x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടിൽ വയോധിക വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ


Published: May 24, 2026 10:20 PM IST | Updated: May 24, 2026 10:20 PM IST

മാനന്തവാടി: വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനി വീട്ടിൽ ഫാത്തിമ (85) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

വൈപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് കമ്പളക്കാട് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. 

Tags : Elderly woman murdered Wayanad police

Recent News

Corehub Up