x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാൻ എങ്ങനെ ചലാൻ എഴുതും?: പോലീസുകാരനെ ചിരിപ്പിച്ച മറുപടി വൈറൽ


Published: December 17, 2025 07:05 AM IST | Updated: December 17, 2025 07:05 AM IST

നി​യ​മം മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ നി​ര​ത്തു​ക​ളി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ കാ​ഴ്ച ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. പി​ഴ​യീ​ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കെ​ത്ത​ന്നെ, പ​ല​രും ഈ ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ത്തോ​ട് മു​ഖം​തി​രി​ക്കു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ടു​ത്തി​ടെ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത ഒ​രാ​ളെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​യ സം​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നി​യ​മം ലം​ഘി​ച്ച​തി​ന് പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ, ആ ​യു​വാ​വ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം കേ​ട്ട് പോ​ലീ​സു​കാ​ര​ന് ചി​രി​യ​ട​ക്കാ​നാ​യി​ല്ല. ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് ച​ലാ​ൻ ന​ൽ​കാ​ൻ ത​യ്യാ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​നോ​ട്, "സാ​ർ, എ​ന്‍റെ ത​ല​യ്ക്ക് പാ​ക​മാ​യ ഹെ​ൽ​മെ​റ്റ് വി​പ​ണി​യി​ൽ ല​ഭ്യ​മ​ല്ല.

ദ​യ​വാ​യി വ​ലു​പ്പ​ത്തി​ലു​ള്ള ഹെ​ൽ​മെ​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ക​മ്പ​നി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ക്ക​ണം' എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഈ ​അ​പ്ര​തീ​ക്ഷി​ത മ​റു​പ​ടി കേ​ട്ട് അ​മ്പ​ര​ന്നെ​ങ്കി​ലും, സം​ശ​യം തീ​ർ​ക്കാ​ൻ വേ​ണ്ടി ഒ​രു ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ൻ പോ​ലീ​സു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ പാ​ക​മാ​വാ​തെ വ​ന്ന​തോ​ടെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സ​ത്യം മ​ന​സി​ലാ​ക്കി. നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഈ ​അ​വ​സ്ഥ​യി​ൽ ചി​രി​ച്ചു​പോ​വു​ക​യും, "ഇ​നി ഞാ​ൻ എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ൾ​ക്ക് ച​ലാ​ൻ ത​രു​ന്ന​ത്?' എ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക്യാ​മ​റ​യി​ലേ​ക്ക് തി​രി​ഞ്ഞ്, ഈ ​വാ​ഹ​നം ഓ​ടി​ച്ച​യാ​ളെ​പ്പോ​ലു​ള്ള​വ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വ​ലു​പ്പ​ത്തി​ലു​ള്ള ഹെ​ൽ​മെ​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന കാ​ഴ്ച​യും വീ​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു.

ഈ ​വീ​ഡി​യോ അ​തി​വേ​ഗം ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ത​മാ​ശ നി​റ​ഞ്ഞ യാ​ഥാ​ർ​ഥ്യം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

"ഇ​തൊ​രു പു​തി​യ ക​ണ്ടു​പി​ടി​ത്ത​മാ​ണ്', എ​ന്നും "ഹെ​ൽ​മെ​റ്റ് നി​ർ​മ്മാ​ണ ക​മ്പ​നി​ക​ൾ പോ​ലും ഈ ​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ല' എ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​പ്പെ​ട്ടു.

അ​തേ​സ​മ​യം, ചി​ല​ർ ത​മാ​ശ​യാ​യി "ഇ​പ്പോ​ൾ ഹെ​ൽ​മെ​റ്റ് ക​മ്പ​നി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി' എ​ന്നും മ​റ്റും ക​മ​ന്‍റ് ചെ​യ്തു.

Tags : HelmetRule RoadSafety TrafficPolice IndianTraffic DrivingLaws

Recent News

Corehub Up