ട്രെയിൻ യാത്രയ്ക്കിടയിലെ കൗതുകക്കാഴ്ചകളും തമാശകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ, ഒരു റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിലേക്ക് ഭീമൻ പെട്ടി കയറ്റാൻ പാടുപെടുന്ന ഒരു കൂട്ടം യാത്രക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്.
കോച്ചിന്റെ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകാത്ത വലിപ്പമുള്ള പെട്ടി, പല കോണുകളിൽ തിരിച്ചു മറിച്ചും അകത്തേക്ക് തള്ളി കയറ്റാൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്.
എന്നാൽ എത്ര ശ്രമിച്ചിട്ടും പെട്ടി ഉള്ളിലേക്ക് കയറാത്തതിനെ തുടർന്ന്, ഒടുവിൽ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ആ വലിയ പെട്ടി സ്വന്തം തലയിലേറ്റി പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇൻസ്റ്റാഗ്രാൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് ഒപ്പമുള്ള രസകരമായ അടിക്കുറിപ്പാണ് കാഴ്ച്ചക്കാരെ കൂടുതൽ ആകർഷിച്ചത്. നമ്മുടെ നാട്ടിലെ ബുദ്ധിശാലികൾക്ക് അവസരം കൊടുത്താൽ അവർ ആനയെ വരെ ട്രെയിനിൽ കയറ്റിക്കളയും എന്നായിരുന്നു ആ പരിഹാസം നിറഞ്ഞ കാപ്ഷൻ.
ഇത് പാസഞ്ചർ വണ്ടിയാണോ ചരക്കുവണ്ടിയാണോ എന്ന് ചോദിച്ചും, വീട് മുഴുവനായി ട്രെയിനിലേക്ക് മാറ്റാൻ ഇറങ്ങിയതാണോ എന്ന് പരിഹസിച്ചും നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ തമാശരൂപേണ കമന്റുകളുമായി രംഗത്തെത്തുന്നത്.
कितने तेजस्वी लोग हैं हमारे देश के अंदर
— RAJENDRA (@Razanagnostic) June 3, 2026
, इनका बस चले तो हाथी को भी ट्रेन में बैठा दे pic.twitter.com/z6WQfPqPcG
Tags : IndianRailways ViralVideo TrendingNow Jugaad FunnyVideos