x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്ത്രോ​പി​ക് ക്ലോ​ഡ് നി​ർ​മി​ക്കു​ന്ന ടെ​ക്സ്റ്റു​ക​ളി​ലും ഫ​യ​ലു​ക​ളി​ലും അ​ദൃ​ശ്യ വാ​ട്ട​ർ​മാ​ർ​ക്ക്, മ​നു​ഷ്യ​ർ​ക്ക് കാ​ണാ​നാ​കി​ല്ല!

ടെക് ഡെസ്ക്
Published: August 11, 2026 11:51 AM IST | Updated: August 11, 2026 11:51 AM IST

ആന്ത്രോപിക് ക്ലോഡ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് നി​ർ​മി​ത ഉ​ള്ള​ട​ക്ക​ങ്ങ​ളും വി​വ​ര​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ തി​രി​ച്ച​റി​യാ​നു​ള്ള പു​തി​യ സു​ര​ക്ഷാ ഫീ​ച്ച​റു​മാ​യി എ​ഐ ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക്. ക​മ്പ​നി ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ മോ​ഡ​ലാ​യ ക്ലോ​ഡ് നി​ർ​മി​ക്കു​ന്ന ടെ​ക്സ്റ്റു​ക​ളി​ലും ഫ​യ​ലു​ക​ളി​ലും ഡി​ജി​റ്റ​ൽ വാ​ട്ട​ർ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​രം​ഭി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

ഇ​ത് മ​നു​ഷ്യ​രു​ടെ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും, പ​ക​ർ​ത്തി എ​ഴു​തി​യാ​ലും ടെ​ക്സ്റ്റു​ക​ളി​ൽ ഈ ​ഡി​ജി​റ്റ​ൽ മു​ദ്ര നി​ല​നി​ൽ​ക്കു​മെ​ന്നും ആ​ന്ത്രോ​പി​ക് വ്യ​ക്ത​മാ​ക്കു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ എ​ഐ ആ​ക്ടി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ന്ത്രോ​പി​ക് ഈ ​പു​തി​യ സു​താ​ര്യ​താ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്.

ക്ലോ​ഡ് ന​ൽ​കു​ന്ന ടെ​ക്സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലോ ഗു​ണ​നി​ല​വാ​ര​ത്തി​ലോ മാ​റ്റം വ​രു​ത്താ​തെ ത​ന്നെ ടെ​ക്സ്റ്റി​നു​ള്ളി​ൽ അ​ദൃ​ശ്യ​മാ​യ കോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും. ടെ​ക്സ്റ്റ് കോ​പ്പി ചെ​യ്ത് മാ​റ്റി​യാ​ലും എ​ഡി​റ്റ് ചെ​യ്താ​ലും ഇ​തി​ന്‍റെ അം​ശം നി​ല​നി​ൽ​ക്കും.

ഇ​മേ​ജു​ക​ൾ, വെ​ക്റ്റ​ർ ഫ​യ​ലു​ക​ൾ എ​ന്നി​വ​യി​ൽ സി2​പി​എ (C2PA) ഓ​പ്പ​ൺ സ്റ്റാ​ൻ​ഡേ​ർ​ഡ് അ​നു​സ​രി​ച്ചു​ള്ള ഡി​ജി​റ്റ​ൽ പ്രൊ​വെ​ന​ൻ​സ് മെ​റ്റാ​ഡാ​റ്റ ന​ൽ​കും. ഫ​യ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

2026 ഓ​ഗ​സ്റ്റ് 2 മു​ത​ൽ പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ ക്ലോ​ഡ് മോ​ഡ​ലു​ക​ൾ​ക്കെ​ല്ലാം ഈ ​ഫീ​ച്ച​ർ ബാ​ധ​ക​മാ​ണ്. ക്ലോ​ഡ് പ്ലാ​റ്റ്‌​ഫോം, ക്ലോ​ഡ് കോ​ഡ്, എ​പി​ഐ എ​ന്നി​വ​യ്ക്ക് പു​റ​മെ ആ​മ​സോ​ൺ എ​ഡ​ബ്ല്യൂ​എ​സ്, ഗൂ​ഗി​ൾ ക്ലൗ​ഡ്, മൈ​ക്രോ​സോ​ഫ്റ്റ് ഫൗ​ണ്ട​റി എ​ന്നി​വ വ​ഴി ല​ഭ്യ​മാ​കു​ന്ന ക്ലോ​ഡ് സ​ർ​വീ​സു​ക​ളി​ലും ഇ​ത് പ്ര​വ​ർ​ത്തി​ക്കും.

എ​ഐ ഉ​പ​യോ​ഗി​ച്ച് ഉ​പ​ന്യാ​സ​ങ്ങ​ളും കോ​ഡു​ക​ളും വി​വ​ര​ങ്ങ​ളും നി​ർ​മി​ച്ച് സ്വ​ന്തം പേ​രി​ലാ​ക്കു​ന്ന​വ​ർ​ക്ക് ഈ ​നീ​ക്കം തി​രി​ച്ച​ടി​യാ​കും. ഇ​തി​നാ​ൽ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ളി​ൽ ചി​ല​ർ ക​മ്പ​നി​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ റ​ദ്ദാ​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ ഉ​ള്ള​ട​ക്ക​ങ്ങ​ളും പ​ട​രു​ന്ന​ത് ത​ട​യാ​ൻ ഇ​തൊ​രു ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡി​ന്‍റെ 'സി​ന്ത് ഐ​ഡി' പോ​ലെ ക്ലോ​ഡി​ന്‍റെ അ​ദൃ​ശ്യ വാ​ട്ട​ർ​മാ​ർ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചു ക​ണ്ടെ​ത്താ​നു​ള്ള ഡി​റ്റ​ക്ഷ​ൻ ടൂ​ളു​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​ന്ത്രോ​പി​ക് അ​റി​യി​ച്ചി​ട്ടു​ണ്ട്

Tags : technology claude anthropic watermark

Recent News

Corehub Up