ചെറിയാൻ ഫിലിപ്പിനെ ഇനിയും തോൽപ്പിക്കാനാവില്ല മക്കളെ...
ചെറിയാൻ ഫിലിപ്പിനെ ഇനിയും തോൽപ്പിക്കാനാവില്ല മക്കളെ...
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ തോൽപ്പിച്ചു കളയാമെന്നു വലതു പക്ഷത്തെ ആരെങ്കിലും കിനാവ് കണ്ടെങ്കിൽ അത് നടക്കില്ല. കാരണം അഞ്ചാം തവണയും മത്സരിച്ചു തോൽക്കാൻ താനില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെറിയാൻ ഫിലിപ്പ് തന്റെ ബുദ്ധിപരമായ നീക്കം നടത്തിയത്.

നിയമസഭാ അംഗമാകാനുള്ള മോഹം താൻ ഉപേക്ഷിക്കുന്നു. അഞ്ചാം തവണയും തോൽക്കാൻ മനസില്ല. വർഷങ്ങൾക്കു മുൻപ് മോഹമുക്‌തനായ കോൺഗ്രസുകാരൻ എന്ന് ഇഎംഎസ് വിശേഷിപ്പിച്ചത് ഇപ്പോൾ അന്വർഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എംഎൽഎ ഹോസ്റ്റലിന്റെ ഇടനാഴികളിൽ കഴിഞ്ഞതുകൊണ്ടാകാം എംഎൽഎ ആകാനുള്ള യോഗം ഇല്ലാതെ പോയതെന്ന് അദ്ദേഹം പരിതപിക്കുന്നു.

കർമശേഷി നശിക്കാത്തിടത്തോളം കേരളത്തിന്റെ പൊതുജീവിതത്തിൽ തലയുയർത്തി നിൽക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി പ്രതികരിച്ചുകൊണ്ടിരിക്കുമെന്നു പറഞ്ഞാണ് ചെറിയാൻ ഫിലിപ്പ് തന്റെ പോസ്റ്റ് അവസാനിപ്പക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.