മി​ക്കു​ക. ച​ട​ങ്ങി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

1,041 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടും എ​ട്ട് സെ​ന്‍റ് ഭൂ​മി​യും ആ​ണ് കോ​ൺ​ഗ്ര​സ് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. പേ​രാ​വൂ​രി​ൽ ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യും ക​ർ​ഷ​ക​രു​മാ​യു​ള്ള സം​വാ​ദ​ത്തി​നു​ശേ​ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്കെ​ത്തു​ക.

രാ​വി​ലെ 11ന് ​പേ​രാ​വൂ​ർ തു​ണ്ടി​യി​ല്‍ പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങും.

District News

ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന വി​ള​യാ​ട്ടം; പ്ലാ​വു​ക​ൾ ഒ​ടി​ച്ച് ച​ക്ക തി​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു.
പ്ലാ​വു​ക​ൾ ഒ​ടി​ച്ച് ച​ക്ക തി​ന്നു​ക​യും പ​റ​ന്പി​ലെ മ​റ്റു വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ൻ​കു​ന്നേ​ൽ ജോ​ർ​ജ്, ജോ​ണി, മ​ത്താ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. അ​ന്തി​മ​യ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ നേ​രം വെ​ളു​ക്കു​വോ​ളം കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കൊ​ടും വേ​ന​ലി​നെ തു​ട​ർ​ന്ന് കാ​ട്ടി​ൽ തീ​റ്റ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചാ​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ വൈ​കി​യാ​ണ് എ​ത്തു​ന്ന​തെ​ന്നും അ​തി​നാ​ൽ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും വൈ​ദ്യു​തി വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വയനാട് ദുരന്തം: കോണ്‍ഗ്രസ് ഭവന പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനും എട്ടു സെന്‍റ് സ്ഥലം, 1,100 ചതുരശ്ര അടി വീട്

കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്‍റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്‍റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.

ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

Kerala

സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍; ജ​പ്തി ചെ​യ്ത വീ​ട്ടി​ൽ ഉ​ട​മ താ​മ​സം ആ​രം​ഭി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ങ്ക് ക​ര​സ്ഥ​പ്പെ​ടു​ത്തി​യ വീ​ട്ടി​ല്‍ കു​ടും​ബം തി​രി​കെ ക​യ​റി. മൂ​ല​ങ്കാ​വ് ചാ​ന്തി​യം ക​വ​ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചേ​ന​മൂ​ല ജ​യ​നും കു​ടും​ബ​വു​മാ​ണ് സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​സം പു​ന​രാ​രം​ഭി​ച്ച​ത്.

2018ലാ​ണ് ജ​യ​ന്‍ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വാ​ങ്ങു​ന്ന​തി​ന് സാ​ല​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഈ​ട് ന​ല്‍​കി യൂ​ണി​യ​ന്‍ ബാ​ങ്കി​ന്‍റെ ബ​ത്തേ​രി ശാ​ഖ​യി​ല്‍​നി​ന്ന് 18,30,000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ല്‍ 1,65,846 രൂ​പ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ച്ചു. അ​മ്മ​യും ഭാ​ര്യ​യും രോ​ഗി​ക​ളാ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി.

തു​ട​ർ​ന്ന് ബാ​ങ്ക് 2024 ഡി​സം​ബ​ര്‍ 12ന് ​വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്തു. പി​ന്നീ​ട് കു​ടും​ബം മൂ​ല​ങ്കാ​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ന്‍ ജോ​ലി​യി​ല്‍​നി​ന്നു വി​ര​മി​ച്ച​തോ​ടെ പെ​ന്‍​ഷ​ന്‍​മാ​ത്ര​മാ​യി കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം. ഇ​തി​ല്‍ വാ​ട​ക ന​ല്‍​കി​ക്ക​ഴി​ഞ്ഞു​ള്ള തു​ക കു​ടും​ബ​ത്തി​ന്‍റെ ദൈ​നം​ദി​ന ചെ​ല​വി​നും ചി​കി​ത്സ​യ്ക്കും പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല.

ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. വീ​ട് ഒ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​യ​നും കു​ടും​ബ​വും. ജ​യ​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ഇ​റ​ക്കി​വി​ടു​ന്ന​തി​ന് നീ​ക്ക​മു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥ​നം ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ സി.​കെ.​ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.

Leader Page

മൂ​ന്നും പി​ടി​ക്കാ​ൻ യു​ഡി​എ​ഫ്; ക​ള​യാ​തെ നോ​ക്കാ​ൻ എ​ൽ​ഡി​എ​ഫ്

വ​​​​യ​​​​നാ​​​​ട് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണെ​​​​ങ്കി​​​​ലും മൂ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വും ഒ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വു​​​​മാ​​​​ണ്. ക​​​​ൽ​​​​പ്പ​​​​റ്റ ജ​​​​ന​​​​റ​​​​ലും മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യും സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യും സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്. മാ​​​​ന​​​​ന്ത​​​​വാ​​​​ടി ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ത​​​​വ​​​​ണ‍​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, 2011ൽ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. പി.​​​​കെ. ജ​​​​യ​​​​ല​​​​ക്ഷ്മി ആ​​​​യി​​​​രു​​​​ന്നു എം​​​​എ​​​​ൽ​​​​എ. ഇ​​​​ത് 2016ലാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വാ​​​​ണ് എം​​​​എ​​​​ൽ​​​​എ ആ​​​​യ​​​​ത്. പി​​​​ന്നീ​​​​ട് 2021ലും ​​​​ഒ.​​​​ആ​​​​ർ. കേ​​​​ളു എം​​​​എ​​​​ൽ​​​​എ ആ​​​​യി. ഇ​​​​പ്പോ​​​​ൾ അ​​​ദ്ദേ​​​ഹം മ​​​​ന്ത്രി​​​​യു​​​​മാ​​​​ണ്.

ര​​​ണ്ടു​​​ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി മ​​​​ണ്ഡ​​​​ലം യു​​​​ഡി​​​​എ​​​​ഫി​​​​നു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.​​​ ക​​​​ൽ​​​​പ്പ​​​​റ്റ​​​യി​​​ൽ യു​​​​ഡി​​​​എ​​​​ഫും ജ​​​​ന​​​​താ​​​​ദ​​​​ളു​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഒ​​​​രു പ്രാ​​​​വ​​​​ശ്യം മാ​​​​ത്രം സി​​​പി​​​എ​​​മ്മി​​​നൊ​​​പ്പം. മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യാ​​​​ക​​​​ട്ടെ മ​​​​ണ്ഡ​​​​ല രൂ​​​​പീ​​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​​ഷം നാ​​​​ല് ത​​​​വ​​​​ണ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വും ഒ​​​​മ്പ​​​ത് ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു.

വാ​​​​നോ​​​​ളം പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ്

അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണ് വ​​​​യ​​​​നാ​​​​ട് എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ജി​​​​ല്ലാ നേ​​​​തൃ​​​​ത്വ​​​​വും അ​​​​ണി​​​​ക​​​​ളും. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റം സാം​​​​പി​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​ണ് നേ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പും ബ്ര​​​​ഹ്മ​​​​ഗി​​​​രി സൊ​​​​സൈ​​​​റ്റി​​​​യി​​​​ലെ ത​​​​ട്ടി​​​​പ്പും പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വീ​​​​ഴ്ച​​​​ക​​​​ളു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് എ​​​ണ്ണി​​​പ്പ​​​റ​​​യു​​​ക. അ​​​​യ​​​​ൽ ജി​​​​ല്ല​​​​യാ​​​​യ ക​​​​ണ്ണൂ​​​​രി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ട് വെ​​​​ട്ടി​​​​പ്പ് ആ​​​​രോ​​​​പ​​​​ണ​​​​വും വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തും.

സി​​​​പി​​​​എ​​​​മ്മി​​​​ൽ ജി​​​​ല്ലാ​​​​ നേ​​​​താ​​​​ക്ക​​​​ൾ വെ​​​​ട്ടി​​​​നി​​​​ര​​​​ത്തി​​​​യ പൂ​​​​താ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ എ.​​​​വി. ജ​​​​യ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ബ​​​​ത്തേ​​​​രി, ക​​​​ൽ​​​​പ്പ​​​​റ്റ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും മാ​​​​ന​​​​ന്ത​​​​വാ​​​​ടി കൂ​​​​ടി ഇ​​​​ത്ത​​​​വ​​​​ണ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മം. അ​​​​തി​​​​നാ​​​​യി മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കു​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ‍​ഞ്ഞു. ബ​​​​ത്തേ​​​​രി​​​​യി​​​​ലും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലും ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ത്ത് ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് വ​​​​യ​​​​നാ​​​​ട് എം​​​​പി​​​​യും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി, ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​ത്തി​​​യേ​​​ക്കും.

മ​​​​ണ്ഡ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്

2011ൽ ​​​​മൂ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട സ്ഥി​​​​തി​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് 2016ൽ ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​ത്. 2021ൽ ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി​ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് സാ​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ ക​​​​ൽ​​​​പ്പ​​​​റ്റ കൈ​​​വി​​​ട്ടു. മാ​​​​ന​​​​ന്ത​​​​വാ​​​​ടി ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തെ സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യും എ​​​ന്ന​​​താ​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ല​​​ക്ഷ്യം. മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വി​​​​നുത​​​ന്നെ​​​യാ​​​ണ് സാ​​​ധ്യ​​​ത. സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യി​​​​ൽ എം.​​​​എ​​​​സ്. വി​​​​ശ്വ​​​​നാ​​​​ഥ​​​​നാ​​​​യി​​​​രി​​​​ക്കും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച് സി​​​​പി​​​​എ​​​​മ്മി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്ന വി​​​​ശ്വ​​​​നാ​​​​ഥ​​​​നി​​​ലൂ​​​ടെ യു​​​​ഡി​​​​എ​​​​ഫ് വോ​​​​ട്ടു​​​​ക​​​​ളി​​​ലും ക​​​ണ്ണു​​​ണ്ട്. ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മു​​​​ള്ള ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നാ​​​​യി​​​​രി​​​​ക്കും സീ​​​​റ്റ്.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ എ​​​​ന്തും സം​​​​ഭ​​​​വി​​​​ക്കാം

മൂ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​ത്സ​​​രി​​​ക്കു​​​ന്ന ​പ​​​​തി​​​​വ് ഇ​​​​ത്ത​​​​വ​​​​ണ​​​​യും മാ​​​​റി​​​​ല്ല. ര​​​​ണ്ട് ത​​​​വ​​​​ണ കൈ​​​​വി​​​​ട്ട മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യാ​​​​ണ് യുഡി​​​​എ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി. ഇ​​​​ത്ത​​​​വ​​​​ണ മാ​​​​ന​​​​ന്ത​​​​വാ​​​​ടി കൈ​​​​വി​​​​ടാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് ഒ​​​​രു​​​​ക്ക​​​​മ​​​​ല്ല. എ​​​​ഐ​​​​സി​​​​സി അം​​​​ഗ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പി.​​​​കെ. ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ലം​​​​കൂ​​​​ടി​​​​യാ​​​​ണ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി. 2011നു ​​​ശേ​​​ഷം ര​​​​ണ്ട് ത​​​​വ​​​​ണ തോ​​​റ്റു. എ​​​ന്നാ​​​ൽ, സ്ഥാ​​​​നാ​​​​ർ​​​​ഥി​​​യു​​​ടെ കാ​​​ര്യം ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

2016ലും 2021​​​​ലും വി​​​​ജ​​​​യി​​​​ച്ച ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ലെ തു​​​​റു​​​​പ്പുചീ​​​​ട്ട്. ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച​​​​വ​​​​ർ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്ന സി​​​​പി​​​​എം നി​​​​ല​​​​പാ​​​​ട് മാ​​​​റ്റി​​​​വ​​​​ച്ചേ​​​ക്കും. ഒ.​​​​ആ​​​​ർ. കേ​​​​ളു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ പ്രി​​​​യ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ്. എ​​​​ങ്കി​​​​ലും സ്വ​​​​ന്തം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച മോ​​​​ഡ​​​​ൽ റ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ സ്കൂ​​​​ളി​​​​ലെ ശു​​​​ചി​​​​മു​​​​റി​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​വും വ​​​​ന​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ൽ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി​​​​യ​​​​തും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും. എ​​​​ന്നാ​​​​ൽ വ​​​​യ​​​​നാ​​​​ട് ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​തും ഇ​​​​തി​​​​നാ​​​​യി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല ഘ​​​​ട​​​​ക​​​​മാ​​​​ണ്. എ​​​​ൻ​​​​ഡി​​​​എ ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ടു​​​​ക​​​​ൾ ചോ​​​​രാ​​​​തി​​​​രി​​​​ക്കാ​​​​നും ശ​​​​ക്തി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​ൽ​​​​ത്താ​​​​ന്‍റെ കോ​​​​ട്ട പി​​​​ടി​​​​ക്കാ​​​​ൻ ആ​​​​ര്?

സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ബ​​​ത്തേ​​​രി​​​യി​​​ൽ വോ​​​​ട്ടി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മം. അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് വ​​​​ട്ട​​​​വും ഇ​​​​വി​​​​ടെ വി​​​​ജ​​​​യി​​​​ച്ച​ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ത​​​​ന്നെ​​​​യാ​​​​കും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. നി​​​​ര​​​​വ​​​​ധി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും കാ​​​​ലു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളും ഡി​​​​സി​​​​സി ട്ര​​​​ഷ​​​​റ​​​​ർ എ​​​​ൻ.​​​​എം. വി​​​​ജ​​​​യ​​​​ന്‍റെ​​​​യും മ​​​​ക​​​​ന്‍റെ​​​​യും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. ബ​​​​ത്തേ​​​​രി അ​​​​ർ​​​​ബ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​ന് ക്ഷീ​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ൻ.​​​​എം. വി​​​​ജ​​​​യ​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഏ​​​​റെ വി​​​​വാ​​​​ദ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് തീ​​​​ർ​​​​ത്ത​​​​ത്. ഇ​​​​തു മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ര​​​​വ​​​​ധി ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. സി​​​​പി​​​​എം കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​ങ്ങ​​​​ൾ​​​​ വ​​​​രെ വി​​​​ജ​​​​യ​​​​ന്‍റെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ബ​​​​ത്തേ​​​​രി എം​​​​എ​​​​ൽ​​​​എ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ളും സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തെ​​​​ല്ലാം മു​​​​ത​​​​ലെ​​​​ടു​​​​ത്ത് മു​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ത്തെ​​​​ത്ത​​​​ന്നെ പോ​​​​രി​​​​നി​​​​റ​​​​ക്കാ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.

Kerala

വ​യ​നാ​ട് മാ​തൃ​കാ ടൗ​ണ്‍​ഷി​പ്; ഒ​ന്നാം​ഘ​ട്ടം സ​ജ്ജം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ണ്ട​​​ക്കൈ ചു​​​ര​​​ൽ​​​മ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട് മാ​​​തൃ​​​കാ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യി. 25നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള പ​​​ട്ട​​​യ വി​​​ത​​​ര​​​ണ​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

ആ​​​കെ 410 വീ​​​ടു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 178 വീ​​​ടു​​​ക​​​ളാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും വീ​​​ടു ന​​​ഷ്ട​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും വി​​​ധം 1,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ൽ ഒ​​​റ്റ​​​നി​​​ല​​​യി​​​ൽ പ​​​ണി​​​ത കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭാ​​​വി​​​യി​​​ൽ ഇ​​​രു​​​നി​​​ല നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​ത്ത​​​റ​​​യോ​​​ടെ​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന കി​​​ട​​​പ്പു​​​മു​​​റി, ര​​​ണ്ടു മു​​​റി​​​ക​​​ൾ, സി​​​റ്റൗ​​​ട്ട്, ലി​​​വിം​​​ഗ്, സ്റ്റ​​​ഡി റൂം, ​​​ഡൈ​​​നിം​​​ഗ്, അ​​​ടു​​​ക്ക​​​ള, സ്റ്റോ​​​ർ ഏ​​​രി​​​യ എ​​​ന്നി​​​വ വീ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ഒ​​​രു​​​ങ്ങു​​​ന്ന 410 വീ​​​ടു​​​ക​​​ളി​​​ലാ​​​യി 1,662 ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ത​​​ണ​​​ലൊ​​​രു​​​ങ്ങു​​​ന്ന​​​ത്. വീ​​​ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ പൊ​​​തു റോ​​​ഡ്, ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം, അ​​​ങ്ക​​​ണ​​​വാ​​​ടി, പൊ​​​തു​​​മാ​​​ർ​​​ക്ക​​​റ്റ്, ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും. ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി, ഫാ​​​ർ​​​മ​​​സി, പ​​​രി​​​ശോ​​​ധ​​​ന-​​​വാ​​​ക്സി​​​നേ​​​ഷ​​​ൻ-​​​ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ മു​​​റി​​​ക​​​ൾ, ഒ​​​പി, ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​ർ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ജ്ജീ​​​ക​​​രി​​​ക്കും. പൊ​​​തു മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക​​​ട​​​ക​​​ൾ, സ്റ്റാ​​​ളു​​​ക​​​ൾ, ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ൾ​​​ക്കു ക​​​ളി​​​സ്ഥ​​​ലം, പാ​​​ർ​​​ക്കിം​​​ഗ് എ​​​ന്നി​​​വ ഒ​​​രു​​​ക്കും. മ​​​ർ​​​ട്ടി പ​​​ർ​​​പ്പ​​​സ് ഹാ​​​ൾ, ക​​​ളി​​​സ്ഥ​​​ലം, ലൈ​​​ബ്ര​​​റി, സ്പോ​​​ട്സ് ക്ല​​​ബ്, ഓ​​​പ്പ​​​ണ്‍ എ​​​യ​​​ർ തീയേ​​​റ്റ​​​ർ എ​​​ന്നി​​​വ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ നി​​​ർ​​​മി​​​ക്കും.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നാ​​​യി ടൗ​​​ണ്‍​ഷി​​​പ്പ് നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ൽ​​​പ്പ​​​റ്റ വി​​​ല്ലേ​​​ജി​​​ലെ എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ലെ 64.4705 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. അ​​​തി​​​ജീ​​​വി​​​ത​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത സ്ഥ​​​ലം വാ​​​സ​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​യി​​​രു​​​ന്നു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. 2025 മാ​​​ർ​​​ച്ച് 27 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​നു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. 25നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​വും ല​ഹ​രി​യും; ഒ​ടു​വി​ൽ ഡി​ങ്ക​നും പി​ടി​യി​ലാ​യി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യും നി​ര്‍​ബ​ന്ധി​ച്ച് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കേ​സി​ൽ നേ​ര​ത്തെ ര​ണ്ട് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി വി​മ​ലാ​ന​ഗ​ര്‍ പാ​ലാ​ക്കു​ളി പോ​ത്ത​നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഡി​ങ്ക​ൻ എ​ന്ന എ.​വി. അ​ജിത്(22) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ര്‍ ബോ​യ​പാ​ള​യ​ത്ത് നി​ന്നാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ൾ നേ​ര​ത്തെ​യും ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ നേ​ര​ത്തെ മാ​ന​ന്ത​വാ​ടി കൊ​ണി​യ​ന്‍​മു​ക്ക് ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ജി​ത് കു​മാ​ര്‍(32), ക​ണി​യാ​രം ഇ​ട​വ​ല​ത്ത് ശ്രീ​വി​ലാ​സം വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

Kerala

വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി; ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നും അ​റ​സ്റ്റി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2024-25 വ​ര്‍​ഷ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

നാട്ടുകാരെ ഭീതിയിലാഴ്ത്തി പനമരത്തു വീണ്ടും കാട്ടാനകളെത്തി

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.

എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.

പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.

Kerala

'രാത്രി 12 ആയിട്ടു പോയാൽ മതി': വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.

വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; ല​ക്ഷ്യം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് നാ​ല് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ന്ന് പോ​ലീ​സ്. ശ​നി​യാ​ഴ്ച ആ​യി​രു​ന്നു വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രു​ന്ന നാ​ല് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കു​ഞ്ഞി​നെ ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ൽ പ്ര​തി​യാ​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി ജി​ഹാ​സി​നെ പോ​ലീ​സ് കോ​ഴി​ക്കോ​ട് നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൃ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം പു​റ​ത്തു​വ​ന്ന​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്തു​ള്ള ആ​ഭ​ര​ണം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ള്‍ ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് കു​ട്ടി​യെ പ്ര​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

ജി​ഹാ​സ് നേ​ര​ത്തെ ല​ഹ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജി​ഹാ​സ് കു​ട്ടി​യെ​യും കൊ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ട​ലെ​ടു​ത്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

 

Kerala

തട്ടിക്കൊണ്ടുപോയ ബാലികയെ പ്രതി ഉപേക്ഷിച്ചത് ബഹളം കൂട്ടിയതിനാൽ

മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത്  ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ജിഹാസ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്‍റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം. 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യും നി​ർ​ബ​ന്ധി​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കൊ​ണി​യ​ൻ​മു​ക്ക് സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ (22), ക​ണി​യാ​രം സ്വ​ദേ​ശി വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. എ​രു​മ​തെ​രു​വി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വ​ച്ച് നാ​ലം​ഗ സം​ഘം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബി​യ​ർ കു​പ്പി ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

കു​ട്ടി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 13,500 രൂ​പ പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തു. കൂ​ടു​ത​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ധ​ഭീ​ഷ​ണി​യും മു​ഴ​ക്കി. മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും നി​ർ​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ക്കു​ക​യും ക​ഞ്ചാ​വ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു.

കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത മാ​ന​ന്ത​വാ​ടി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

എംഎല്‍എയോ എംപിയോ ആകാന്‍ വഴിയില്ല; വയനാട്ടില്‍ സിപിഎം, കോണ്‍ഗ്രസ് ജനറല്‍ വിഭാഗം നേതാക്കളില്‍ മനംമടുപ്പ്

ക​​​ല്‍പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ലു​​​മു​​​ള്ള ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളി​​​ല്‍ മ​​​നം മ​​​ടു​​​പ്പ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്തി​​​പ്പെ​​​ടാ​​​ന്‍ "അ​​​വ​​​സ​​​രം’ ഇ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍ത്ത​​​നോ​​​ര്‍ജം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

മൂ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ജി​​​ല്ല​​​യി​​​ല്‍. ഇ​​​തി​​​ല്‍ മാ​​​ന​​​ന്ത​​​വാ​​​ടി​​​യും ബ​​​ത്തേ​​​രി​​​യി​​​ലും പ​​​ട്ടി​​​ക​​​വ​​​ര്‍ഗ​​​ത്തി​​​ന് സം​​​വ​​​ര​​​ണം ചെ​​​യ്ത​​​താ​​​ണ്. ക​​​ല്‍പ്പ​​​റ്റ​​​യാ​​​ണ് ഏ​​​ക ജ​​​ന​​​റ​​​ല്‍ മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ലെ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ല്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ ഉ​​​ണ്ടാ​​​യി​​​ട്ടും വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ പു​​​റം​​​നാ​​​ട്ടു​​​കാ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എം.​​​ഐ. ഷാ​​​ന​​​വാ​​​സി​​​നാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ന​​​റു​​​ക്കു​​​വീ​​​ണ​​​ത്. പി​​​ന്നീ​​​ട് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ പാ​​​ര്‍ട്ടി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി​​​യും സീ​​​റ്റ് കൊ​​​ണ്ടു​​​പോ​​​യി.

ഇ​​​ട​​​തു മു​​​ന്ന​​​ണി സി​​​പി​​​ഐ​​​യ്ക്ക് ന​​​ല്‍കി​​​യ​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് സീ​​​റ്റ്. സി​​​പി​​​ഐ​​​യി​​​ലെ സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി, പി.​​​പി. സു​​​നീ​​​ര്‍, ആ​​​നി രാ​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ പ​​​യ​​​റ്റി​​​ത്തോ​​​റ്റ​​​ത്. സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍ക്ക് വോ​​​ട്ടു​​​റ​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​യാ​​​ണ് വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കു ചെ​​​യ്യാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം സ​​​മീ​​​പ​​​കാ​​​ല​​​ത്തൊ​​​ന്നും ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കി​​​ല്ല.

ക​​​ല്‍പ്പ​​​റ്റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ യോ​​​ഗ​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ് ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍. ക​​​ല്‍പ്പ​​​റ്റ​​​യി​​​ല്‍ ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ ടി​​​ക്ക​​​റ്റ് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടു​​​നി​​​ന്ന് ടി. ​​​സി​​​ദ്ദി​​​ഖ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി എ​​​ത്തി​​​യ​​​ത്. വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും അ​​​ദ്ദേ​​​ഹം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി.

കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​ര്‍ക്ക് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്താ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ മു​​​സ്‌​​​ലിം​​​ലീ​​​ഗ് ജി​​​ല്ല​​​യി​​​ലെ നേ​​​താ​​​ക്ക​​​ളെ ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​ര​​​പ്പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള സി. ​​​മ​​​മ്മൂ​​​ട്ടി​​​യെ കൊ​​​ടു​​​വ​​​ള്ളി​​​യി​​​ല്‍നി​​​ന്നും തി​​​രൂ​​​രി​​​ല്‍നി​​​ന്നും ലീ​​​ഗ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചു.

കെ.​​​എം. ഷാ​​​ജി​​​ക്ക് ഇ​​​ര​​​വി​​​പു​​​ര​​​ത്തും പി​​​ന്നീ​​​ട് അ​​​ഴീ​​​ക്കോ​​​ടി​​​ലും സീ​​​റ്റ് ന​​​ല്‍കി. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് വീ​​​ണ ഷാ​​​ജി അ​​​ഴി​​​ക്കോ​​​ടി​​​ല്‍ ജ​​​യി​​​ച്ചു​​​ക​​​യ​​​റി. രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലും ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്ക് പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

Kerala

വയനാട്ടിൽ കാറിനു തീകൊളുത്തി വ്യാപാരി മരിച്ചു, കുടുംബാംഗങ്ങള്‍ക്കു പൊള്ളലേറ്റു

മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുടെ വീടിന്‍റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്‍റെ മരണം സ്ഥിരീകരിച്ചത്.

കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

Kerala

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച സംഭവം; ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യുവാവ് മരിച്ച സംഭവം ആ​ത്മ​ഹ​ത്യ ശ്രമമെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ​ജീ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​യാ​ളു​ടേ​താ​യി ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ത​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം. 

പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് തീ​പി​ടി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് തീ​കെ​ടു​ത്തി സ​ജീ​റി​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

NRI

മ​ന്ത്ര സ്വാ​സ്ഥ്യ മി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ന്നു

വയനാട്: ആ​രോ​ഗ്യ രം​ഗ​ത്തെ സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) ന​ൽ​കു​ന്ന 2025 ലെ "​സ്വാ​സ്ഥ്യ മി​ത്ര' പു​ര​സ്കാ​രം ഡോ. ​സ​ഞ്ജീ​വ് വാ​സു​ദേ​വി​നും ഡോ. ​അ​ജി​താ സ​ഞ്ജീ​വി​നും സ​മ​ർ​പ്പി​ച്ചു.

ക​ൽ​പ്പ​റ്റ മ​ക​ര​ജ്യോ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്ര പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

Kerala

പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍: കെട്ടിടങ്ങള്‍ നശിച്ചവര്‍ക്ക് സര്‍ക്കാരിന്‍റെ അവഗണന

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില്‍ 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.

52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്‌സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ വി. നിരണ്‍, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്‍, എം. ഷമീറ എന്നിവര്‍ പറഞ്ഞു.

ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.

മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്‍റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്‌കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.

വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.

ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന്‍ തീരുമാനം.

Latest News

Corehub Up