പ്രചാരണം കൊഴുപ്പിക്കാൻ പാർട്ടികുടകൾ
പ്രചാരണം കൊഴുപ്പിക്കാൻ പാർട്ടികുടകൾ
പയ്യന്നൂർ: വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിൽ പ്രവർത്തകർക്ക് ആശ്വാസമേകാനും പ്രചാരണം കൊഴുപ്പിക്കാനും വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ പതിച്ച കുടകൾ വിപണിയിൽ.

മുൻ വർഷങ്ങളിൽ തൊപ്പികളും സൺഗാർഡുകളും പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും കുടകൾ ആദ്യമായാണു രംഗത്തെത്തുന്നത്. പ്രചാരണ രംഗത്തിറങ്ങുന്ന പ്രവർത്തകർക്കു സ്ക്വാഡ് പ്രവർത്തന ത്തിനും പ്രകടനങ്ങൾക്കും ഉപയോഗിക്കാനായാണു കുടകൾ.

സിപിഎമ്മിനായി ചുവപ്പുനിറത്തിലുള്ള തുണിയിൽ വെള്ള നിറത്തിലുള്ള അരിവാൾ ചുറ്റിക നക്ഷത്രവും കോൺഗ്രസിനായി ത്രിവർണ തുണിയിൽ കൈപ്പത്തി ചിഹ്നവും മുസ്ലിം ലീഗിനായി പച്ചനിറത്തിലുള്ള തുണിയിൽ ഏണി ചിഹ്നവുമായാണു കുടകൾ ഒരുക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പയ്യന്നൂർ പെരുമ്പയിലെ വ്യാപാരിയായ ഷെരീഫ് ആണു മഹാരാഷ്ട്രയിലെ താനയിൽനിന്നു കുടകളെത്തിച്ചിരിക്കുന്നത്.

5,000ത്തോളം കുടകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. 250 മുതൽ 275 രൂപ വരെയാണു വില. രാഷ്ട്രീയ പാർട്ടികളുടെ ഓർഡർ കാത്തിരിക്കുകയാണു ഷെരീഫ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.