അങ്കത്തിനുമുമ്പേ കൊല്ലത്തു മുന്നണികളിൽ പോര്
അങ്കത്തിനുമുമ്പേ കൊല്ലത്തു മുന്നണികളിൽ പോര്
<യ>എസ്.ആർ. സുധീർകുമാർ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥാനാർഥി നിർണയം തുടങ്ങിയില്ലെങ്കിലും കൊല്ലം ജില്ലയിൽ മുന്നണികൾക്കുള്ളിലെ കക്ഷികൾ തമ്മിലുള്ള പോരുമുറുകി. ആർഎസ്പി ഇടതുമുന്നണി വിട്ടതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞടുപ്പാണിത്. ഒന്നായ ആർഎസ്പിക്ക് കരുത്ത് തെളിയിക്കാനുള്ള അവസരം കൂടി ഈ തെരഞ്ഞെടുപ്പ് നൽകുന്നു.

ആർഎസ്പി ഇല്ലെങ്കിലും കേരള കോൺഗ്രസ്–ബിയുടെ പിന്തുണ ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. കോവൂർ കുഞ്ഞുമോൻ നേതൃത്വം നൽകുന്ന ആർഎസ്പി–ലെനിനിസ്റ്റും സഹയാത്രികരായപ്പോൾ തങ്ങളുടെ കരുത്ത് വർധിച്ചു എന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഇരുമുന്നണികളെയും അലോസരപ്പെടുത്തുന്നതു ഘടകകക്ഷികൾ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതാണ്.

എൽഡിഎഫിൽ ആയിരുന്നപ്പോൾ മൂന്നു സീറ്റിൽ മത്സരിച്ച ആർഎസ്പി അഞ്ചു സീറ്റു വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേരള കോൺഗ്രസ്–എമ്മും ഒരു സീറ്റ് വേണമെന്ന അവകാശവാദവുമായി രംഗത്തെത്തിക്കഴിഞ്ഞു. ജെഎസ്എസ്– രാജൻബാബു വിഭാഗവും ഒരു സീറ്റിനായി ശക്‌തമായി രംഗത്തുണ്ട്.

മുസ്ലിംലീഗും കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്നു. ഇരവിപുരം സീറ്റ് ആർഎസ്പിക്ക് നൽകിയാൽ പകരം ചടയമംഗലമോ കരുനാഗപ്പള്ളിയോ വേണമെന്ന കടുത്ത നിലപാടിലാണ് ലീഗ്. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയാറുമല്ല.

ഇടതുമുന്നണിയിൽനിന്ന് ആർഎസ്പി വിട്ടുപോയപ്പോഴുള്ള മൂന്നു സീറ്റുകളിൽ ഒരെണ്ണം തങ്ങൾക്ക് വേണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പ്രായോഗികമല്ലെന്നാണ് സിപിഎം പറയുന്നത്.

കുന്നത്തൂർ സീറ്റ് കോവൂർ കുഞ്ഞുമോനു നൽകാമെന്നു സിപിഎം സംസ്‌ഥാന നേതൃത്വം തന്നെ ഉറപ്പ് നൽകിയ കാര്യമാണ്.

പത്തനാപുരം സീറ്റ് കെ.ബി. ഗണേഷ്കുമാറിനും നൽകും. ഇവിടെ കഴിഞ്ഞതവണ സിപിഎമ്മാണ് മത്സരിച്ചത്. പിന്നെയുള്ള ഒരു സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്ന ന്യായം.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഇരുകൂട്ടരും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ ശക്‌തമായ വിജയം കൈവരിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തു കോൺഗ്രസ് വിജയം വട്ടപ്പൂജ്യമായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്കുശേഷം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്‌തമായ തിരിച്ചുവരവാണു നടത്തിയത്. ഈ ആത്മവിശ്വാസമാണ് എൽഡിഎഫിനെ നയിക്കുന്നത്.

ഇരുപക്ഷത്തിനും ശക്‌തമായ പ്രഹരം നൽകാനുള്ള തയാറെടുപ്പുകളിലാണ് ബിജെപി–ബിഡിജെഎസ് സഖ്യം. ഇവർ ജില്ലയിലെ 11 സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.


<യ>കൊല്ലം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>ചവറ

ഷിബു ബേബിജോൺ ആർഎസ്പി–ബി 65002
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 58941
നളിനി ശങ്കരമംഗലം – ബിജെപി 2026

<യ>പുനലൂർ

അഡ്വ. കെ. രാജു – സിപിഐ 72648
ജോൺസൺ ഏബ്രഹാം കോൺഗ്രസ് 54643
ബി. രാധാമണി – ബിജെപി – 4155

<യ>ചടയമംഗലം

മുല്ലക്കര രത്നാകരൻ സിപിഐ 71231
ഷാഹിദാ കമാൽ കോൺഗ്രസ് 40607
ടി. സി. സജുകുമാർ ബിജെപി 4160

<യ>കുണ്ടറ

എം.എ. ബേബി സിപിഎം 67135
അഡ്വ. പി. ജർമിയാസ് കോൺഗ്രസ് 52342
വെള്ളിമൺ ദിലീപ് ബിജെപി 5990

<യ>കൊല്ലം

പി. കെ. ഗുരുദാസൻ സിപിഎം 57986
കെ. സി. രാജൻ കോൺഗ്രസ് 49446
ജി. ഹരി ബിജെപി 4207

<യ>ഇരവിപുരം

എ. എ. അസീസ് ആർഎസ്പി 51271
പി.കെ.കെ. ബാവ മുസ്ലിം ലീഗ് 43529
പട്ടത്താനം ബാബു ബിജെപി 5048

<യ>ചാത്തന്നൂർ

ജി. എസ്. ജയലാൽ സിപിഐ 60187
അഡ്വ. ബിന്ദു കൃഷ്ണ കോൺഗ്രസ് 47598
അഡ്വ. കിഴക്കനേല സുധാകരൻ ബിജെപി 3839

<യ>കരുനാഗപ്പള്ളി

സി. ദിവാകരൻ സിപിഐ 69086
എ. എൻ. രാജൻ ബാബു ജെഎസ്എസ് 54564
മാലുമേൽ സുരേഷ് ബിജെപി 5097

<യ>പത്തനാപുരം

കെ. ബി. ഗണേഷ്കുമാർ കെസി–ബി 71421
കെ. രാജഗോപാൽ സിപിഎം 51019
പട്ടാഴി സുഭാഷ് ബിജെപി 2839

<യ>കൊട്ടാരക്കര

അഡ്വ. പി. ഐഷാപോറ്റി സിപിഎം 74069
ഡോ. എൻ.എൻ. മുരളി കെസി–ബി 53477
വയയ്ക്കൽ മധു ബിജെപി 6370

<യ>കുന്നത്തൂർ

കോവൂർ കുഞ്ഞുമോൻ ആർഎസ്പി 71923
സി. കെ. രവി കോൺഗ്രസ് 59835
രാജി പ്രസാദ് ബിജെപി 5949

<യ>ലോക്സഭ 2014

<യ>ചവറ

എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 68878
എം.എ. ബേബി സിപിഎം 44437
പി. എം. വേലായുധൻ ബിജെപി 6739

<യ>പുനലൂർ

എം. എ. ബേബി സിപിഎം 63227
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 58587
പി. എം. വേലായുധൻ ബിജെപി 8961

<യ>ചടയമംഗലം

എം. എ. ബേബി സിപിഎം 59567
എൻ.കെ. പ്രേമചന്ദ്രൻ ആർഎസ്പി 52761
പി. എം. വേലായുധൻ ബിജെപി 9473

<യ>കുണ്ടറ

എൻ.കെ. പ്രേമചന്ദ്രൻ ആർഎസ്പി 64351
എം. എ. ബേബി സിപിഎം 57440
പി. എം. വേലായുധൻ ബിജെപി 8724

<യ>കൊല്ലം

എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 59685
എം. എ. ബേബി സിപിഎം 45443
പി. എം. വേലായുധൻ ബിജെപി 8322

<യ>ഇരവിപുരം

എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 52500
എം. എ. ബേബി സിപിഎ 45936
പി. എം. വേലായുധൻ ബിജെപി 6864

<യ>ചാത്തന്നൂർ

എം. എ. ബേബി സിപിഎം 53293
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 50259
പി. എം. വേലായുധൻ ബിജെപി 9522

<യ>കൊട്ടാരക്കര

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് 61444
ചെങ്ങറ സുരേന്ദ്രൻ സിപിഐ 56799
പി. സുധീർ ബിജെപി 11785

<യ>കുന്നത്തൂർ

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് 63686
ചെങ്ങറ സുരേന്ദ്രേൻ സിപിഐ 63599
പി. സുധീർ ബിജെപി 11902

<യ>പത്തനാപുരം

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് 61980
ചെങ്ങറ സുരേന്ദ്രൻ സിപിഐ 47061
പി. സുധീർ ബിജെപി 9218

<യ>കരുനാഗപ്പള്ളി

കെ.സി. വേണുഗോപാൽ കോൺഗ്രസ് 63662
സി. ബി. ചന്ദ്രബാബു സിപിഎം 62959
പ്രഫ. എ. വി. താമരാക്ഷൻ ആർഎസ്പി –ബി 9433

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.